AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Chennai Metro: ഫെബ്രുവരിയോടെ ആ പാതയും തുറക്കും, ഒപ്പം സ്കൈവാക്ക് സൗകര്യവും; ട്രയൽ റൺ ഉടൻ

Chennai Metro Phase 2: ജനുവരി മാസത്തിൽ തന്നെ മണിക്കൂറിൽ 80-90 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓപ്പറേറ്റർമാരുമായി ട്രയൽ റൺ ആരംഭിക്കും. ഇതിന് ശേഷം ഘട്ടം ഘട്ടമായി ഡ്രൈവർരഹിത ട്രയൽ റണ്ണുകളും നടക്കുന്നതാണ്.

Chennai Metro: ഫെബ്രുവരിയോടെ ആ പാതയും തുറക്കും, ഒപ്പം സ്കൈവാക്ക് സൗകര്യവും; ട്രയൽ റൺ ഉടൻ
Chennai Metro (2)Image Credit source: Facebook
Nithya Vinu
Nithya Vinu | Published: 06 Jan 2026 | 07:57 PM

ചെന്നൈ മെട്രോ റെയിൽ രണ്ടാം ഘട്ടത്തിലെ നിർണ്ണായകമായ ഒരു ഘട്ടം കൂടി പിന്നിട്ടു. കോറിഡോർ 4-ൽ പൂനമല്ലി ബൈപാസ് മുതൽ വടപളനി വരെയുള്ള പാത നിർമ്മാണം പൂർത്തിയായതായി മെട്രോ റെയിൽ ലിമിറ്റഡ് (CMRL) അറിയിച്ചു. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പാതയിൽ ട്രയൽ റൺ ആരംഭിക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രിയോടെയാണ് ട്രാക്കിന്റെ അവസാന ഘട്ട ജോലികൾ പൂർത്തിയായത്. നിലവിൽ സിഗ്നലിംഗ്, ട്രാക്ഷൻ ജോലികൾ അവസാന ഘട്ടത്തിലാണ്. നിശ്ചിത സമയത്തിനുള്ളിൽ പണി തീർക്കുന്നതിനായി 4,000-ത്തിലധികം തൊഴിലാളികളെയും 57 ക്രെയിനുകളെയുമാണ് സിഎംആർഎൽ നിയോഗിച്ചിരുന്നത്. ഇരുപത്തിനാല് മണിക്കൂറിലും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

ALSO READ: ചെന്നൈ മലയാളികളെ, തിരക്കിൽ വലയേണ്ട; ഒടുവിൽ ആ തീരുമാനം എത്തി

ജനുവരി മാസത്തിൽ തന്നെ മണിക്കൂറിൽ 80-90 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓപ്പറേറ്റർമാരുമായി ട്രയൽ റൺ ആരംഭിക്കും. ഇതിന് ശേഷം ഘട്ടം ഘട്ടമായി ഡ്രൈവർരഹിത ട്രയൽ റണ്ണുകളും നടക്കുന്നതാണ്. ഫെബ്രുവരി മാസത്തോടെ ഈ 15.8 കിലോമീറ്റർ പാതയിൽ മെട്രോ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. പൂനമല്ലി മുതൽ ലൈറ്റ് ഹൗസ് വരെയുള്ള 26 കിലോമീറ്റർ ദൈർഘ്യമുള്ള കോറിഡോർ 4-ന്റെ ഭാഗമാണിത്. വടപളനിയിൽ മെട്രോ മാറിക്കയറാൻ യാത്രക്കാർക്ക് സ്കൈവാക്ക് സൗകര്യം ഒരുക്കുന്നുണ്ട്. ഇതിന്റെ നിർമ്മാണം ഉടൻ പൂർത്തിയാകും.

തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ചെന്നൈ മെട്രോ ഡിമാൻഡുള്ള ട്രെയിനുകളുടെ എണ്ണം ഈയിടെ കൂട്ടിയിരുന്നു. പ്രതിദിന സർവീസുകളുടെ എണ്ണം 722-ൽ നിന്ന് 752 ആയാണ് ഉയർത്തിയത്. വാഷർമാൻപേട്ട് മുതൽ ആലന്തൂർ വരെയുള്ള തിരക്കേറിയ റൂട്ടിൽ ട്രെയിനുകൾ തമ്മിലുള്ള ഇടവേള കുറച്ചു.  3-3-6 മിനിറ്റ് ഇടവേളകളിലായിരുന്നു ട്രെയിനുകൾ ലഭ്യമായിരുന്നയിടത്ത്, ഇപ്പോൾ ഓരോ 3 മിനിറ്റിലും ഒരു ട്രെയിൻ എന്ന രീതിയിലേക്ക് മാറ്റിയിട്ടുണ്ട്.