Shahi Tharoor: പ്രതിനിധിസംഘത്തെ നയിക്കാന്‍ തരൂരിനെ തിരഞ്ഞെടുത്തതില്‍ അഭിനന്ദനം; പ്രതികരിച്ച് കോണ്‍ഗ്രസ് കേരള ഘടകം
Shashi Tharoor to lead delegation: ഏകദേശം 40 എംപിമാരാണ് സംഘത്തിലുള്ളത്. ഇവരെ ഏഴ് ഗ്രൂപ്പുകളിലായി തിരിക്കും. ഓരോ ഗ്രൂപ്പിലും ഏതാണ്ട് എട്ട് എംപിമാര്‍ വരും. മെയ് 22-23 തീയതികളില്‍ പര്യടനം ആരംഭിക്കും. 10 ദിവസത്തിനുള്ളില്‍ നാലാ അഞ്ചോ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് പദ്ധതി
തീവ്രവാദത്തിന് പാകിസ്ഥാന്‍ നല്‍കുന്ന പിന്തുണ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടാന്‍ ഇന്ത്യ അയയ്ക്കുന്ന പ്രതിനിധി സംഘങ്ങളില്‍ ഒന്നിനെ നയിക്കാന്‍ പാര്‍ട്ടി എംപി ശശി തരൂരിനെ തിരഞ്ഞെടുത്തതിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് സംസ്ഥാന ഘടകം രംഗത്ത്. രാജ്യത്തിന് അന്താരാഷ്ട്ര തലത്തിൽ വിശ്വസ്തനായ ഒരു പ്രതിനിധിയെ ആവശ്യമാണെന്നായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, വിദേശകാര്യമന്ത്രിക്കും രാജ്യാന്തര തലത്തില്‍ വിശ്വാസം നഷ്ടപ്പെട്ട സമയത്ത്, രാഷ്ട്രത്തിന് ബഹുമാനം നല്‍കുന്ന ഒരു ശബ്ദം ആവശ്യമാണെന്ന് കോണ്‍ഗ്രസ് ‘എക്‌സി’ല്‍ കുറിച്ചു.
ബിജെപിയില്‍ പ്രതിഭകളുടെ ശൂന്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതിനും, രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കോണ്‍ഗ്രസ് നേതാവിനെ തിരഞ്ഞെടുത്തതിനും സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. ഡോ. ശശി തരൂർ ഇന്ത്യയുടെ വാദം രാജ്യാന്തര തലത്തില്‍ അവതരിപ്പിക്കും. മോദി സര്‍ക്കാര്‍ വരുത്തിയ തെറ്റുകള്‍ അദ്ദേഹം തിരുത്തുമെന്നും കോണ്‍ഗ്രസ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു.




പാകിസ്ഥാന്‍ തീവ്രവാദത്തിന് നല്‍കുന്ന പിന്തുണ ആഗോളതലത്തില്‍ വ്യക്തമാക്കുന്നതിനാണ് ഇന്ത്യ പ്രതിനിധിസംഘത്തെ അയയ്ക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയവ വിവിധ രാജ്യങ്ങളിലെത്തി പ്രതിനിധി സംഘം വിശദീകരിക്കും.
ഏകദേശം 40 എംപിമാരാണ് സംഘത്തിലുള്ളത്. ഇവരെ ഏഴ് ഗ്രൂപ്പുകളിലായി തിരിക്കും. ഓരോ ഗ്രൂപ്പിലും ഏതാണ്ട് എട്ട് എംപിമാര്‍ വരും. മെയ് 22-23 തീയതികളില്‍ പര്യടനം ആരംഭിക്കും. 10 ദിവസത്തിനുള്ളില്‍ നാലാ അഞ്ചോ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് പദ്ധതി. വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.
Read Also: India’s delegations: തരൂര്‍ മുതല്‍ കനിമൊഴി വരെ; ഇന്ത്യയുടെ പ്രതിനിധി സംഘത്തെ നയിക്കുന്നവര്‍
ബിജെപി, കോണ്‍ഗ്രസ്, ടിഎംസി, ഡിഎംകെ, എൻസിപി (എസ്‌പി), ജെഡിയു, ബിജെഡി, സിപിഐ (എം), എഐഎംഐഎം തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ശശി തരൂർ, മനീഷ് തിവാരി, സൽമാൻ ഖുർഷിദ്, അമർ സിംഗ്, അനുരാഗ് താക്കൂർ, അപരാജിത സാരംഗി, സുദീപ് ബന്ദോപാധ്യായ, സഞ്ജയ് ഝ, സസ്മിത് പത്ര, സുപ്രിയ സുലെ, കനിമൊഴി, ജോൺ ബ്രിട്ടാസ്, അസദുദ്ദീൻ ഒവൈസി തുടങ്ങിയവരാണ് സംഘത്തിലുള്ളത്.
I am honoured by the invitation of the government of India to lead an all-party delegation to five key capitals, to present our nation’s point of view on recent events.
When national interest is involved, and my services are required, I will not be found wanting.
Jai Hind! 🇮🇳 pic.twitter.com/b4Qjd12cN9
— Shashi Tharoor (@ShashiTharoor) May 17, 2025
ബഹുമതിയെന്ന് തരൂര്‍
സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാനും, സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനുമുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം ബഹുമതിയായി തോന്നുന്നുവെന്ന് തരൂര്‍ പ്രതികരിച്ചു. ദേശീയ താല്‍പര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്റെ സേവനം ആവശ്യമുള്ളപ്പോള്‍ താന്‍ അതില്‍ കുറവ് കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.