Cyclone Ditwah: ആർത്തലച്ചെത്തുന്നു ഡിറ്റ് വാ ചുഴലിക്കാറ്റ്, ചെന്നൈയിൽ റെഡ് അലേർട്ട്, കനത്ത മഴയ്ക്ക് സാധ്യത

Cyclone Ditwah intensifies: ചുഴലിക്കാറ്റ് അതിന്റെ ഏറ്റവും തീവ്രതയിൽ എത്തുമ്പോൾ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്

Cyclone Ditwah: ആർത്തലച്ചെത്തുന്നു ഡിറ്റ് വാ ചുഴലിക്കാറ്റ്, ചെന്നൈയിൽ റെഡ് അലേർട്ട്, കനത്ത മഴയ്ക്ക് സാധ്യത

Cyclone In Chennai 7

Updated On: 

28 Nov 2025 19:04 PM

ചെന്നൈ: സെൻയാർ ചുഴലിക്കാറ്റ് രൂപപ്പെട്ട് ഒരു ദിവസം പിന്നിടും മുമ്പേ, തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഡിറ്റ് വാ (Ditwah) എന്ന് പേരിട്ട ഈ ചുഴലിക്കാറ്റ് തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് അതിവേഗം നീങ്ങുകയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഡിസംബർ 1 വരെ മേഖലയിൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് നവംബർ 30-ന് ചെന്നൈക്ക് സമീപം കര തൊടാൻ സാധ്യതയുണ്ട്.

നവംബർ 29, 30 തീയതികളിൽ ചെന്നൈ ഉൾപ്പെടെയുള്ള വടക്കൻ തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഇതിനെത്തുടർന്ന് ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് തുടങ്ങിയ വടക്കൻ തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.

Also Read: ഇന്ന് കേരളത്തില്‍ മഴയുണ്ടോ? ഏതെല്ലാം ജില്ലകള്‍ക്ക് മുന്നറിയിപ്പ്?

അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെട്ട് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

 

ശക്തമായ കാറ്റ്, കടൽ പ്രക്ഷുബ്ധം

 

ചുഴലിക്കാറ്റ് അതിന്റെ ഏറ്റവും തീവ്രതയിൽ എത്തുമ്പോൾ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. ചിലപ്പോൾ ഇത് 100 കിലോമീറ്റർ വരെ എത്താം.
വടക്കൻ തമിഴ്‌നാട് തീരത്തോട് ചേർന്ന കടൽ പ്രക്ഷുബ്ധമായിരിക്കും. അതിനാൽ, മത്സ്യബന്ധനത്തിനായി കടലിൽ പോകരുതെന്ന് കർശന നിർദേശമുണ്ട്. നിലവിൽ കടലിലുള്ളവർ ഉടൻ സുരക്ഷിത തുറമുഖങ്ങളിലേക്ക് തിരിച്ചെത്താനും അധികൃതർ ആവശ്യപ്പെട്ടിട്ടു.

മുൻകരുതൽ നടപടികൾ

 

സംസ്ഥാന സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.

  • ദുരിതാശ്വാസ സേനയെ സജ്ജമാക്കി നിർത്തിയിട്ടുണ്ട്.
  • താഴ്ന്ന പ്രദേശങ്ങളിലെയും ദുർബല പ്രദേശങ്ങളിലെയും താമസക്കാർക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
  • സ്ഥിതിഗതികൾ വിലയിരുത്തി സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി നൽകാൻ ജില്ലാ കളക്ടർമാർക്ക് അധികാരം നൽകിയിട്ടുണ്ട്.
  • ഔദ്യോഗിക കാലാവസ്ഥാ ബുള്ളറ്റിനുകൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും സർക്കാർ പൊതുജനങ്ങളോട് അഭ്യർഥിച്ചു.
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും