Bengaluru Train Service: യാത്രക്കാർ ശ്രദ്ധിക്കുക; ബം​ഗളൂരുവിലേക്ക് ജൂൺ 1 മുതൽ ചില ട്രെയിൻ ഓടില്ല, കാരണം

Bengaluru-Mangaluru Train Service: ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുന്നതിനെതിരെ ബദൽ ക്രമീകരണങ്ങളുടെ അഭാം ചൂണ്ടിക്കാട്ടി പാസഞ്ചർ അസോസിയേഷനുകളും യാത്രാ കമ്മിറ്റികളും രം​ഗത്തെത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ യാത്ര തടസ്സപ്പെടുത്താതെ റെയിൽവേയുടെ ജോലികൾ കൈകാര്യം ചെയ്യണമെന്ന് അവർ അധികൃതരോട് അഭ്യർത്ഥിച്ചു.

Bengaluru Train Service: യാത്രക്കാർ ശ്രദ്ധിക്കുക; ബം​ഗളൂരുവിലേക്ക് ജൂൺ 1 മുതൽ ചില ട്രെയിൻ ഓടില്ല, കാരണം

Train Service

Published: 

18 May 2025 | 02:10 PM

ബം​ഗളൂരു: വരുന്ന ജൂൺ ഒന്ന് മുതൽ മംഗലാപുരത്തിനും ബെംഗളൂരുവിനും ഇടയിൽ പകൽ സമയത്ത് ചില ട്രെയിനുകൾ സർവീസ് നടത്തില്ലെന്ന് ഇന്ത്യൻ റെയിൽവേ. സകലേശ്പൂർ-സുബ്രഹ്മണ്യ റോഡ് സെക്ഷനിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ട്രെയിൻ ​ഗതാ​ഗതം തടസ്സപെട്ടിരിക്കുന്നത്. ട്രെയിൻ സർവീസുകൾ 154 ദിവസത്തേക്ക് നിർത്തിവയ്ക്കുമെന്നാണ് സൗത്ത് വെസ്റ്റേൺ റെയിൽ‌വേ അറിയിച്ചത്.

യശ്വന്ത്പൂർ-മംഗളൂരു ഗോമതേശ്വര എക്സ്പ്രസ് (ശനി) – മെയ് 31 മുതൽ നവംബർ 1 വരെയും മംഗളൂരു-യശ്വന്ത്പൂർ വീക്കിലി എക്സ്പ്രസ് (ഞായർ) – ജൂൺ ഒന്ന് മുതൽ നവംബർ രണ്ട് വരെയും യശ്വന്ത്പൂർ-മംഗളൂരു ത്രൈവാര എക്സ്പ്രസ് (ചൊവ്വ, വ്യാഴം, ഞായർ) – ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 30 വരെയും നിർത്തിവെക്കുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.

റദ്ദാക്കിയ മറ്റ് ട്രെയിനുകൾ

മംഗളൂരു-യശ്വന്ത്പൂർ ത്രൈ-വീക്ക്‌ലി എക്‌സ്പ്രസ് (തിങ്കൾ, ബുധൻ, വെള്ളി) – ജൂൺ രണ്ട് മുതൽ ഓഗസ്റ്റ് 31 വരെ മം​ഗലാപുരം ബം​ഗളൂരു റൂട്ടിൽ സർവീസ് നടത്തുന്നതായിരിക്കില്ല. യശ്വന്ത്പൂർ-കാർവാർ ത്രൈ-വീക്ക്‌ലി എക്‌സ്പ്രസ് (തിങ്കൾ, ബുധൻ, വെള്ളി) – ജൂൺ രണ്ട് മുതൽ ഒക്ടോബർ 31 വരെയും കാർവാർ-യശ്വന്ത്പൂർ ത്രൈ-വീക്ക്‌ലി എക്‌സ്പ്രസ് (ചൊവ്വ, വ്യാഴം, ശനി) -ജൂൺ മൂന്ന് മുതൽ നവംബർ ഒന്ന് വരയും സർവീസ് നിർത്തിവെയ്ക്കുന്നതായിരിക്കും.

അതിനിടെ ട്രെയിൻ സർവീസുകൾ നിർത്തിവയ്ക്കുന്നതിനെതിരെ ബദൽ ക്രമീകരണങ്ങളുടെ അഭാം ചൂണ്ടിക്കാട്ടി പാസഞ്ചർ അസോസിയേഷനുകളും യാത്രാ കമ്മിറ്റികളും രം​ഗത്തെത്തിയിട്ടുണ്ട്. പൊതുജനങ്ങളുടെ യാത്ര തടസ്സപ്പെടുത്താതെ റെയിൽവേയുടെ ജോലികൾ കൈകാര്യം ചെയ്യണമെന്ന് അവർ അധികൃതരോട് അഭ്യർത്ഥിച്ചു.

റെയിൽവേ മന്ത്രാലയം നിർദ്ദേശിച്ച സമയത്തിനുള്ളിൽ റെയിൽവേ വൈദ്യുതീകരണം പൂർത്തിയാക്കുന്നതിന് ട്രെയിൻ സർവീസുകൾ റദ്ദാക്കേണ്ടത് അനിവാര്യമാണെന്നാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്‌ഡബ്ല്യുആർ) അധികൃതർ പറയുന്നത്.

 

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ