AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Delhi Blast: ‘ചാവേർ ആക്രമണമെന്നാൽ രക്തസാക്ഷിത്വം’; ഇസ്ലാമിൽ അത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ഡോക്ടർ ഉമർ മുഹമ്മദ്: വിഡിയോ

Dr Umar Mohammad About Suicide Bombing: ചാവേർ ആക്രമണമെന്നാൽ രക്തസാക്ഷിത്വമാണെന്ന് ഡൽഹി സ്ഫോടനത്തിലെ ചാവേറായ ഡോക്ടർ ഉമർ മുഹമ്മദ്. പഴയ വിഡിയോ ആണ് പ്രചരിക്കുന്നത്.

Delhi Blast: ‘ചാവേർ ആക്രമണമെന്നാൽ രക്തസാക്ഷിത്വം’; ഇസ്ലാമിൽ അത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ഡോക്ടർ ഉമർ മുഹമ്മദ്: വിഡിയോ
ഡോക്ടർ ഉമർ മുഹമ്മദ്Image Credit source: Screengrab
abdul-basith
Abdul Basith | Published: 18 Nov 2025 11:38 AM

ചാവേർ ആക്രമണത്തെ ന്യായീകരിച്ചുള്ള ഡോക്ടർ ഉമർ മുഹമ്മദിൻ്റെ പഴയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ഡൽഹിയിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ച് സ്വയം ചാവേറായ ആളാണ് ഡോക്ടർ ഉമർ മുഹമ്മദ് എന്ന ഉമറുന്നബി. ആത്മഹത്യയെന്ന നിലയിൽ ഇത് ഇസ്ലാം മതത്തിൽ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും സത്യത്തിൽ ചാവേറാവുകയെന്നാൽ രക്തസാക്ഷിത്വമാണെന്നും ഇയാൾ വിഡിയോയിൽ അവകാശപ്പെടുന്നു.

“ചാവേറാക്രമണം വളരെ തെറ്റിദ്ധരിക്കപ്പെട്ട ആശയങ്ങളിലൊന്നാണ്. അത് രക്തസാക്ഷിത്വമാണ്. ഇസ്ലാമിൽ അതുണ്ട്. ഇവിടെ പല വൈരുധ്യങ്ങളുമുണ്ട്. ഇതിനെതിരെ പറയപ്പെടുന്ന പല തർക്കവാദങ്ങളുമുണ്ട്. ഒരു കൃത്യമായ സ്ഥലത്തും സമയത്തും താൻ മരിക്കാൻ പോവുകയാണെന്ന് വിചാരിക്കുന്നതാണ് രക്തസാക്ഷിത്വം. എപ്പോൾ മരിക്കുമെന്ന് ആർക്കുമറിയില്ല. അതിനാൽ മരണത്തെ ഭയക്കരുത്.”- വിഡിയോയിൽ ഉമർ പറയുന്നു.

Also Read: Delhi Blast: ‘ഏത് പാതാളത്തിൽ ഒളിച്ചാലും കണ്ടുപിടിച്ച് ശിക്ഷിക്കും’; മുന്നറിയിപ്പുമായി അമിത് ഷാ

ഇംഗ്ലീഷിലാണ് സംസാരം. താൻ ചെയ്ത വളരെ ഗുരുതരമായ ഒരു പ്രവൃത്തിയെ ന്യായീകരിക്കുന്ന തരത്തിലുള്ള ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഡൽഹി സ്ഫോടനക്കേസിൽ ശക്തമായ നടപടിയുണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുന്നറിയിപ്പ് നൽകിയിരുന്നു. ഏത് പാതാളത്തിൽ ഒളിച്ചാലും ഇവരെ കണ്ടെത്തി ഏറ്റവും ഉയർന്ന ശിക്ഷ തന്നെ നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു. ഭീകരവാദത്തെ രാജ്യത്തുനിന്ന് വേരോടെ പിഴുതെറിയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഒരു സ്ഥലവും വിട്ടുപോകാതെ കൃത്യമായി അന്വേഷണ സംഘം പരിശോധിക്കും. ഏത് പാതാളത്തിൽ പോയി ഒളിച്ചാലും ഇവരെ കണ്ടുപിടിച്ച് കടുത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എൽഎൽജെപി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ട് പേർ കൂടി മരണപ്പെട്ടതോടെ ഡൽഹി സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ലുക്മാൻ (50), വിനയ് പഥക് (50) എന്നിവരാണ് അവസാനമായി മരിച്ചത്. നിരവധി പേർ ചികിത്സയിൽ തുടരുകയാണ്.

വിഡിയോ കാണാം