AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Delhi Blast: ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ പൊലീസ്

Delhi Blast:ഭീകരതക്കെതിരെ സമൂഹ പങ്കാളിത്തം ശക്തമാക്കുകയാണ് ലക്ഷ്യം. വിശ്വസനീയവും നിർദ്ദേശവും പ്രവർത്തനക്ഷമവും ആയ വിവരങ്ങൾ നൽകുന്നവർക്ക്...

Delhi Blast: ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ പൊലീസ്
Delhi Blast Image Credit source: PTI Photos
ashli
Ashli C | Published: 18 Nov 2025 10:49 AM

ന്യൂഡൽഹി: ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ തുക പാരിതോഷികം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ പോലീസ്. ഭീകരതക്കെതിരെ സമൂഹ പങ്കാളിത്തം ശക്തമാക്കുകയാണ് ലക്ഷ്യം. വിശ്വസനീയവും നിർദ്ദേശവും പ്രവർത്തനക്ഷമവും ആയ വിവരങ്ങൾ നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ വിവരം നൽകുന്നവരുടെ ഐഡന്റിറ്റി തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്ന് ജമ്മുകാശ്മീർ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ ഇത് നടപ്പിലാക്കുക അതിർത്തി ജില്ലയായ പൂഞ്ചിൽ ആണ്. 2021 മുതൽ ഭീകരവാദ പ്രവർത്തനങ്ങളുടെ തട്ടകമാണ് ഈ പ്രദേശം. ഭീകരവാദികൾക്ക് ഭക്ഷണം പാർപ്പിടസൗകര്യം മറ്റ് ആവശ്യവസ്തുക്കൾ എത്തിച്ചു നൽകുക എന്നീ കാര്യങ്ങൾ ചെയ്യുന്ന വ്യക്തികൾ ഗതാഗതം അല്ലെങ്കിൽ സുരക്ഷിതമായ വീടുകൾ നൽകുന്നവർ തീവ്രവാദികളുമായി ആശാവിനിമയം നിലനിർത്തുന്നവർ സുരക്ഷാസേനയുടെ നീക്കങ്ങളെ കുറിച്ച് രഹസ്യ വിവരങ്ങൾ ചേർത്തി കൊടുക്കുന്നവർ അല്ലെങ്കിൽ ഭീകര പ്രവർത്തനങ്ങൾക്കുള്ള ധനസഹായം റിക്രൂട്ട്മെന്റ് നെറ്റ് വർക്കിംഗ് തുടങ്ങിയവ നടത്തുന്നവരെ കുറിച്ച് വിവരങ്ങൾ നൽകണമെന്നാണ് പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചത്.

ALSO READ: ഡല്‍ഹി സ്‌ഫോടനം, ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി, മരണസംഖ്യ 15

അതേസമയം ഡൽഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടു പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചു. 50 വയസ്സുകാരായ ലുക്മാൻ വിനയ് പഥക് എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഡൽഹി സ്ഫോടനത്തിന് കാരണക്കാരായവരെ പാതാളത്തിന്റെ ആഴങ്ങളിൽ നിന്നു പോലും പിടികൂടും എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം. കുറ്റവാളികൾക്ക് കർശനമായ ശിക്ഷ ഉറപ്പാക്കും എന്നും ഭീകരതയുടെ വേരുകൾ പിഴുതെറിയും എന്നും അദ്ദേഹം പറഞ്ഞു.