Dharmasthala Case: ധർമ്മസ്ഥലയി‌ൽ ഇന്ന് നിർണായകം; ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ 13-ാം നമ്പർ പോയിന്റിൽ ഡ്രോൺ റഡാർ ഉപയോഗിച്ച് പരിശോധന

Dharmasthala Burial Case: പരിശോധനയിൽ മൃത​ദേഹ ഭാ​ഗങ്ങളോ മറ്റ് തെളിവുകളോ ലഭിച്ചാൽ ഈ മേഖലയിൽ വിശദമായ പരിശോധന നടത്താനാണ് അന്വേഷണ സം​ഘത്തിനരെ തീരുമാനം. 39

Dharmasthala Case: ധർമ്മസ്ഥലയി‌ൽ ഇന്ന് നിർണായകം; ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ 13-ാം നമ്പർ പോയിന്റിൽ ഡ്രോൺ റഡാർ ഉപയോഗിച്ച് പരിശോധന

Dharmasthala Case

Published: 

12 Aug 2025 07:22 AM

ബെം​ഗളൂരു: ധർമ്മസ്ഥലയിൽ ഇന്ന് നിർണായകം. ഏറ്റവും കൂടുതൽ മൃത​ദേഹം കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് ഇന്ന് പരിശോധന നടത്തും. പതിമൂന്നാം നമ്പർ പോയിന്റിൽ ആണ് ഡ്രോൺ റഡാർ ഉപയോഗിച്ചുള്ള പരിശോധന നടക്കുക. ഇതുവരെയുള്ള പരിശോധനകളിൽ കാര്യമായ പുരോ​ഗതി ലഭിക്കാത്തതിനാൽ ഇന്നത്തെ പരിശോധന നിർണായകമാണ്.

പരിശോധനയിൽ മൃത​ദേഹ ഭാ​ഗങ്ങളോ മറ്റ് തെളിവുകളോ ലഭിച്ചാൽ ഈ മേഖലയിൽ വിശദമായ പരിശോധന നടത്താനാണ് അന്വേഷണ സം​ഘത്തിനരെ തീരുമാനം. 39 വർഷം മുൻപ് ധർമസ്ഥലയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ പത്മലതയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് സഹോദരി നൽകിയ പരാതിയിലും പ്രത്യേക അന്വേഷണ സംഘം തുടർ നടപടികളിലേക്ക് കടക്കും.

Also Read:മൃതദേഹം കുഴിച്ചിടുന്നതു കണ്ടു; വെളിപ്പെടുത്തലുമായി സ്ത്രീ, ദുരൂഹത ഒഴിയാതെ ധർമസ്ഥല

സഹോദരിയുടെ മരണത്തിൽ പുനരന്വേഷണം നടത്തി ദുരൂഹത നീക്കണമെന്നാണ് പരാതിയിൽ പറയുന്നത്. കോളേജ് ചടങ്ങിൽ പങ്കെടുക്കാൻ പോയ പത്മലതയെ കാണാതാവുകയായിരുന്നു. തുടർന്ന് 56 ദിവസത്തിനു ശേഷം പത്മലതയുടെ ശരീര ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിൽ സിഐഡി വിഭാഗം അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോ​ഗതി ലഭിക്കാതെ വന്നതോടെ കേസ് ക്ലോസ് ചെയ്യുകയായിരുന്നു.

പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പത്മലതയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട കുടുംബത്തിന്റെ പരാതി എസ് ഐ ടി സംഘം ഫയലിൽ സ്വീകരിച്ചു. ഇതിനിടെയിൽ ബെൽത്തങ്കടിയിലെ എസ് ഐ ടി ഓഫീസിലെത്തി ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിവരങ്ങൾ തേടി. ധ‌‍ർമസ്ഥല ക്ഷേത്രത്തിന് സമീപത്തെ ഗൊമ്മലബെട്ടയിലും സംഘം സന്ദ‍ർശനം നടത്തി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും