Dharmasthala: ‘തനിക്ക് അനന്യ എന്ന മകളില്ല, മകളെ കാണാതായിട്ടില്ല’; ധർമസ്ഥല കേസിൽ വൻ വഴിതിരിവ്
Dharmasthala mass burial case: ജൂലൈ 15-നാണ് 2003-ൽ തന്റെ മകൾ അനന്യ ഭട്ടിനെ ധർമസ്ഥലയിലെ ക്ഷേത്ര പരിസരത്ത് നിന്ന് കാണാതായെന്ന് ഇവർ പൊലീസിൽ പരാതി നൽകിയത്.

Dharmasthala Case
ധർമ്മസ്ഥല കേസിൽ വൻ വഴിതിരിവ്. 2003ല്‍ മകളെ ധര്‍മസ്ഥല ക്ഷേത്രപരിസരത്ത് നിന്ന് മകളെ കാണാതായെന്ന് പറഞ്ഞ് കള്ളമാണെന്ന് അനന്യയുടെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട്. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ പറഞ്ഞതെന്നും ഇന്‍സൈറ്റ് റഷ് ചാനലിനോട് വെളിപ്പെടുത്തി.
‘ഗിരീഷ് മട്ടന്നവറും ടി. ജയന്തും പറഞ്ഞത് പ്രകാരമാണ് കള്ളം പറഞ്ഞത്. ദയവായി എന്നോട് ക്ഷമിക്കണം. ധര്‍മസ്ഥലയോടും കര്‍ണാടകയിലെ ജനങ്ങളോടും രാജ്യത്തോടും ഞാൻ ക്ഷമ ചോദിക്കുന്നു. വിവാദം അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു’, സുജാത ഭട്ട് പറഞ്ഞു.
ALSO READ: എന്താണ് യഥാര്‍ഥത്തില്‍ ധര്‍മ്മസ്ഥലയില്‍ സംഭവിച്ചത്? പിന്നിലാര്?
സുജാത ഭട്ടിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സുജാതയുടെ വീട്ടിന് പൊലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സാധിക്കില്ലെന്ന് സുജാത ഭട്ട് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചു. മറ്റൊരു ദിവസം ഹാജരാകാമെന്നാണ് സുജാത ഭട്ട് അറിയിച്ചിരിക്കുന്നത്.
ജൂലൈ 15-നാണ് 2003-ൽ തന്റെ മകൾ അനന്യ ഭട്ടിനെ ധർമസ്ഥലയിലെ ക്ഷേത്ര പരിസരത്ത് നിന്ന് കാണാതായെന്ന് ഇവർ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ, പരാതി എസ്ഐടിക്ക് കൈമാറി. എസ്ഐടി അന്വേഷണം ആരംഭിച്ചപ്പോഴാണ് തന്റെ പരാതി വ്യാജമാണെന്ന വെളിപ്പെടുത്തൽ. സ്വത്ത് പ്രശ്‌നം കാരണം ആക്ടിവിസ്റ്റുകളായ ഗിരീഷ് മട്ടന്നവർ, ടി ജയന്തി മകളെ കാണാതായെന്ന കഥ സൃഷ്ടിക്കാൻ തന്നിൽ സമ്മർദ്ദം ചെലുത്തിയെന്നും ഇവർ ആരോപിച്ചു. മകളുടേതെന്ന പേരില്‍ നേരത്തെ പുറത്തുവിട്ട ഫോട്ടോയും വ്യാജമാണെന്ന് സുജാത ഭട്ട് പറയുന്നു.