Smart City Scam: ‘സ്മാർട്ട് സിറ്റി’ തട്ടിപ്പ്; എഴുപതിനായിരം ആൾക്കാരെ പറ്റിച്ച് സഹോദരന്മാർ തട്ടിയത് 2,700 കോടി
Dholera Smart City Scam: പദ്ധതിയിലേക്ക് മറ്റുള്ളവരെ റഫർ ചെയ്താൽ കമ്മീഷനും, വമ്പൻ ഇൻവെസ്റ്റർമാരെ കൊണ്ട് വരുന്നവർക്ക് കാറും ബൈക്കും അടക്കമുള്ള സമ്മാനങ്ങളും ഇവർ വാഗ്ദാനം ചെയ്തിരുന്നു. ഇതോടെയാണ് നിരവധി പേർ ഇവരുടെ കെണിയിൽ കുടുങ്ങിയത്.

സ്മാർട്ട് സിറ്റിയുടെ പേരിൽ എഴുപതിനായിരം പേരെ പറ്റിച്ച് രണ്ട് സഹോദരന്മാർ തട്ടിയത് 2700 കോടി. രാജസ്ഥാനിലെ സുഭാഷ് ബിജ്റാണി, രൺവീർ ബിജ്റാണി എന്നീ രണ്ട് സഹോദരങ്ങളാണ് തട്ടിപ്പ് നടത്തിയത്.
സിക്കാർ ജില്ലയിൽ നിന്നുള്ള ഈ സഹോദരന്മാർ നെക്സ എവർഗ്രീൻ എന്ന കമ്പനി രൂപീകരിച്ച് ഗുജറാത്തിലെ ‘ധോലേര സ്മാർട്ട് സിറ്റി’യിൽ ഉയർന്ന വരുമാനവും ഭൂമി പ്ലോട്ടുകളും വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകർഷിച്ചാണ് തട്ടിപ്പ് നടത്തിയത്. വിവിധ ധോലേറ നഗര പദ്ധതികളുടെ ചിത്രങ്ങൾ കാണിച്ചാണ് നിക്ഷേപകരെ ഇവർ കബളിപ്പിച്ചത്.
ഈ പദ്ധതിയിലേക്ക് മറ്റുള്ളവരെ റഫർ ചെയ്താൽ കമ്മീഷനും, വമ്പൻ ഇൻവെസ്റ്റർമാരെ കൊണ്ട് വരുന്നവർക്ക് കാറും ബൈക്കും അടക്കമുള്ള സമ്മാനങ്ങളും ഇവർ വാഗ്ദാനം ചെയ്തിരുന്നു. ഇതോടെയാണ് നിരവധി പേർ ഇവരുടെ കെണിയിൽ കുടുങ്ങിയത്.
ALSO READ: നീന്തി കുളിക്കാൻ ഇഴഞ്ഞെത്തി! വെള്ളച്ചാട്ടത്തിൽ പാമ്പ്; പരിഭ്രാന്തരായി വിനോദ സഞ്ചാരികൾ
ധോലേറ സ്മാർട്ട് സിറ്റി അഴിമതി
2014 ലാണ് രൺവീർ ബിജാറാണി ആദ്യമായി ധോലേരയിൽ ഭൂമി വാങ്ങിയത്. സൈനിക ഉദ്യോഗസ്ഥനായിരുന്ന സുഭാഷ്, വിരമിച്ച ശേഷം ലഭിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് ഭൂമി വാങ്ങിയത്. തുടർന്ന് രണ്ട് സഹോദരന്മാരും ചേർന്ന് നെക്സ എവർഗ്രീൻ രൂപീകരിക്കുകയും 2021 ൽ അഹമ്മദാബാദിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
‘ധോലേര സ്മാർട്ട് സിറ്റി’ പദ്ധതിയുടെ ഭാഗമാണെന്ന് സ്വയം വിശേഷിപ്പിക്കുകയും 1,300 ബിഗ ഭൂമി തങ്ങളുടെ കൈവശമുണ്ടെന്നും അത് ലോകോത്തര നഗരമാക്കി മാറ്റാൻ പോകുകയാണെന്ന് അവകാശപ്പെടുകയും ചെയ്തു. ഫ്ലാറ്റുകൾ, പ്ലോട്ടുകൾ, നിക്ഷേപ പദ്ധതികൾ എന്നിവ വാഗ്ദാനം ചെയ്ത് 70,000-ത്തിലധികം ആളുകളെ പദ്ധതിയിലേക്ക് ചേർത്തു. രാജ്യത്തുടനീളമുള്ള നിക്ഷേപകരിൽ നിന്ന് ഏകദേശം 2,676 കോടി രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തത്.