Driving License: ആര്‍സി ബുക്കിലും ലൈസന്‍സിലും ഇനി ഇതില്ലാതെ പറ്റില്ല; നിര്‍ബന്ധമാക്കി കേന്ദ്രം

RC Book Mobile Number Update: മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് പോര്‍ട്ടലില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഡ്രൈവിങ് ലൈസന്‍സ് ഉടമകള്‍ക്കും വാഹന ഉടമകള്‍ക്കും മൊബൈല്‍ നമ്പറും ആധാറും ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ മന്ത്രാലയം അയച്ച് തുടങ്ങി.

Driving License: ആര്‍സി ബുക്കിലും ലൈസന്‍സിലും ഇനി ഇതില്ലാതെ പറ്റില്ല; നിര്‍ബന്ധമാക്കി കേന്ദ്രം

പ്രതീകാത്മക ചിത്രം

Published: 

16 Aug 2025 07:07 AM

ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സ്, ആര്‍സി ബുക്ക് എന്നിവയുമായി ബന്ധപ്പെട്ട് അടുത്തിടെ ഒട്ടനവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ മറ്റൊരു സുപ്രധാന നിര്‍ദേശം പുറത്തുവിട്ടിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. രാജ്യത്തെ എല്ലാ ഡ്രൈവിങ് ലൈസന്‍സ് ഉടമകളും രജിസ്റ്റര്‍ വാഹന ഉടമകളും ആധാര്‍ ഓതന്റിഫിക്കേഷന്‍ വഴി അവരുടെ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുകയോ അപ്‌ഡേറ്റ് ചെയ്യുകയോ വേണം.

മികച്ച ആശയവിനിമയവും ഗതാഗത സംബന്ധമായ സേവനങ്ങള്‍ക്കുമായി ആധാര്‍ ഓതന്റിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കണം. മൊബൈല്‍ നമ്പറുകളും രജിസ്റ്റര്‍ വാഹനങ്ങളും തമ്മില്‍ ബന്ധിപ്പിച്ചിരിക്കണം. ഗതാഗത അല്ലെങ്കില്‍ ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇത് ആവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആധാറുമായും മൊബൈല്‍ നമ്പറുമായും രജിസ്റ്റര്‍ ചെയ്ത വാഹനം ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാണ്. ഔദ്യോഗിക വാഹന്‍, സാരഥി പോര്‍ട്ടലുകള്‍ ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ ചേര്‍ക്കാവുന്നതാണ്. വിവരങ്ങള്‍ പൂര്‍ണവും കൃത്യവുമാണെന്ന് ഉറപ്പാക്കുന്നതിന് ഇത് സഹായിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് പോര്‍ട്ടലില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഡ്രൈവിങ് ലൈസന്‍സ് ഉടമകള്‍ക്കും വാഹന ഉടമകള്‍ക്കും മൊബൈല്‍ നമ്പറും ആധാറും ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ മന്ത്രാലയം അയച്ച് തുടങ്ങി.

Also Read: Digital RC Book: ആര്‍സി ബുക്ക് ആധാറില്‍ കൊടുത്ത നമ്പരുമായി ബന്ധിപ്പിക്കണം; പുതിയ നിര്‍ദേശം

ഇതിന് പുറമെ പിഴ അടയ്ക്കുന്നതിന് ഒഴിവാക്കാനായി ഫോണ്‍ നമ്പറുകളും വിലാസവും മാറ്റുന്ന ആളുകളെ പിടികൂടുന്നതിനായി കേന്ദ്ര-സംസ്ഥാന ഗതാഗത വകുപ്പുകളെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും