Edappadi K Palaniswami: തമിഴ്‌നാടിനെ കടത്തില്‍ മുക്കിയതിന്റെ ക്രെഡിറ്റ് എംകെ സ്റ്റാലിന്: എടപ്പാടി പളനിസ്വാമി
Edappadi K Palaniswami on Tamil Nadu Debt: സംസ്ഥാന പര്യടനത്തിനിടെ ഒരു പൊതുയോഗത്തില്‍ വെച്ചായിരുന്നു പളനിസ്വാമിയുടെ പ്രസ്താവന. 2021 മെയ് മാസത്തില്‍ ഡിഎംകെ അധികാരത്തില്‍ വന്നത് മുതല്‍ സര്‍ക്കാര്‍ തമിഴ്‌നാടിനായി വിവിധ ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നും കടം വാങ്ങിയിട്ടുണ്ട്.
ചെന്നൈ: തമിഴ്‌നാടിനെ രാജ്യത്തെ ഏറ്റവും വലിയ കടമുള്ള സംസ്ഥാനമാക്കി മാറ്റാന്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന് സാധിച്ചുവെന്ന് പ്രതിപക്ഷ നേതാവും എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയുമായ എടപ്പാടി കെ പളനിസ്വാമി. ഡിഎംകെയുടെ നാല് വര്‍ഷത്തെ ഭരണത്തിനിടെ ഏകദേശം 4.38 ലക്ഷം കോടി രൂപയുടെ കടമുണ്ടാക്കിയ ക്രെഡിറ്റ് സ്റ്റാലിനാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
സംസ്ഥാന പര്യടനത്തിനിടെ ഒരു പൊതുയോഗത്തില്‍ വെച്ചായിരുന്നു പളനിസ്വാമിയുടെ പ്രസ്താവന. 2021 മെയ് മാസത്തില്‍ ഡിഎംകെ അധികാരത്തില്‍ വന്നത് മുതല്‍ സര്‍ക്കാര്‍ തമിഴ്‌നാടിനായി വിവിധ ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ നിന്നും കടം വാങ്ങിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തിന്റെ ആകെ കടം 9.4 ലക്ഷം കോടി രൂപയിലധികമായെന്നും പളനിസ്വാമി ചൂണ്ടിക്കാട്ടുന്നു.
2026ലെ തിരഞ്ഞെടുപ്പോടെ ഡിഎംകം ഭരണകാലത്ത് തമിഴ്‌നാടിന്റെ മൊത്തെ കടമെടുപ്പ് 5.38 ലക്ഷം കോടി രൂപയിലെത്തും. ഇത് ഒരു ലക്ഷം കോടി രൂപയുടെ വര്‍ധനവാണ്. മുഴുവന്‍ കടബാധ്യതയും സംസ്ഥാനത്തെ ജനങ്ങളുടെ ചുമലിലാണെന്നും അദ്ദേഹം ആരോപിച്ചു.




അടുത്ത പോലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കുന്ന നടപടി കാലതാമസം നേരിടുകയാണ്. അടുത്ത പോലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതില്‍ ഉദ്യോഗസ്ഥവൃന്ദത്തിന്റെ കാര്യക്ഷമതയില്ലായ്മയെ ഇത് വെളിപ്പെടുത്തുന്നുവെന്നും നേതാവ് പറഞ്ഞു.
പാലാര്‍ നദിയില്‍ നിന്ന് അനധികൃതമായി മണല്‍ കടത്തുന്നു. അയല്‍ സംസ്ഥാനങ്ങളിലേക്ക് ലോഡ് കണക്കിന് മണല്‍ കടത്തുന്നുണ്ടെന്നും ഇതിനെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും പളനിസ്വാമി കൂട്ടിച്ചേര്‍ത്തു.
കൂടാതെ തമിഴ്‌നാട് പോലീസിനെ സ്വതന്ത്രമായും നീതിപൂര്‍വ്വമായും പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനാല്‍ കുറ്റവാളികള്‍ക്ക് പോലീസ് ഉദ്യോഗസ്ഥരോടുള്ള ഭയം നഷ്ടപ്പെട്ടു. സംസ്ഥാനത്ത് മയക്കുമരുന്നുകളുടെയും മറ്റ് നിരോധിത വസ്തുക്കളുടെയും എളുപ്പത്തിലുള്ള ലഭ്യത, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ എന്നിവ വര്‍ധിക്കുന്നുവെന്നും പളനിസ്വാമി ആരോപിച്ചു.