Donald Trump: ട്രംപിന് ബീഹാറില്‍ വീട്? റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അപേക്ഷ; പിന്നില്‍?

Donald Trump Residential Certificate Bihar: ഹസന്‍പൂര്‍ വില്ലേജ്, വാര്‍ഡ് നമ്പര്‍ 13, ബക്കര്‍പൂര്‍ പോസ്റ്റ്, മൊഹിയുദ്ദീന്‍ പോലീസ് സ്‌റ്റേഷന്‍, സമസ്തിപൂര്‍ ജില്ല എന്നാണ് അപേക്ഷയിലുള്ള വിലാസം. 2025 ജൂലൈ 29നാണ് അപേക്ഷ സമര്‍പ്പിച്ചത്.

Donald Trump: ട്രംപിന് ബീഹാറില്‍ വീട്? റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അപേക്ഷ; പിന്നില്‍?

ഡൊണാള്‍ഡ് ട്രംപ്

Published: 

07 Aug 2025 | 02:02 PM

പട്‌ന: റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപേക്ഷ സമര്‍പ്പിച്ചതായുള്ള വ്യാജ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ബീഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ ട്രംപ് അപേക്ഷ സമര്‍പ്പിച്ചുവെന്നാണ് പ്രചരിക്കുന്ന വിവരങ്ങളുടെ ഉള്ളടക്കം. ട്രംപിന്റെ ഫോട്ടോയും പേരും ഉപയോഗിച്ച് ഒരാള്‍ ഓണ്‍ലൈനായി അപേക്ഷിക്കുകയായിരുന്നു.

ഹസന്‍പൂര്‍ വില്ലേജ്, വാര്‍ഡ് നമ്പര്‍ 13, ബക്കര്‍പൂര്‍ പോസ്റ്റ്, മൊഹിയുദ്ദീന്‍ പോലീസ് സ്‌റ്റേഷന്‍, സമസ്തിപൂര്‍ ജില്ല എന്നാണ് അപേക്ഷയിലുള്ള വിലാസം. 2025 ജൂലൈ 29നാണ് അപേക്ഷ സമര്‍പ്പിച്ചത്. BRCCO/2025/17989735 എന്ന നമ്പറിലാണ് അപേക്ഷ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

വിശദമായി പരിശോധിച്ചപ്പോള്‍ അപേക്ഷയിലെ ഫോട്ടോ, ആധാര്‍ നമ്പര്‍, ബാര്‍കോഡ്, വിലാസം എന്നിവയില്‍ കൃത്രിമം നടന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതോടെ അപേക്ഷ നിരസിക്കാന്‍ സര്‍ക്കിള്‍ ഓഫീസര്‍ നടപടിയെടുത്തു. ഭരണ സംവിധാനത്തെ പരിഹസിക്കാനും അപകീര്‍ത്തിപ്പെടുത്താനും വേണ്ടി മനഃപൂര്‍വം ചെയ്തതാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read: Donald Trump: ട്രംപ് പണി പറ്റിച്ചു, ഇന്ത്യയ്ക്ക് മേല്‍ താരിഫ് കുത്തനെ കൂട്ടി, ഇത്തവണ വര്‍ധിപ്പിച്ചത് ഇത്രയും

സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി. ഐടി ആക്ട് പ്രകാരം ഗുരുതരമായ ലംഘനമാണ് നടന്നതെന്ന് മൊഹിയുദ്ദീന്‍ നഗര്‍ സിഒ വ്യക്തമാക്കി. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കും. ഐപി വിലാസും ലോഗിന്‍ ക്രെഡന്‍ഷ്യല്‍സും ട്രാക്ക് ചെയ്യുന്നുണ്ടെന്നും സിഒ അറിയിച്ചു.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്