Mumbai Nitrogen Leak: മഹാരാഷ്ട്രയിൽ ഫാർമ കമ്പനിയിൽ നൈട്രജൻ ചോർച്ച; നാല് പേർക്ക് ദാരുണാന്ത്യം

Gas Leak at Pharmaceutical Company in Palghar: മുംബൈയിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെയുള്ള ബോയ്സൂർ വ്യാവസായിക മേഖലയിലെ എംഎംഡിസിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണ് നൈട്രജൻ വാതകം ചോർന്നത്.

Mumbai Nitrogen Leak: മഹാരാഷ്ട്രയിൽ ഫാർമ കമ്പനിയിൽ നൈട്രജൻ ചോർച്ച; നാല് പേർക്ക് ദാരുണാന്ത്യം

പ്രതീകാത്മക ചിത്രം

Updated On: 

22 Aug 2025 06:47 AM

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്നും നൈട്രജൻ വാതകം ചോർന്ന് നാല് തൊഴിലാളികൾക്ക് ദാരുണാന്ത്യം. രണ്ട് പേരുടെ നില ഗുരുതരമാണ്. മുംബൈയിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെയുള്ള ബോയ്സൂർ വ്യാവസായിക മേഖലയിലെ എംഎംഡിസിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണ് നൈട്രജൻ വാതകം ചോർന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 നും 3നും ഇടയിലാണ് സംഭവം. ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഒരു യൂണിറ്റിലാണ് നൈട്രജൻ വാതകം ചോർന്നത്. ആ സമയത്ത് യൂണിറ്റിൽ ഉണ്ടായിരുന്ന ആറ് തൊഴിലാളികളെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാല് പേർ മരിച്ചു. മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നിലവിൽ അവർ പ്രാദേശിക ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണാണെന്ന് പാൽഘർ ജില്ലാ ദുരന്തനിവാരണ സെൽ മേധാവി വിവേകാനന്ദ് കദം അറിയിച്ചു.

ALSO READ: വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത ശേഷം പെട്രോളൊഴിച്ചു കത്തിച്ചു; ക്രൂരകൃത്യത്തെ ന്യായീകരിച്ച് പ്രതിയുടെ മൊഴി

അതേസമയം, വാതക ചോർച്ച പൂർണമായും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വാതക ചോർച്ചയുടെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്തെ തന്നെ പ്രധാന വ്യാവസായിക മേഖലകളിലൊന്നായ ബോയ്‌സൂറിൽ ഉണ്ടായ അപകടം ആശങ്കയാണ് ഉയർത്തുന്നത്.

'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ