VIDEO: ചരിത്ര നേട്ടം; ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി-295 വിമാനത്തിൻ്റെ പരീക്ഷണ പറക്കൽ വിജയകരം
Historic Milestone! First 'Made in India' Airbus C295 completes successful maiden flight: കേന്ദ്ര സർക്കാരിൻ്റെ 'മേയ്ക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയിൽ നിർമ്മിക്കുന്ന ആദ്യ സൈനിക വിമാനമാണിത്. ആഗോള വിമാന നിർമ്മാണ കമ്പനിയായ എയർബസും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും ചേർന്നാണ് വിമാനം ഇന്ത്യയിൽ നിർമ്മിക്കുന്നത്. വ്യോമസേനക്കായി ഇന്ത്യയിൽ നിർമ്മിക്കുന്ന 40 വിമാനങ്ങളിൽ ആദ്യത്തേതാണ് പരീക്ഷണ പറക്കൽ പൂർത്തിയാക്കിയത്.

എയർബസ് സി-295
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ വ്യോമയാന മേഖലയ്ക്ക് ചരിത്ര നേട്ടം. ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ എയർബസ് സി-295 സൈനിക ഗതാഗത വിമാനത്തിൻ്റെ കന്നി പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ഗുജറാത്തിലെ വഡോദരയിലുള്ള ഫൈനൽ അസംബ്ലി ലൈനിൽ നിന്നാണ് ബുധനാഴ്ച വിമാനം ആദ്യമായി ആകാശത്തേക്ക് പറന്നുയർന്നത്.
കേന്ദ്ര സർക്കാരിൻ്റെ ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയിൽ നിർമ്മിക്കുന്ന ആദ്യ സൈനിക വിമാനമാണിത്. ആഗോള വിമാന നിർമ്മാണ കമ്പനിയായ എയർബസും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും ചേർന്നാണ് വിമാനം ഇന്ത്യയിൽ നിർമ്മിക്കുന്നത്. വ്യോമസേനക്കായി ഇന്ത്യയിൽ നിർമ്മിക്കുന്ന 40 വിമാനങ്ങളിൽ ആദ്യത്തേതാണ് പരീക്ഷണ പറക്കൽ പൂർത്തിയാക്കിയത്. ഈ വർഷം തന്നെ ആദ്യ വിമാനം ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറാനാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യൻ വ്യോമസേനയും പ്രതിരോധ മന്ത്രാലയവും അർപ്പിച്ച വിശ്വാസത്തിന് നന്ദി അറിയിക്കുന്നതായി എയർബസ് പ്രതിരോധ വിഭാഗം എക്സ് ഹാൻഡിലിലൂടെ പ്രതികരിച്ചു. രാജ്യത്തെ നിരവധി ചെറുകിട നിർമ്മാണ കമ്പനികളും ഈ വിജയതിൻ്റെ ഭാഗമാണെന്നും എയർബസ് പ്രതിരോധ വിഭാഗം അറിയിച്ചു.
Also Read: MT Settebello Attack: ഒമാന്‍ തീരത്ത് കപ്പലിനു നേരെയുണ്ടായ ആക്രമണം; മൂന്ന് ഇന്ത്യക്കാരും കൊല്ലപ്പെട്ടു
“വിമാനത്തിൻ്റെ നിർമ്മാണത്തിന് ശേഷമുള്ള പരിശോധനകളിലെ ഒരു നിർണായക ചുവടുവെപ്പാണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഈ വർഷം തന്നെ ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി-295 ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറുക എന്ന ലക്ഷ്യത്തിന് കൂടുതൽ വേഗത കൈവന്നിരിക്കുന്നു. ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ സൈനിക വിമാനം നിർമ്മിക്കുന്ന ആദ്യത്തെ സംഭവം കൂടിയാണിത്,” എയർബസ് ഡിഫൻസ് വ്യക്തമാക്കി.
നിലവിൽ ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്ന എ.എൻ-32 ഉൾപ്പടെയുള്ള വിമാനങ്ങൾക്ക് പകരക്കാരനായി എത്തുന്ന എയർബസ് സി-295 അത്യാധുനിക സാങ്കേതികവിദ്യയിൽ നിമ്മിച്ചിട്ടുള്ള ട്വിൻ ടർബോപ്രോപ്പ് വിമാനമാണ്. കഠിനമായ കാലാവസ്ഥയിലും പറക്കാൻ ശേഷിയുള്ള രീതിയിലാണ് സി-295ൻ്റെ രൂപകൽപ്പന. 9,000 കിലോഗ്രാം ഭാരം വരെ വഹിക്കാൻ ശേഷിയുള്ള ഈ വിമാനം എത്തുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയായി വർധിക്കും.
ഏകദേശം 21,935 കോടി രൂപയുടെ പ്രതിരോധ കരാറിൻ്റെ ഭാഗമായാണ് 56 സി-295 വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്. ഇതിൽ 40 വിമാനങ്ങൾ എയർബസും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും ചേർന്ന് പൂർണ്ണമായും ഇന്ത്യയിലാണ് നിർമ്മിക്കുക.
#WATCH | The first ‘Made in India’ Airbus C295 military transport aircraft has conducted its first test flight from the Final Assembly Line in Vadodara, marking a milestone for Indian aviation and defence. This maiden test flight is a crucial step in the aircraft’s… pic.twitter.com/Q1idouWoDg
— ANI (@ANI) June 10, 2026
English Summary
The first ‘Made-in-India’ Airbus C295 military transport aircraft successfully completed its maiden test flight from Vadodara, Gujarat. Built through a private-sector partnership between Airbus and Tata Advanced Systems Limited (TASL), it is the first of 40 planes being manufactured domestically to replace the Indian Air Force’s legacy An-32 fleet.