ഭൂട്ടാനിൽ ഹിമ തടാകം പൊട്ടിയൊഴുകി മിന്നൽ പ്രളയം; അസമിലും പശ്ചിമ ബംഗാളിലും കനത്ത ജാഗ്രതാ നിർദ്ദേശം

Bhutan Shintaphu Lake Bursts: India on High Alert: ഭൂട്ടാനിലെ പ്രളയജലം അതിത്തികടന്നെത്താൻ സാധ്യതയുള്ളതിനാൽ പശ്ചിമ ബംഗാൾ, അസം സർക്കാരുകൾക്ക് ഭൂട്ടാൻ ഭരണകൂടം അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസമിലെ ധുബ്രി, പശ്ചിമ ബംഗാളിൽ ഡാർജലിംഗിലെ മലയോര പ്രദേശങ്ങൾ, അലിപുർദുവാർ, ജൽപായ്ഗുരി എന്നീ അതിർത്തി ജില്ലകളിലാണ് മിന്നൽ പ്രളയത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ളത്

ഭൂട്ടാനിൽ ഹിമ തടാകം പൊട്ടിയൊഴുകി മിന്നൽ പ്രളയം; അസമിലും പശ്ചിമ ബംഗാളിലും കനത്ത ജാഗ്രതാ നിർദ്ദേശം

പ്രളയത്തിൽ തകർന്ന സോളാർ ഇറിഗേഷൻ ലിഫ്റ്റിംഗ് ഫെസിലിറ്റി

Published: 

30 Oct 2026 | 09:09 AM

തിംഫു: ഭൂട്ടാനിലെ വടക്കുപടിഞ്ഞാറൻ മേഖലയായ ഗാസ ജില്ലയിലെ ഷിൻ്റഫു ഹിമ തടാകം പൊട്ടി ശക്തമായ മിന്നൽ പ്രളയം. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപ്രതീക്ഷിതമായി തടാകം പൊട്ടിയൊഴുകിയത്. ഇതിന് പിന്നാലെ ഇന്ത്യയിലെ അതിർത്തി സംസ്ഥാനങ്ങളായ അസമിലും പശ്ചിമ ബംഗാളിലും അധികൃതർ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. മോ ചു നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ് ‘ഗാസ സാച്ചു’ ഹോട്ട് സ്പ്രിംഗും, അവിടുത്തെ സംവിധാനങ്ങളും പ്രളയത്തിൽ പുർണമായും ഒലിച്ചുപോയി. അപകട സാധ്യത മുൻകൂട്ടി കണ്ട് പ്രദേശത്ത് നിന്ന് ആളുകളെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

പശ്ചിമ ബംഗാളിലും, അസമിലും ജാഗ്രത

ഭൂട്ടാനിലെ പ്രളയജലം അതിത്തികടന്നെത്താൻ സാധ്യതയുള്ളതിനാൽ പശ്ചിമ ബംഗാൾ, അസം സർക്കാരുകൾക്ക് ഭൂട്ടാൻ ഭരണകൂടം അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസമിലെ ധുബ്രി, പശ്ചിമ ബംഗാളിൽ ഡാർജലിംഗിലെ മലയോര പ്രദേശങ്ങൾ, അലിപുർദുവാർ, ജൽപായ്ഗുരി എന്നീ അതിർത്തി ജില്ലകളിലാണ് മിന്നൽ പ്രളയത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ളത്. പശ്ചിമബംഗാളിലെ കൂച്ച് ബെഹാറിൽ സങ്കോഷ് നദീതീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് പ്രാദേശിക ഭരണകൂടം കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഭൂട്ടാനിൽ നിന്നുമുള്ള മോ ചു, ഫോ ചു, എന്നീ നദികൾ സംഗമിച്ചുണ്ടാകുന്ന സങ്കോഷ് നദി പിന്നീട് അതിർത്തി കടന്ന് അസമിലെ ബ്രഹ്മപുത്രയിലാണ് ചെന്നുചേരുന്നത്.

Also Read: ഗോവധം: ഗുജറാത്തിൽ മൂന്ന് പേർക്ക് ജിവപര്യന്തം കഠിനതടവ് വിധിച്ച് കോടതി; മനുസ്മൃതി പരാമർശിച്ച് വിധിന്യായം

ഭൂട്ടാനിലെ ഏറ്റവും അപകട സാധ്യതയുള്ള 17 ഹിമതടാകങ്ങളുടെ പട്ടികയിലുള്ളതാണ് മോ ചു നദിയുടെ ഉത്ഭവസ്ഥാനത്തുള്ള ഷിൻ്റഫു തടാകം. നിലവിൽ പുനഖ സോംഗിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള അതിർത്തി പ്രദേശമായ ശ്രീഗാംഗ് വരെ കുത്തിയൊഴുകുന്ന പ്രളയജലം എത്തിയിട്ടുണ്ട്. ഇതിന് മുൻപ് 2021 ആഗസ്റ്റ് 26-നും ഗാസ സാച്ചുവിൽ നദി ഗതിമാറി ഒഴുകി വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും കാരണം ഹിമാനികൾ ഉരുകി രൂപപ്പെടുന്ന തടാകങ്ങളിൽ വെള്ളം അമിതമായി നിറയുകയും അവ പെട്ടന്ന് പൊട്ടി ഒഴുകുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയാണ് ഗ്ലേഷ്യർ ലേക്ക് ഔട്ട്ബേസ്റ്റ് ഫ്ലഡ്. ഭൂകമ്പവും ഉരുൾപൊട്ടലും മഞ്ഞുമലകൾ തകർന്നു വീഴുന്നതും, ശക്തമായ മഴയുമെല്ലാം ഇത്തരം ഹിമതടാകളുടെ തകർച്ചയ്ക്കും പിന്നാലെ മിന്നൽ പ്രളയത്തിനും കാരണമാകാറുണ്ട്.

English Summary

A glacial lake outburst flood at Shintaphu Lake in Bhutan washed away the Gasa Tshachu hot springs. Following the incident, high alerts for flash floods have been issued in parts of West Bengal and Assam in India.

Loading...
Unable to load recommendations.
Follow Us
വെളിച്ചെണ്ണയിലെ മായം കണ്ടെത്താം വളരെ ഈസിയായി
146 KM റേഞ്ചുള്ള വിഡയുടെ ഫാമിലി ഇ.വി സ്കൂട്ടർ
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം