“ആകാശമൊന്നും ഇടിഞ്ഞുവീഴില്ല” രാമക്ഷേത്ര സംഭാവനാ തട്ടിപ്പ് കേസിൽ ഹർജികൾ അടിയന്തരമായി കേൾക്കില്ലെന്ന് സുപ്രീം കോടതി
SC Refuses Urgent CBI Probe Plea Over Alleged Fraud in Ram Temple Trust Funds: നിലവിലെ അന്വേഷണത്തിൽ ആശങ്ക അറിയിച്ചുകൊണ്ടാണ് ഹർജ്ജിക്കാരിൽ ഒരാളായ അഡ്വ. അജയ് കുമാർ റായ് കോടതിയിൽ നേരിട്ട് ഹാജരായത്. എന്നാൽ അവധിക്കാലത്തിന് ശേഷം കോടതി പ്രവർത്തനം സാധാരണ നിലയിൽ പുനരാരംഭിക്കുമ്പോൾ കേസ് പരിഗണിക്കാം എന്ന് ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു

അയോധ്യ രാമക്ഷേത്രം
ന്യുഡൽഹി: അയോധ്യ രാമക്ഷേത്ര സഭാവാ തട്ടിപ്പ് കേസിൽ സി..ബി.ഐ ഉൾപ്പടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജ്ജികൾ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. കേസ് പരിഗണിക്കുന്നത് കുറച്ച് ദിവസം വൈകി എന്ന് കരുതി ‘ആകാശമൊന്നും ഇടിഞ്ഞുവീഴില്ല’ എന്ന് നിരീക്ഷിച്ചുകൊണ്ടായിരുന്നു, കോടതിയുടെ നടപടി.
നിലവിലെ അന്വേഷണത്തിൽ ആശങ്ക അറിയിച്ചുകൊണ്ടാണ് ഹർജ്ജിക്കാരിൽ ഒരാളായ അഡ്വ. അജയ് കുമാർ റായ് കോടതിയിൽ നേരിട്ട് ഹാജരായത്. എന്നാൽ അവധിക്കാലത്തിന് ശേഷം കോടതി പ്രവർത്തനം സാധാരണ നിലയിൽ പുനരാരംഭിക്കുമ്പോൾ കേസ് പരിഗണിക്കാം എന്ന് ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ജൂലൈ 13 മുതലാണ് കോടതി പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിക്കുന്നത്. സുപ്രീം കോടതി വെബ്‌സൈറ്റ് അനുസരിച്ച് ഹർജി ജൂലൈ 24-ന് പരിഗണിച്ചേക്കും.
ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിൻ്റെ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനായി സി.ബി.ഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകരായ അജയ് കുമാർ റായ്, ദിനേഷ് കുമാർ യാദവ്, എൻ.കെ. ഗോസ്വാമി എന്നിവർ പരമോന്നത കോടതിയെ സമീപിച്ചത്. ഭക്തർ നൽകുന്ന സംഭാവനകളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ട്രസ്റ്റും ചേർന്ന് കൃത്യമായ നിരീക്ഷണവും ഓഡിറ്റിംഗും ഏർപ്പെടുത്തണമെണമെന്ന് ഹർജ്ജിയിൽ ആവശ്യപ്പെടുന്നു. നിലവിൽ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച അന്വേഷണ സംഘത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ മാത്രമാണുള്ളതെന്നും, കേന്ദ്ര ഏജൻസികളുടെ പങ്കാളിത്തമില്ലാത്ത ഇത്തരം അന്വേഷണങ്ങൾക്ക് പൊതുജനങ്ങൾക്കിടയിൽ വിശ്വാസ്യത നേടാനാകില്ലെന്നും ഹർജി ചൂണ്ടിക്കാട്ടുന്നു.
Also Read: Pune Murder: വിവാഹനിശ്ചയത്തിന് മുമ്പ് സിയ കാമുകനൊപ്പം ഉദയ്പൂരിലെത്തി; ഷോപ്പിങിന് 1 കോടി കൊടുത്തത് കേതന്‍
അതേസമയം കേസിൽ യു.പി പൊലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിൻ്റെ ഭാഗമായി കേസിലെ എട്ട് പ്രതികളുടെയും വീട്ടിൽ പൊലീസ് ഒരേ സമയം റെയ്ഡ് നടത്തിയിരിരുന്നു. പ്രതികൾ തട്ടിയെടുത്ത പണം എങ്ങോട്ടേക്കാണ് മാറ്റിയത് എന്ന് കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തിയത്. ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ്റെ പരാതിയെ തുടർന്ന് ജൂൺ 26 നാണ് കേസിൽ എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 79.80 ലക്ഷം രൂപ കണ്ടെടുക്കുകയു ചെയ്തിരുന്നു.
വിവാദങ്ങളെ തുടർന്ന് ക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ട്രസ്റ്റി അനിൽ മിശ്ര എന്നിവർ രാജിവച്ചിട്ടുണ്ട്. അന്വേഷണ സംഘം നേരത്തെ ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ക്ഷേത്ര ട്രസ്റ്റിൻ്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് എസ്.ബി.ഐയാണ്. ബങ്ക് ജീവനക്കാരായ രത്‌നേഷ് ഗഗൻദീപ് എന്നിവർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് വിവരം. അതേസമയം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് എസ്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
English Summary
The Supreme Court declined an urgent hearing on pleas seeking a CBI-led probe into the alleged misappropriation of Ayodhya Ram Temple donations, remarking “heavens won’t fall” if heard later. Meanwhile, UP Police have intensified investigations, conducting raids on the eight arrested accused involved in the trust fund embezzlement.