India Pakistan Conflict: മേധാവിത്തം ഇന്ത്യയ്ക്ക്; പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് സംഭവിച്ചത് വന്‍ നാശനഷ്ടം; വ്യക്തമാക്കി ന്യുയോര്‍ക്ക് ടൈംസ്‌

Operation Sindoor inflicted clear damage to Pakistan's military facilities: ആക്രമണങ്ങൾ വ്യാപകമായിരുന്നു. നാശനഷ്ടങ്ങൾ അവകാശപ്പെട്ടതിനേക്കാൾ വളരെ കൂടുതലായിരുന്നുവെന്ന്‌ ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയാണ് പ്രധാനമായും പാകിസ്ഥാൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത് എന്ന് തോന്നുന്നുവെന്നും ന്യുയോര്‍ക്ക് ടൈംസ്

India Pakistan Conflict: മേധാവിത്തം ഇന്ത്യയ്ക്ക്; പാക് സൈനിക കേന്ദ്രങ്ങള്‍ക്ക് സംഭവിച്ചത് വന്‍ നാശനഷ്ടം; വ്യക്തമാക്കി ന്യുയോര്‍ക്ക് ടൈംസ്‌

Security forces

Published: 

15 May 2025 06:47 AM

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇന്ത്യയുടെ മേധാവിത്തമായിരുന്നുവെന്ന് വ്യക്തമാക്കി ന്യുയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. പാകിസ്ഥാന്റെ മിലിട്ടറി സൗകര്യങ്ങളും, എയര്‍ഫീല്‍ഡുകളും ലക്ഷ്യമിട്ടതില്‍ ഇന്ത്യയ്ക്ക് വ്യക്തമായ മുന്‍തൂക്കം ലഭിച്ചതായി ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. സാറ്റലൈറ്റ് ചിത്രങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ഈ റിപ്പോര്‍ട്ട്. ഇന്ത്യൻ ആക്രമണങ്ങൾ പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങൾക്ക് വ്യക്തമായ നാശനഷ്ടം വരുത്തിയതായി ആക്രമണങ്ങൾക്ക് മുമ്പും ശേഷവുമുള്ള ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നുവെന്ന് റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന നാല് ദിവസത്തെ സൈനിക ഏറ്റുമുട്ടല്‍ അരനൂറ്റാണ്ടിനിടെ ഈ രണ്ട് ആണവായുധ രാജ്യങ്ങൾ തമ്മിലുണ്ടായ ഏറ്റവും വലിയ പോരാട്ടമായിരുന്നു. ഇരുരാജ്യങ്ങളും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് എയര്‍ ഡിഫന്‍സുകളും, മിലിട്ടറി കേന്ദ്രങ്ങളും ആക്രമിക്കാന്‍ ലക്ഷ്യമിട്ടു. എതിര്‍പക്ഷത്ത് ഗുരുതര നാശനഷ്ടങ്ങള്‍ വരുത്തിയെന്നാണ് ഇരുപക്ഷങ്ങളുടെയും അവകാശവാദമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആക്രമണങ്ങൾ വ്യാപകമായിരുന്നു. നാശനഷ്ടങ്ങൾ അവകാശപ്പെട്ടതിനേക്കാൾ വളരെ കൂടുതലായിരുന്നുവെന്ന്‌ ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഇന്ത്യയാണ് പ്രധാനമായും പാകിസ്ഥാൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത് എന്ന് തോന്നുന്നുവെന്നും ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഹൈടെക് പോരാട്ടങ്ങളുടെ പുതിയ യുഗത്തില്‍, ഇരുരാജ്യങ്ങളുടെയും ആക്രമണങ്ങള്‍ കൃത്യമായി ലക്ഷ്യം വച്ചുള്ളതായിരുന്നു. സൈനിക സൗകര്യങ്ങളും വ്യോമതാവളങ്ങളും ലക്ഷ്യമിട്ടതില്‍ ഇന്ത്യ പാകിസ്ഥാനെതിരെ വ്യക്തമായ മുന്‍തൂക്കം നേടി. കറാച്ചിയിൽ നിന്ന് 100 മൈലിൽ താഴെ മാത്രം അകലെയുള്ള ബൊളാരി എയര്‍ ബേസില്‍ ഒരു എയര്‍ക്രാഫ്റ്റ് ഹാംഗര്‍ ആക്രമിച്ചതായി ഇന്ത്യയുടെ ഡിഫന്‍സ് ഒഫീഷ്യല്‍സ് പറഞ്ഞിരുന്നു. ഒരു ഹാംഗറിന് സമാനമായതിന് വ്യക്തമായ കേടുപാടുകൾ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

പാക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും, പാക് സൈന്യത്തിന്റെ ആസ്ഥാനത്തുനിന്നും ഏകദേശം 15 മൈല്‍ പരിധിയിലുള്ള നൂര്‍ ഖാന്‍ എയര്‍ ബേസ് ഇന്ത്യ ആക്രമിച്ച സെന്‍സിറ്റീവ് മിലിട്ടറി ടാര്‍ജറ്റായിരുന്നുവെന്നും ന്യുയോര്‍ക്ക് ടൈംസ് വ്യക്തമാക്കി.

പാകിസ്ഥാന്റെ ചില എയര്‍ ബേസുകളിലെ റണ്‍വേകളും, മറ്റ് സൗകര്യങ്ങളും ലക്ഷ്യമിട്ടതായി ഇന്ത്യന്‍ സൈന്യം പറഞ്ഞു. സാറ്റലൈറ്റ് ചിത്രങ്ങളില്‍ നാശനഷ്ടങ്ങള്‍ കാണാം. മെയ് 10ന് റഹിം യാര്‍ ഖാന്‍ എയര്‍ ബേസ് റണ്‍വ് പ്രവര്‍ത്തനക്ഷമമല്ലെന്ന് അറിയിച്ചുകൊണ്ട് പാകിസ്ഥാന്‍ നോട്ടീസ് നല്‍കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് മുന്നില്‍ വിറച്ചെങ്കിലും, അത് അംഗീകരിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിരുന്നില്ല. സംഘര്‍ഷത്തില്‍ തങ്ങള്‍ക്കായിരുന്നു മേധാവിത്തമെന്നായിരുന്നു പാകിസ്ഥാന്റെ അവകാശവാദം. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വ്യാജപ്രചരണവുമുണ്ടായി. എന്നാല്‍ പാക് അവകാശവാദങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാക്കുന്നതാണ് ന്യുയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് ചെയ്തു.

Read More: Jammu Schools Open: സമാധാനത്തിലേക്ക്; കശ്‌മീരിലെ വിവിധ അതിർത്തി സ്‌കൂളുകൾ ഇന്ന് തുറക്കും

ഇന്ത്യയുടെ ഉദംപുര്‍, ആദംപുര്‍ തുടങ്ങിയ എയര്‍ ബേസുകള്‍ തകര്‍ത്തെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ മെയ് 12ലെ ചിത്രത്തില്‍ ഉദംപുറില്‍ നാശനഷ്ടങ്ങള്‍ കാണിക്കുന്നില്ലെന്ന് ന്യുയോര്‍ക്ക് ടൈംസ് വ്യക്തമാക്കി. പാകിസ്ഥാന്‍ തകര്‍ത്തെന്ന് അവര്‍ അവകാശപ്പെട്ട ആദംപുരില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിരുന്നു. ആദംപുരില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ പുറത്തുവന്ന ചിത്രങ്ങളില്‍ വ്യക്തമായിരുന്നു. ഇതോടെ പാകിസ്ഥാന്റെ ആ അവകാശവാദവും വ്യാജമാണെന്ന് തെളിഞ്ഞു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും