AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mock Drill: വൈദ്യുതി വിച്ഛേദിച്ചുള്ള യുദ്ധകാല നടപടി; ‘ബ്ലാക്ക്ഔട്ട്’ നിസാരമല്ല

All you need to know about blackout: വൈദ്യുതി വിച്ഛേദിക്കല്‍ മാത്രമല്ല ബ്ലാക്കൗട്ട്. സിവിൽ ഡിഫൻസ് ടീമുകൾ, പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികൾ, പൊതുജനങ്ങൾ എന്നിവ തമ്മിലുള്ള ഏകോപനമാണ് ഇതിന്റെ അടിസ്ഥാനം

Mock Drill: വൈദ്യുതി വിച്ഛേദിച്ചുള്ള യുദ്ധകാല നടപടി; ‘ബ്ലാക്ക്ഔട്ട്’ നിസാരമല്ല
പ്രതീകാത്മക ചിത്രം Image Credit source: Unsplash
jayadevan-am
Jayadevan AM | Published: 07 May 2025 13:47 PM

ഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് രാജ്യവ്യാപകമായി ഇന്ന്‌ ‘മോക്ക്ഡ്രില്ലി’ന് കേന്ദ്രം ആഹ്വാനം ചെയ്തത്. മോക്ക്ഡ്രില്ലിന് മണിക്കൂറുകള്‍ക്ക് മുമ്പ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന ദൗത്യത്തിലൂടെ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെയും, പാക് അധീന കശ്മീരിലെയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ തകര്‍ത്തു. ഈ സാഹചര്യത്തില്‍ മോക്ക്ഡ്രില്‍ തയ്യാറെടുപ്പുകളും ചര്‍ച്ച ചെയ്യപ്പെടുകയാണ്. സൈറണുകൾ, ക്രാഷ് ബ്ലാക്കൗട്ടുകൾ, സിവിൽ ഡിഫൻസ് പരിശീലനം എന്നിവ മോക്ക് ഡ്രില്ലിന്റെ ഭാഗമാണ്. മോക്ക് ഡ്രില്ലിന്റെ ഭാഗമായുള്ള ‘ബ്ലാക്ക് ഔട്ടുകള്‍’ എന്താണെന്ന് നോക്കാം.

തന്ത്രപരമായ യുദ്ധകാല നടപടിയാണ് ബ്ലാക്ക്ഔട്ട്. വൈദ്യുതി വിച്ഛേദിക്കുന്നതാണ് ഇതിന്റെ പ്രധാന ഘട്ടം. പ്രത്യേക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാകും ഇത് നടത്തുന്നത്. അതിര്‍ത്തി മേഖലകള്‍, മെട്രോ നഗരങ്ങള്‍, നിര്‍ണായകമായ മറ്റ് മേഖലകള്‍ എന്നിവിടങ്ങളില്‍ ശ്രദ്ധയൂന്നി ബ്ലാക്ക് ഔട്ട് നടപ്പിലാകും.

വ്യോമാക്രമണ സാധ്യതകള്‍ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വൈദ്യുതി തസപ്പെടുമ്പോള്‍, ഇന്‍വെര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ വെളിച്ചം പുറത്തേക്ക് പോകാതിരിക്കാന്‍ ജനാലകള്‍ മൂടണം. വ്യോമാക്രമണം നടത്താനെത്തുന്ന ശത്രുവിന് ഇതോടെ ദൗത്യം ശ്രമകരമാകും. ഇതാണ് ബ്ലാക്ക് ഔട്ടിന്റെ പ്രസക്തി.

എന്നാല്‍ വൈദ്യുതി വിച്ഛേദിക്കല്‍ മാത്രമല്ല ബ്ലാക്കൗട്ട്. സിവിൽ ഡിഫൻസ് ടീമുകൾ, പ്രാദേശിക നിയമ നിർവ്വഹണ ഏജൻസികൾ, പൊതുജനങ്ങൾ എന്നിവ തമ്മിലുള്ള ഏകോപനമാണ് ഇതിന്റെ അടിസ്ഥാനം. സൈനിക കേന്ദ്രങ്ങള്‍, അണക്കെട്ടുകള്‍, കമ്മ്യൂണിക്കേഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്ക് സമീപമാണ് ബ്ലാക്കൗട്ടുകള്‍ നടപ്പിലാക്കാന്‍ മുന്‍ഗണന നല്‍കുന്നത്.

1942ലെ കൊല്‍ക്കത്തയില്‍ നടന്ന ഡല്‍ഹൗസി ബോംബാക്രമണത്തോടെയാണ് ബ്ലാക്ക്ഔട്ട് പ്രോട്ടോക്കോളുകള്‍ നിലവില്‍ വന്നത്. ജാപ്പനീസ് വ്യോമാക്രമണങ്ങൾക്കെതിരായ മുൻകരുതലായി കെട്ടിടങ്ങൾക്ക് കറുത്ത പെയിന്റ് പൂശി ബ്ലാക്ക്ഔട്ട് നടപ്പിലാക്കി. വൈദ്യുതിയും വിച്ഛേദിച്ചു.

Read Also: What Is Mock Drill: അടിയന്തര ഘട്ടത്തിൽ ചെയ്യേണ്ടതിനൊരു റിഹേഴ്സൽ; മോക്ക് ഡ്രിൽ എന്നാൽ എന്തെന്നറിയാം

ഇന്ത്യ പാക് യുദ്ധസമയത്ത് പ്രധാനമായും ബ്ലാക്ക്ഔട്ട് നടപ്പിലാക്കിയത്. 1965ലെ യുദ്ധസമയത്ത് ജമ്മു & കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിലെ നഗരങ്ങളിൽ ബ്ലാക്ക്ഔട്ടുകള്‍ നടപ്പിലാക്കിയിരുന്നു. 1971ല്‍ കിഴക്കന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായപ്പോള്‍ പശ്ചിമ ബംഗാളിലെയും അസമിലെയും നഗരങ്ങളിലും ബ്ലാക്ക്ഔട്ട് എക്‌സര്‍സൈസുകള്‍ നടന്നു.

എന്നാല്‍ 1999ലെ കാര്‍ഗില്‍ യുദ്ധസമയത്ത് കാര്യമായി ബ്ലാക്ക്ഔട്ട് ഉണ്ടായിരുന്നില്ല. 1971ന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ തോതില്‍ മോക്ക് ഡ്രില്‍ നടത്തുന്നത്. രാജ്യത്ത് 259 കേന്ദ്രങ്ങളില്‍ മോക്ക് ഡ്രില്‍ നടത്തും.