India Pakistan Conflict: അതിർത്തിയിലെ സംഘർഷങ്ങൾ കുറച്ച് സമാധാനം പുനസ്ഥാപിക്കണം: എംഎ ബേബി

MA Baby On India Pakistan Conflict: അതിർത്തിയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്താൻ കേന്ദ്രം ശ്രമിക്കണമെന്ന് സിപിഎം. ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

India Pakistan Conflict: അതിർത്തിയിലെ സംഘർഷങ്ങൾ കുറച്ച് സമാധാനം പുനസ്ഥാപിക്കണം: എംഎ ബേബി

എംഎ ബേബി

Edited By: 

Jenish Thomas | Updated On: 09 May 2025 | 07:22 PM

അതിർത്തിയിലെ സംഘർഷങ്ങൾ കുറച്ച് സമാധാനം പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. ഭീകരവാദം അവസാനിപ്പിക്കുന്നതിൽ സിപിഎം സഹകരിക്കും. പഹൽഗാം ഭീകരരെ കൈമാറാൻ ഇന്ത്യ പാകിസ്താനിൽ സമ്മർദ്ദം ചെലുത്തണമെന്നും എംഎ ബേബി പറഞ്ഞു. തിരുപ്പതിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

രാജ്യത്തിൻ്റെ അതിർത്തിയിലുണ്ടാവുന്ന സംഘർഷങ്ങൾ കുറച്ച് സാധാരണ നില പുനസ്ഥാപിക്കണം. സമാധാനം ഉറപ്പാക്കുന്നതിനായി കേന്ദ്രസർക്കാർ പ്രവർത്തിപ്പിക്കണം. ഇതിനാവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കണം. രാജ്യാതിർത്തിയിൽ പാകിസ്താൻ നടത്തുന്ന പ്രകോപനപരമായ പ്രവർത്തനങ്ങൾക്ക് മറുപടി നൽകാൻ കേന്ദ്ര സർക്കാർ സമയബന്ധിതവും ഉചിതവുമായ തീരുമാനങ്ങൾ എടുക്കണം. നിരപരാധികളുടെ ജീവനും സ്വത്തിനും നഷ്ടം സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ കേന്ദ്രം സ്വീകരിക്കണമെന്നും എംഎ ബേബി ആവശ്യപ്പെട്ടു.

Also Read: India – Pakistan Conflict: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി അമിത് ഷാ; ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യ – പാകിസ്ഥാൻ സംഘർഷം രൂക്ഷമായി തുടരുകയാണ്. ജമ്മു കശ്മീരിലെ സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴ് ഭീകരരെ അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) വധിച്ചിരുന്നു. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ മാസം എട്ടിന് രാത്രി 11 മണിയോടെ നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തുകയായിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തി. വിമാനത്താവളങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തിയ അദ്ദേഹം മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്