India Pakistan Conflict: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചർച്ച നീക്കിവച്ചു; ഡിജിഎംഒ ചർച്ച നടക്കുക അഞ്ച് മണിക്ക്
Talks Between The DGMOs Have Been Postponed: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചർച്ച വൈകിട്ട് അഞ്ച് മണിക്ക് നടക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തീരുമാനിച്ചിരുന്ന ചർച്ചയാണിത്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഡിജിഎംഒ ചർച്ച നീക്കിവച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടത്താൻ തീരുമാനിച്ചിരുന്ന ചർച്ച വൈകിട്ട് അഞ്ച് മണിക്കാവും ഇനി നടക്കുക. വെടിനിർത്തൽ ധാരണ ആയ സാഹചര്യത്തിലാണ് ചർച്ച നടത്താൻ ഇരു സൈനിക മേധാവികളും തമ്മിൽ തീരുമാനിച്ചത്. അല്പസമയം മുൻപ് ചർച്ചയുടെ സമയം മാറ്റിയതായി അധികൃതർ അറിയിച്ചു.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം എങ്ങനെ നിയന്ത്രിക്കാമെന്നതാവും ചർച്ചയിലെ പ്രധാന അജണ്ട. അതിർത്തിയിലെ സ്ഥിതിഗതികളും വെടിനിർത്തൽ ധാരണ ലംഘിച്ച പാകിസ്താൻ്റെ നടപടികളും ചർച്ചയാവും. ഇരു രാജ്യങ്ങളുടെയും ഡിജിഎംഒമാര്‍ തമിൽ നടത്തിയ ആദ്യഘട്ട ചര്‍ച്ചയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ ധാരണയായത്.
പാകിസ്താൻ ഡിജിഎംഒ ഇന്ത്യയെ ബന്ധപ്പെടുകയായിരുന്നു എന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. വെടിനിർത്തൽ ധാരണ ആയതിന് പിന്നാലെ പാകിസ്താൻ ഇത് ലംഘിച്ചെങ്കിലും പിന്നീട് സ്ഥിതിഗതികൾ ശാന്തമായി.




ഗ്രൗണ്ട് ലെവലിലേക്ക് വിവരമെത്താൻ വൈകുക സാധാരണയാണെന്നും ധാരണ ലംഘിച്ചത് ഗൗരവമായി കണക്കാക്കേണ്ടതില്ലെന്നും സൈന്യം പറഞ്ഞു. ഇനി വെടിനിർത്തൽ ലംഘിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്നും സൈന്യം അറിയിച്ചു. പാകിസ്താനുമായി ചർച്ച തുടരുമെന്ന് സൈന്യം കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. ഇന്ന് നടക്കുന്ന ചർച്ചയിൽ സൈനിക നടപടിയും സഹകരണവുമായി ബന്ധപ്പെട്ട് കൂടുതൽ തീരുമാനങ്ങളുണ്ടാവും.