India-US Trade Deal: ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ നേട്ടം മാത്രം; റൂബിയോയുമായി ചര്‍ച്ച നടത്തി ജയശങ്കര്‍

S Jaishankar Marco Rubio Talks: പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്തുകൊണ്ടാണ് ഇരുവരും യോഗത്തില്‍ സംസാരിച്ചത്. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്ന് എസ് ജയശങ്കറും മാര്‍ക്കോ റൂബിയോയും പറഞ്ഞു.

India-US Trade Deal: ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ നേട്ടം മാത്രം; റൂബിയോയുമായി ചര്‍ച്ച നടത്തി ജയശങ്കര്‍

നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ്‌

Published: 

04 Feb 2026 | 06:11 AM

വാഷിങ്ടണ്‍: യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. നിര്‍ണായക ധാതുക്കളുമായി ബന്ധപ്പെട്ട ആദ്യഘട്ട മന്ത്രിതല യോഗത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്. ഫെബ്രുവരി 2 മുതല്‍ 4 വരെ നടക്കുന്ന അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണിത്.

പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്തുകൊണ്ടാണ് ഇരുവരും യോഗത്തില്‍ സംസാരിച്ചത്. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്ന് എസ് ജയശങ്കറും മാര്‍ക്കോ റൂബിയോയും പറഞ്ഞു. മാര്‍ക്കോ റൂബിയോ വിളിച്ചുചേര്‍ത്ത അന്താരാഷ്ട്ര ക്രിട്ടിക്കല്‍ മിനറല്‍സ് മന്ത്രിതല ഉച്ചകോടിയില്‍ ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങള്‍ പങ്കെടുക്കുന്നു.

അതേസമയം, 50 ശതമാനത്തില്‍ നിന്നും 18 ശതമാനത്തിലേക്കുള്ള തീരുവ കുറയ്ക്കല്‍ ഇന്ത്യയിലെ വിവിധ മേഖലകള്‍ക്ക് ഗുണം ചെയ്യും. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചതായും തീരുവ കുറച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

താരിഫ് സമ്മര്‍ദത്തിനിടയിലും ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതി 11.3 ശതമാനം ഉയര്‍ന്ന് 59 ബില്യണ്‍ ഡോളറായി. സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഇരട്ടിയാകുകയും ചെയ്തു, 16.7 ബില്യണ്‍ ഡോളറിലേക്കാണ് ഇത് വളര്‍ന്നത്.

Also Read: India US Trade Deal: ഇന്ത്യയ്ക്ക്‌ ചൈനയേക്കാള്‍ താരിഫ് കുറവ്; തീരുവ കുറഞ്ഞ രാജ്യമായി ഭാരതം മാറി

തീരു കുറച്ചത് തുണിത്തരങ്ങള്‍ക്കും വസ്ത്രമേഖലയ്ക്ക് ഒന്നാകെയും ഗുണകരമാണ്. ഇന്ത്യയില്‍ നിന്നുള്ള പരുത്തി വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് നിലവില്‍ ബംഗ്ലാദേശ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളേക്കാള്‍ കുറവാണ്.

സമുദ്രോത്പന്ന മേഖലയ്ക്കും തീരുവ കുറയ്ക്കല്‍ നേട്ടമാകുന്നു. ചെമ്മീന്‍ കയറ്റുമതിയ്ക്കായി യുഎസ് വിപണിയെ ആയിരുന്നു ഇന്ത്യ കൂടുതലായി ആശ്രയിച്ചിരുന്നത്. എന്നാല്‍ തീരുവ വര്‍ധിച്ചതോടെ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടത്തേണ്ടി വന്നു. നിലവിലെ നീക്കം ഡിമാന്‍ഡ് വീണ്ടെടുക്കാന്‍ സഹായിക്കും.

Follow Us
Related Stories
Bengaluru Bandh: ബെംഗളൂരുവില്‍ ബന്ദ്; കടകള്‍ തുറക്കില്ല, വന്‍ പ്രതിഷേധത്തിന് നീക്കം
Chennai Metro: 4 ടവറുകൾ, സ്കൈവാക്ക്; മെട്രോയുടെ സ്വപ്ന പദ്ധതി സെപ്റ്റംബറിൽ
Bengaluru Child Murder: ഭാര്യയുമായി തര്‍ക്കം, 11 മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന് പിതാവ്
Narendra Modi: ബിന്താങ് ആദിപൂര്‍ണ മെഡല്‍ സ്വന്തമാക്കി മോദി; പ്രധാനമന്ത്രി ഇന്തോനേഷ്യയില്‍, അജണ്ടയില്‍ പദ്ധതികള്‍ പലത്‌
ദുബായ് അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം; 2.6 കോടി കൈമാറി
രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ചയാൾ- ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി
നിത്യവും ജപിക്കൂ! ഗണപതി മുതൽ അയ്യപ്പൻ വരെയുള്ള ദേവ മന്ത്രങ്ങൾ
കേരളത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തങ്ങൾ
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
വയനാട് കള്ളാടി മണ്ണിടിച്ചിലിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം