India vs Pakistan Conflict: അതിര്‍ത്തിയില്‍ വന്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; നിയന്ത്രണരേഖയ്ക്ക് സമീപം സ്‌ഫോടനം? റിപ്പോര്‍ട്ട്‌

BSF foils major infiltration bid: പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപം സ്‌ഫോടനങ്ങള്‍ കേട്ടതായും, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, രജൗറിയില്‍ ചാവേറാക്രമണം നടന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് സൈന്യം

India vs Pakistan Conflict: അതിര്‍ത്തിയില്‍ വന്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്; നിയന്ത്രണരേഖയ്ക്ക് സമീപം സ്‌ഫോടനം? റിപ്പോര്‍ട്ട്‌

ബിഎസ്എഫ് ജമ്മു

Updated On: 

09 May 2025 | 03:12 AM

ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, അതിര്‍ത്തിയില്‍ വന്‍ നുഴഞ്ഞുകയറ്റ ശ്രമം. ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി ബിഎസ്എഫ് അറിയിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്. പഞ്ചാബിലെ പത്താൻകോട്ട് സെക്ടറിൽ ഇന്ത്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പാക് എയര്‍ഫോഴ്‌സ് ജെറ്റ് വെടിവച്ചിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതുസംബന്ധിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

ജമ്മു കശ്മീരിലെ നൗഷേര സെക്ടറിൽ രണ്ട് പാകിസ്ഥാൻ ഡ്രോണുകൾ ഇന്ത്യൻ സൈന്യം വെടിവച്ചിട്ടതായും പ്രതിരോധ വൃത്തങ്ങൾ അറിയിച്ചതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതിർത്തികളിലെ നിലവിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.

Read Also: India vs Pakistan Conflict Live : പാക് മണ്ണിൽ ഇന്ത്യയുടെ കനത്ത പ്രഹരം; നാവികസേന കറാച്ചി തുറമുഖത്ത് ആക്രമണം നടത്തി

പൂഞ്ചില്‍ നിയന്ത്രണരേഖയ്ക്ക് സമീപം സ്‌ഫോടനങ്ങള്‍ കേട്ടതായും, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, രജൗറിയില്‍ ചാവേറാക്രമണം നടന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് സൈന്യം അറിയിച്ചു. ജയ്‌സാല്‍മീര്‍ അടക്കം വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ എല്ലാം തകര്‍ന്നടിഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
MLC Eelection Result: ‘ബാലറ്റ് പേപ്പറിൽ നടന്ന തിരഞ്ഞെടുപ്പ്, കോൺഗ്രസ് എത്ര സീറ്റ് നേടിയെന്ന് ഊഹിക്കാമോ?’; പരിഹസിച്ച് പ്രധാനമന്ത്രി
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചു; ഭോപ്പാലിൽ പത്രമുടമയ്ക്ക് പത്ത് ജീവപര്യന്തം, കൂട്ടാളിക്ക് 20 വർഷം തടവ്
ഇനി മുതൽ ട്രെയിനിൽ രാത്രി മൊബൈൽ ചാർജിം​ഗ് വേണ്ട, കർശന നിയന്ത്രണവുമായി റെയിൽവേ
Arnab Cyclone: അർണാബ് ചുഴലിക്കാറ്റ് ആന്ധ്ര തീരത്തേക്ക്; തമിഴ്നാടും ജാഗ്രതയിൽ, പിന്നിൽ എൽ നിനോയോ?
കളിക്കുന്നതിനിടെ സുഹൃത്ത് കഴുത്തിൽ കയർ കുരുക്കി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം, മൃതദേഹം ഒളിപ്പിച്ച സുഹൃത്തിൻ്റെ അമ്മ അറസ്റ്റിൽ
E100 Fuel: E100 ഇന്ധനത്തിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു