India vs Pakistan Conflict: കറാച്ചി തുറമുഖത്തും ആക്രമണം, പാകിസ്ഥാന്‍ വിറച്ചു, ലോക്ക്ഡൗണിന് സമാനമായ സാഹചര്യം

major strike on Karachi Port says Report: കടല്‍ വഴിയുള്ള ആക്രമണവും പാകിസ്ഥാന്‍ പ്രതീക്ഷിച്ചില്ല. നാവികസേന കൂടി രംഗത്തിറങ്ങിയതോടെ ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ വ്യോമസേനയും, നാവികസേനയും, കരസേനയും ഒരുമിച്ച് അണിചേരുകയാണ്

India vs Pakistan Conflict: കറാച്ചി തുറമുഖത്തും ആക്രമണം, പാകിസ്ഥാന്‍ വിറച്ചു, ലോക്ക്ഡൗണിന് സമാനമായ സാഹചര്യം

INS Vikrant-File pic

Published: 

09 May 2025 00:20 AM

ലാഹോറിനും, സിയാല്‍കോട്ടിനും പുറമേ പാകിസ്ഥാനിലെ കറാച്ചി തുറമുഖത്തും ഇന്ത്യയുടെ തിരിച്ചടി. കറാച്ചി തുറമുഖത്തെ ദൗത്യം ഇന്ത്യയുടെ നാവികസേനയാണ് നടത്തുന്നതെന്നാണ് വിവരം. കനത്ത ആക്രമണമാണ് കറാച്ചിയില്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും, ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ഐഎന്‍എസ് വിക്രാന്തിലൂടെ മിസൈലുകള്‍ വര്‍ഷിച്ചതായി വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇന്ത്യയെ വിറപ്പിക്കാനിറങ്ങിയ, പാകിസ്ഥാന്‍ നിലവില്‍ വിറച്ചിരിക്കുകയാണ്. പാകിസ്ഥാനില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ലോക്ക്ഡൗണിന് സമാനമായ സാഹചര്യമാണെന്നാണ് റിപ്പോര്‍ട്ട്. പലയിടത്തും ബ്ലാക്ക്ഔട്ട് നടപ്പിലാക്കി.

പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിക്ക് സമീപം ആക്രമണം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പാക് പ്രധാനമന്ത്രിയും, മറ്റ് മന്ത്രിമാരും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയതായാണ് സൂചന.

അതിര്‍ത്തി പ്രദേശങ്ങളില്‍ മാത്രമായി പ്രത്യാക്രമണം ചുരുങ്ങുമെന്ന പാക് ധാരണകള്‍ തെറ്റിക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. കടല്‍ വഴിയുള്ള ആക്രമണവും പാകിസ്ഥാന്‍ പ്രതീക്ഷിച്ചില്ല. നാവികസേന കൂടി രംഗത്തിറങ്ങിയതോടെ ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ വ്യോമസേനയും, നാവികസേനയും, കരസേനയും ഒരുമിച്ച് അണിചേരുകയാണ്.

Read Also: India vs Pakistan Conflict Live : പാക് മണ്ണിൽ ഇന്ത്യയുടെ കനത്ത പ്രഹരം; നാവികസേന കറാച്ചി തുറമുഖത്ത് ആക്രമണം നടത്തി

കറാച്ചി തുറമുഖത്തിന് സമീപം വലിയ സ്‌ഫോടനങ്ങള്‍ കേട്ടുവെന്നാണ് റിപ്പോര്‍ട്ട്. ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനവും നിര്‍വീര്യമാക്കിയിരുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും