Operation Sindoor: തിരിച്ചടിക്ക് തയ്യാർ എന്ന് പോസ്റ്റ്‌, പിന്നാലെ നടന്നത് പാകിസ്ഥാനെ ഞെട്ടിക്കുന്ന സംഭവങ്ങൾ; നീതി നടപ്പാക്കിയതായി സൈന്യം

Indian Army X Post Before Operation Sindoor: ജെയ്‌ഷെ മുഹമ്മദ് (ജെ‌എം) ശക്തികേന്ദ്രമായ ബഹാവൽപൂർ, ലഷ്‌കർ-ഇ-തൊയ്ബ (എൽ‌ഇടി) ബേസ് മുരിദ്കെ എന്നിവയുൾപ്പെടെയുള്ള ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. 'നീതി നടപ്പാക്കി, ജയ്ഹിന്ദ്'.. എന്നാണ് സൈന്യം ആക്രമണത്തിന് പിന്നാലെ എക്‌സിൽ കുറിച്ചത്. പഹൽഗാം ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇന്ത്യ നേരത്തെ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു.

Operation Sindoor: തിരിച്ചടിക്ക് തയ്യാർ എന്ന് പോസ്റ്റ്‌, പിന്നാലെ നടന്നത് പാകിസ്ഥാനെ ഞെട്ടിക്കുന്ന സംഭവങ്ങൾ; നീതി നടപ്പാക്കിയതായി സൈന്യം

പ്രതീകാത്മക ചിത്രം

Published: 

07 May 2025 07:37 AM

ന്യൂഡൽഹി: പാകിസ്താൻ ഞെട്ടിത്തരിച്ച ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ തകർത്തത് കൊടും ഭീകരരുടെ കേന്ദ്രങ്ങൾ. പഹൽ​ഗാമിൽ നിരപരാധികളായ 26 പേരുടെ ജീവൻ അപഹരിച്ച ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിയിലൂടെ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യ. പുലർച്ചെ 1.44 ഓടെയായിരുന്നു പാകിസ്ഥാനെ വിറപ്പിച്ചുകൊണ്ട് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയത്. ആറിടങ്ങളിലായി 24 ആക്രമണമാണ് സൈന്യം നടത്തിയത്. സംഭവത്തിൽ എട്ട് മരണവും 35 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എന്നാൽ 1.44ന് നടന്ന ആക്രമണത്തിന് 16 മിനിറ്റുകൾക്ക് മുമ്പ് ഇന്ത്യൻ ആർമി എക്സ് പോസ്റ്റിൽ വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പാകിസ്താനിലെ ഒൻപത് ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുുള്ള ഇന്ത്യ ആക്രമണം. ‘ആക്രമിക്കാൻ തയ്യാർ, വിജയിക്കാൻ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ഇന്ത്യൻ സൈന്യം വീഡിയോ പങ്കുവച്ചത്. ഇന്ത്യയുടെ ടാങ്കുകളും തോക്കുകളും മിസൈൽ വാഹിനികളും തുടങ്ങിയ എല്ലാ ഉൾക്കൊള്ളിച്ച വീഡിയോ പങ്കുവെച്ചുകൊണ്ട് ഇന്ത്യൻ കരസേന പുലർച്ചെ 1.28ന് എക്‌സിൽ പോസ്റ്റ് പങ്കുവച്ചു.

ഇന്ത്യൻ ആർമിയുടെ എഡിജിപിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലാണ് പോസ്റ്റ് പങ്കുവച്ചത്. ഇതിനുശേഷം കൃത്യം പതിനാറ് മിനിറ്റ് കഴിഞ്ഞായിരുന്നു പാകിസ്താന് നേരെ ശക്തമായ തിരിച്ചടി നൽകിയത്. ജെയ്‌ഷെ മുഹമ്മദ് (ജെ‌എം) ശക്തികേന്ദ്രമായ ബഹാവൽപൂർ, ലഷ്‌കർ-ഇ-തൊയ്ബ (എൽ‌ഇടി) ബേസ് മുരിദ്കെ എന്നിവയുൾപ്പെടെയുള്ള ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്.

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സൈന്യം രം​ഗത്തെത്തിയിരുന്നു. ‘നീതി നടപ്പാക്കി, ജയ്ഹിന്ദ്’.. എന്നാണ് സൈന്യം എക്‌സിൽ കുറിച്ചത്. പഹൽഗാം ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന് ഇന്ത്യ നേരത്തെ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സമീപ ദിവസങ്ങളിൽ ഇതിൻ്റെ ഭാ​ഗമായി നിരവധി യോ​ഗങ്ങളാണ് നടന്നത്.

അതേസമയം ഇന്ത്യയുടെ ആക്രമണത്തിന് ഉചിതമായ മറുപടി നൽകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. “ശത്രുവിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പാകിസ്ഥാൻ എന്ന രാജ്യത്തിനും പാകിസ്ഥാൻ സായുധ സേനയ്ക്കും നന്നായി അറിയാം,” ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും