AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Railway Emergency Quota: തലേദിവസം തന്നെ ബുക്കിങ് നിര്‍ബന്ധം; റെയില്‍വേ എമര്‍ജന്‍സി ക്വാട്ട നിയമങ്ങളില്‍ മാറ്റം

Emergency Quota Booking New Rule: നേരത്തെ ട്രെയിന്‍ പുറപ്പെടുന്നതിന് എട്ട് മണിക്കൂര്‍ മുമ്പ് റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ തയാറാക്കാനുള്ള നടപടി റെയില്‍വേ സ്വീകരിച്ചിരുന്നു. വിഐപികള്‍, റെയില്‍വേ ജീവനക്കാര്‍, മെഡിക്കല്‍ അത്യാഹിതങ്ങള്‍ ഉള്ള യാത്രക്കാര്‍ എന്നിവര്‍ക്കാണ് എമര്‍ജന്‍സി ക്വാട്ട ലഭിക്കുന്നത്.

Indian Railway Emergency Quota: തലേദിവസം തന്നെ ബുക്കിങ് നിര്‍ബന്ധം; റെയില്‍വേ എമര്‍ജന്‍സി ക്വാട്ട നിയമങ്ങളില്‍ മാറ്റം
ട്രെയിന്‍ Image Credit source: PTI
shiji-mk
Shiji M K | Updated On: 24 Jul 2025 12:40 PM

ഇന്ത്യന്‍ റെയില്‍വേയുടെ എമര്‍ജന്‍സി ക്വാട്ട (ഇക്യു) ടിക്കറ്റ് ബുക്കിങ് നിയമങ്ങളില്‍ ഭേദഗതി വരുത്തി റെയില്‍വേ മന്ത്രാലയം. ട്രെയിന്‍ പുറപ്പെടുന്നതിന് കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും ഇനി മുതല്‍ എമര്‍ജന്‍സി ക്വാട്ടയ്ക്ക് വേണ്ടി അഭ്യര്‍ത്ഥന നടത്തേണ്ടതാണ്. സുഗമമായ റിസര്‍വേഷന്‍ നടപടി ക്രമങ്ങളും സമയബന്ധിതമായി ചാര്‍ട്ട് തയാറാക്കലും നടക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

നേരത്തെ ട്രെയിന്‍ പുറപ്പെടുന്നതിന് എട്ട് മണിക്കൂര്‍ മുമ്പ് റിസര്‍വേഷന്‍ ചാര്‍ട്ടുകള്‍ തയാറാക്കാനുള്ള നടപടി റെയില്‍വേ സ്വീകരിച്ചിരുന്നു. വിഐപികള്‍, റെയില്‍വേ ജീവനക്കാര്‍, മെഡിക്കല്‍ അത്യാഹിതങ്ങള്‍ ഉള്ള യാത്രക്കാര്‍ എന്നിവര്‍ക്കാണ് എമര്‍ജന്‍സി ക്വാട്ട ലഭിക്കുന്നത്. എന്നാല്‍ ഈ സംവിധാനം പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുകയും, അവസാന നിമിഷ അഭ്യര്‍ത്ഥനകള്‍ പലപ്പോഴും ചാര്‍ട്ട് തയാറാക്കല്‍ വൈകിപ്പിക്കുകയും വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുകളുടെ സ്ഥിരീകരണത്തെ ബാധിക്കുകയും ചെയ്യുന്നു.

അര്‍ധരാത്രി 12 മണിക്കും 2 മണിക്കും ഇടയില്‍ പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് എമര്‍ജന്‍സി ക്വാട്ട ബുക്കിങ്ങുകള്‍ തലേദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് നടത്തിയിരിക്കണം. 2.01 നും 23.59 നും ഇടയിലുള്ള ട്രെയിനുകള്‍ക്ക് തലേദിവസം 4 മണിക്ക് മുമ്പും അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്.

ട്രെയിന്‍ പുറപ്പെടുന്ന ദിവസം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ഇനി സ്വീകരിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇപ്പോള്‍ രാവിലെ പുറപ്പെടുന്ന ട്രെയിനുകളുടെ അന്തിമ റിസര്‍വേഷന്‍ ചാര്‍ട്ട് തലേദിവസം വൈകീട്ട് 9 മണിയോടെ തയാറാക്കുന്നു.

Also Read: Ration Card New Rule: 6 മാസത്തിനുള്ളില്‍ സാധനങ്ങള്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ കാര്‍ഡ് മറന്നേക്കൂ

ഞായറാഴ്ചയോ അതിന് ശേഷമുള്ള അവധി ദിവസങ്ങളിലോ പുറപ്പെടുന്ന ട്രെയിനുകള്‍ക്ക് എമര്‍ജന്‍സി ക്വാട്ട സൗകര്യത്തിനായുള്ള അപേക്ഷ അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിവസം ഓഫീസ് സമയത്ത് സമര്‍പ്പിക്കണം.