Train Tickets Reservation: ഓൺലൈൻ ട്രെയിൻ ടിക്കറ്റ് റിസർവേഷനിൽ മാറ്റം; പുതിയ മാറ്റങ്ങൾ എന്നുമുതൽ?
Train Tickets Reservation Changes: ഐആർസിടിസിയിൽ ആധാർ ലിങ്ക് ചെയ്യാത്ത ഉപയോക്താക്കൾക്ക് ഈ മാറ്റം ഉപയോഗിക്കാനാവില്ല. ആധാർ മുഖേന കെവൈസി പൂർത്തിയാക്കിയ ഐആർസിടിസി ഉപയോക്താക്കൾക്കാണ് ഈ അവസരം ലഭിക്കുക. ഇത് ട്രെയിൻ യാത്രയെ ആശ്രയിക്കുന്നവർക്ക് വലിയ ആശ്വാസമാകും.

Train Tickets Reservation
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ മാറ്റം (Train Tickets Reservation Changes). ഐആർസിടിസി ഉപയോക്താക്കൾക്ക് ഇനി മുതൽ അർധരാത്രി 12 മണി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ആധാർ മുഖേന കെവൈസി പൂർത്തിയാക്കിയ ഐആർസിടിസി ഉപയോക്താക്കൾക്കാണ് ഈ അവസരം ലഭിക്കുക. ഇന്ത്യൻ റെയിൽവേയുടെ പുതിയ മാറ്റം ഇന്ന് മുതൽ (ജനുവരി 12) നിലവിൽ വരും.
നേരത്തെ രാത്രി 11:45 വരെ മാത്രമെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സമയം അനുവദിച്ചിരുന്നുള്ളൂ. നിലവിൽ ഈ സമയപരിധി 15 മിനിറ്റ് കൂടി നീട്ടി നൽകിയിരിക്കുകയാണ് റെയിൽവേ. ഇത് ട്രെയിൻ യാത്രയെ ആശ്രയിക്കുന്നവർക്ക് വലിയ ആശ്വാസമാകും. പെട്ടെന്ന് യാത്ര നിശ്ചയിക്കുന്ന പലർക്കും നിലവിലെ മാറ്റാം ഉപയോഗപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് മുതൽ ഉപയോക്താക്കൾക്ക് അർദ്ധരാത്രി 12 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.
ALSO READ: വന്ദേ ഭാരത് എക്സ്പ്രസ് vs ഹൈഡ്രജൻ ട്രെയിൻ; സാധാരണക്കാരന് ഗുണകരമേത്?
കൂടുതൽ കാര്യക്ഷമമായി ബുക്കിംഗ് ഉറപ്പാക്കുന്നതിനായാണ് റെയിൽവേ ഈ പുതിയ മാറ്റം നടത്തുന്നത്. അതേസമയം, ഐആർസിടിസിയിൽ ആധാർ ലിങ്ക് ചെയ്യാത്ത സാധാരണ ഉപയോക്താക്കൾക്ക് ഈ മാറ്റം ഉപയോഗിക്കാനാവില്ല. അത്തരകാർക്ക് പഴയ സമയക്രമം തന്നെ തുടരും. ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നവർ ഐആർസിടിസി അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യണമെന്നത് റെയിൽവേ നിർബന്ധമാക്കിയിരുന്നു.
ടിക്കറ്റ് ബുക്കിങ്ങിൽ വ്യാപകമായി ക്രമകേടുകൾ നടക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഈ നീക്കം. കൂടാതെ ട്രെയിനിലെ സീറ്റ് തർക്കങ്ങൾ ഒരുപരിധി വരെ പരിഹരിക്കാനും ഈ ആധാർ ലിങ്കിങ്ങിലൂടെ റെയിൽവേയ്ക്ക് സാധിക്കും. നിങ്ങൾ ഇതുവരെ ആധാർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഐആർസിടിസി ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ ഇത് ചെയ്യാവുന്നതാണ്.