IndiGO: ‘മകൾക്ക് സാനിറ്ററി പാഡ് വേണം’; പിതാവിന്റെ അപേക്ഷ കേൾക്കാതെ ഇൻഡിഗോ ജീവനക്കാർ

IndiGo Airport Staff Refuses To Provide Sanitary Pad: ഇൻഡിഗോ വിമാനത്താവളത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെടുന്നതായി പരാതി. മകൾക്ക് വേണ്ടി സാനിറ്ററി പാഡ് ആവശ്യപ്പെട്ട പിതാവിനെ സഹായിക്കാൻ തയ്യാറാകാത്ത ജീവനക്കാരുടെ വിഡിയോ സമൂഹമാധ്യമങ്ങളിലുടെ പ്രചരിക്കുന്നു.

IndiGO: മകൾക്ക് സാനിറ്ററി പാഡ് വേണം; പിതാവിന്റെ അപേക്ഷ കേൾക്കാതെ ഇൻഡിഗോ ജീവനക്കാർ

Indigo Crisis

Updated On: 

06 Dec 2025 | 09:51 AM

ഇൻഡിഗോ വിമാനത്താവളത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെടുന്നതായി പരാതി. മകൾക്ക് വേണ്ടി സാനിറ്ററി പാഡ് ആവശ്യപ്പെട്ട പിതാവിനെ സഹായിക്കാൻ തയ്യാറാകാത്ത ജീവനക്കാരുടെ വിഡിയോ സമൂഹമാധ്യമങ്ങളിലുടെ പ്രചരിച്ചു. ഫ്ലൈറ്റ് റദ്ദാക്കിയത് കാരണം വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരൻ മകൾക്ക് വേണ്ടി സാനിറ്ററി പാഡ് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ സഹായിക്കാൻ വിസമ്മതിക്കുകയായിരുന്നു.

ഇൻഡിഗോ കൗണ്ടറിലെ കസ്റ്റമർ അസിസ്റ്റൻസ് മാനേജർക്ക് മുന്നിലെത്തിയ പിതാവ്, തന്റെ മകൾക്ക് പാഡ് വേണം, രക്തം വരുന്നുണ്ട് എന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ,  ഞങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ല എന്നായിരുന്നു ജീവനക്കാരന്റെ പ്രതികരണം. ഒരടിസ്ഥാന സഹായം പോലും നൽകാതിരുന്ന ജീവനക്കാരുടെ ഈ പ്രതികരണം മറ്റ് യാത്രക്കാരെയും ചൊടിപ്പിച്ചു.

വീഡിയോ വലിയ ചർച്ചയായതോടെ ഇൻഡിഗോയുടെ മോശം കസ്റ്റമർ സർവീസിനെ തുറന്നുകാട്ടി നിരവധി പേർ രംഗത്തെത്തി. വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്ക് അടിസ്ഥാനപരമായ സഹായം പോലും നൽകാൻ എയർലൈനിന് കഴിഞ്ഞില്ലെന്നതിൽ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമുയരുകയാണ്.

 

 

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
BRICS 2026: ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ഭാരത് മണ്ഡപത്തിൽ പങ്കാളിത്ത രാജ്യങ്ങളുടെ ഓപ്പൺ സെഷൻ
BRICS 2026: ഇറാന്‍-യുഎഇ ബന്ധം ദൃഢമാക്കി ഇന്ത്യ; ബ്രിക്‌സ് ഉച്ചകോടിയില്‍ സുപ്രധാന ചുവടുവെപ്പ്‌
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ