AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Train Tickets Reservation: ഓൺലൈൻ ട്രെയിൻ ടിക്കറ്റ് റിസർവേഷനിൽ മാറ്റം; പുതിയ മാറ്റങ്ങൾ എന്നുമുതൽ?

Train Tickets Reservation Changes: ഐആർസിടിസിയിൽ ആധാർ ലിങ്ക് ചെയ്യാത്ത ഉപയോക്താക്കൾക്ക് ഈ മാറ്റം ഉപയോ​ഗിക്കാനാവില്ല. ആധാർ മുഖേന കെവൈസി പൂർത്തിയാക്കിയ ഐആർസിടിസി ഉപയോക്താക്കൾക്കാണ് ഈ അവസരം ലഭിക്കുക. ഇത് ട്രെയിൻ യാത്രയെ ആശ്രയിക്കുന്നവർക്ക് വലിയ ആശ്വാസമാകും.

Train Tickets Reservation: ഓൺലൈൻ ട്രെയിൻ ടിക്കറ്റ് റിസർവേഷനിൽ മാറ്റം; പുതിയ മാറ്റങ്ങൾ എന്നുമുതൽ?
Train Tickets ReservationImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 12 Jan 2026 | 07:09 AM

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ മാറ്റം (Train Tickets Reservation Changes). ഐആർസിടിസി ഉപയോക്താക്കൾക്ക് ഇനി മുതൽ അർധരാത്രി 12 മണി ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ആധാർ മുഖേന കെവൈസി പൂർത്തിയാക്കിയ ഐആർസിടിസി ഉപയോക്താക്കൾക്കാണ് ഈ അവസരം ലഭിക്കുക. ഇന്ത്യൻ റെയിൽവേയുടെ പുതിയ മാറ്റം ഇന്ന് മുതൽ (ജനുവരി 12) നിലവിൽ വരും.

നേരത്തെ രാത്രി 11:45 വരെ മാത്രമെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സമയം അനുവദിച്ചിരുന്നുള്ളൂ. നിലവിൽ ഈ സമയപരിധി 15 മിനിറ്റ് കൂടി നീട്ടി നൽകിയിരിക്കുകയാണ് റെയിൽവേ. ഇത് ട്രെയിൻ യാത്രയെ ആശ്രയിക്കുന്നവർക്ക് വലിയ ആശ്വാസമാകും. പെട്ടെന്ന് യാത്ര നിശ്ചയിക്കുന്ന പലർക്കും നിലവിലെ മാറ്റാം ഉപയോ​ഗപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് മുതൽ ഉപയോ​ക്താക്കൾക്ക് അർദ്ധരാത്രി 12 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും.

ALSO READ: വന്ദേ ഭാരത് എക്സ്പ്രസ് vs ഹൈഡ്രജൻ ട്രെയിൻ; സാധാരണക്കാരന് ഗുണകരമേത്?

കൂടുതൽ കാര്യക്ഷമമായി ബുക്കിംഗ് ഉറപ്പാക്കുന്നതിനായാണ് റെയിൽവേ ഈ പുതിയ മാറ്റം നടത്തുന്നത്. അതേസമയം, ഐആർസിടിസിയിൽ ആധാർ ലിങ്ക് ചെയ്യാത്ത സാധാരണ ഉപയോക്താക്കൾക്ക് ഈ മാറ്റം ഉപയോ​ഗിക്കാനാവില്ല. അത്തരകാർക്ക് പഴയ സമയക്രമം തന്നെ തുടരും. ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നവർ ഐആർസിടിസി അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യണമെന്നത് റെയിൽവേ നിർബന്ധമാക്കിയിരുന്നു.

ടിക്കറ്റ് ബുക്കിങ്ങിൽ വ്യാപകമായി ക്രമകേടുകൾ നടക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ഈ നീക്കം. കൂടാതെ ട്രെയിനിലെ സീറ്റ് തർ‌‍ക്കങ്ങൾ ഒരുപരിധി വരെ പരിഹരിക്കാനും ഈ ആധാർ ലിങ്കിങ്ങിലൂടെ റെയിൽവേയ്ക്ക് സാധിക്കും. നിങ്ങൾ ഇതുവരെ ആധാർ ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഐആർസിടിസി ആപ്പിലൂടെയോ വെബ്സൈറ്റിലൂടെയോ ഇത് ചെയ്യാവുന്നതാണ്.