Jammu Kashmir Cloud Burst : ജമ്മു കശ്മീരിൽ മേഘ വിസ്ഫോടനം, മണ്ണിടിച്ചിലിൽ മരണം ഏഴ് കടന്നു

സൈന്യം, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവർ ദുരന്തത്തിൽ അടിയന്തിര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി

Jammu Kashmir Cloud Burst : ജമ്മു കശ്മീരിൽ മേഘ വിസ്ഫോടനം, മണ്ണിടിച്ചിലിൽ മരണം ഏഴ് കടന്നു

Jammu Kashmir Cloud Burst

Published: 

17 Aug 2025 13:29 PM

ജമ്മു: ജമ്മു കശ്മീരിലെ കത്വയിൽ ഞായറാഴ്ചയുണ്ടായ മേഘസ്ഫോടനത്തിലും മണ്ണിടിച്ചിലിലും ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ജോധ് ഘാട്ടിയിൽ മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ അഞ്ച് പേരും, ജംഗ്ലോട്ടിൽ മണ്ണിടിച്ചിലിൽ രണ്ട് പേരും മരിച്ചു. രണ്ട് സംഭവങ്ങളും ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നു. ഒരു റെയിൽവേ ട്രാക്കിനും നാഷണൽ ഹൈവേ -44, ഒരു പോലീസ് സ്റ്റേഷൻ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചതായി ജമ്മു കശ്മീർ ഉധംപൂർ എംപിയും കേന്ദ്രമന്ത്രിയും കൂടിയായ ജിതേന്ദ്ര സിംഗ് പറഞ്ഞു. സൈന്യം, അർദ്ധസൈനിക വിഭാഗങ്ങൾ എന്നിവർ ദുരന്തത്തിൽ അടിയന്തിര നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു.

സംഭവത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും തൻ്റെ ദുഃഖം രേഖപ്പെടുത്തി. മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടായ കത്വ ജില്ലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ദുരിതാശ്വാസ, രക്ഷാ പ്രവർത്തനങ്ങൾ നടത്താൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. “ജോധ് ഖാദ്, ജുതാന എന്നിവയുൾപ്പെടെ കത്വയിലെ നിരവധി ഭാഗങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി അദ്ദേഹത്തിൻ്റെ ഓഫീസ് എക്‌സിൽ പോസ്റ്റ് ചെയ്തു.

കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിച്ചു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകുകയും ചെയ്തു. മുഖ്യമന്ത്രി തൻ്റെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. അതേസമയം ഇന്ത്യൻ സൈന്യവും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഭക്ഷണവും പരിചരണവും നൽകുന്നുവെന്നും ” ഇന്ത്യൻ ആർമിയുടെ റൈസിംഗ് സ്റ്റാർ കോർപ്സ് എക്‌സിൽ ട്വീറ്റ് ചെയ്തു.

മേഘവിസ്ഫോടനത്തിന് ശേഷം ജില്ലയിലുടനീളം “കനത്തതോ അതിശക്തമായതോ ആയ മഴയുണ്ടായേക്കാമെന്ന് കതുവ ഭരണകൂടം കാലാവസ്ഥാ മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്, . ജലാശയങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു. പൊതുജനങ്ങൾ നദികൾ, അരുവികൾ, മറ്റ് ജലാശയങ്ങൾ എന്നിവയുടെ സമീപത്ത് പോകുന്നത് ഒഴിവാക്കണമെന്നും കർശന നിർദ്ദേശമുണ്ട്, കൂടാതെ കുന്നിൻ പ്രദേശങ്ങൾ, മണ്ണിടിച്ചിൽ, മറ്റ് അപകടസാധ്യതയുള്ള പ്രദേശങ്ങൾ എന്നിവ ഒഴിവാക്കാനും അറിയിപ്പിലുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും