Leave issue: സഹോദരന്റെ വിവാഹത്തിനു ലീവില്ല… കമ്പനിയിൽ നിന്ന് രാജിവയ്ക്കേണ്ടിവന്ന ജീവനക്കാരിയുടെ ​ഗതികേടിനെപ്പറ്റിയുള്ള പോസ്റ്റ് വൈറലാകുന്നു

Employee Resigns After Being Denied Leave for Brother's Wedding: കമ്പനി പ്രതിസന്ധിയിലായിരുന്ന സമയത്ത് കുറഞ്ഞ ശമ്പളത്തിൽ പോലും ജോലി ചെയ്യാൻ തയ്യാറായിരുന്നു. താൻ കമ്പനിക്ക് വേണ്ടി എല്ലാം നൽകിയപ്പോൾ, തന്റെ ഒരു ആവശ്യം പോലും മനസ്സിലാക്കാൻ മാനേജ്മെന്റ് തയ്യാറായില്ലെന്നും യുവതി നിരാശയോടെ കുറിച്ചു.

Leave issue: സഹോദരന്റെ വിവാഹത്തിനു ലീവില്ല... കമ്പനിയിൽ നിന്ന് രാജിവയ്ക്കേണ്ടിവന്ന ജീവനക്കാരിയുടെ ​ഗതികേടിനെപ്പറ്റിയുള്ള പോസ്റ്റ് വൈറലാകുന്നു

Job Issues

Published: 

06 Sep 2025 19:42 PM

തിരുവനന്തപുരം: ജോലിസ്ഥലങ്ങളിലെ ചൂഷണങ്ങളെയും മോശം തൊഴിൽ സാഹചര്യങ്ങളെയും കുറിച്ച് സോഷ്യൽ മീഡിയയിൽ തുറന്നുപറയുന്നവരുടെ എണ്ണം വർധിക്കുകയാണ്. അത്തരത്തിൽ റെഡ്ഡിറ്റ് എന്ന പ്ലാറ്റ്ഫോമിൽ ഒരു യുവതി പങ്കുവെച്ച അനുഭവം ഇപ്പോൾ വ്യാപകമായി ചർച്ചയാകുന്നു. സ്വന്തം സഹോദരന്റെ വിവാഹത്തിന് അവധി നിഷേധിച്ചതിനെ തുടർന്ന് നാല് വർഷം ജോലി ചെയ്ത കമ്പനിയിൽ നിന്ന് രാജി വെക്കേണ്ടി വന്ന ദുരനുഭവമാണ് യുവതി പങ്കുവെച്ചത്.

അമേരിക്കയിൽ വെച്ച് നടക്കുന്ന സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി 15 ദിവസത്തെ അവധിക്കാണ് യുവതി അപേക്ഷിച്ചത്. മൂന്നാഴ്ച മുൻപ് തന്നെ അവധിയെക്കുറിച്ച് മാനേജ്മെന്റിനെ അറിയിച്ചിരുന്നു. എന്നാൽ കമ്പനി അവധി നിഷേധിക്കുകയായിരുന്നു. ‘വിവാഹത്തിൽ പങ്കെടുക്കണോ അതോ ജോലി വേണോ’ എന്ന് തീരുമാനിക്കാൻ കമ്പനി ആവശ്യപ്പെട്ടുവെന്ന് യുവതി പോസ്റ്റിൽ പറയുന്നു.
നാല് വർഷത്തോളം ആത്മാർത്ഥമായി ആ കമ്പനിയിൽ പ്രവർത്തിച്ചെന്നും, അധിക സമയം ജോലി ചെയ്യുകയും പുതിയ ജീവനക്കാർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ടെന്നും യുവതി പോസ്റ്റിൽ എടുത്തുപറയുന്നു.

കമ്പനി പ്രതിസന്ധിയിലായിരുന്ന സമയത്ത് കുറഞ്ഞ ശമ്പളത്തിൽ പോലും ജോലി ചെയ്യാൻ തയ്യാറായിരുന്നു. താൻ കമ്പനിക്ക് വേണ്ടി എല്ലാം നൽകിയപ്പോൾ, തന്റെ ഒരു ആവശ്യം പോലും മനസ്സിലാക്കാൻ മാനേജ്മെന്റ് തയ്യാറായില്ലെന്നും യുവതി നിരാശയോടെ കുറിച്ചു. ഈ സാഹചര്യത്തിൽ രാജി വെക്കുകയല്ലാതെ മറ്റൊരു വഴിയും തന്റെ മുൻപിലുണ്ടായിരുന്നില്ല എന്നും അവർ വ്യക്തമാക്കുന്നു.

യുവതിയുടെ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് പിന്തുണയുമായി രംഗത്തെത്തിയത്. ഇത്തരം സ്ഥാപനങ്ങളേക്കാൾ കുടുംബത്തിന് പ്രാധാന്യം നൽകുന്നത് തന്നെയാണ് ശരിയായ തീരുമാനമെന്ന് പലരും അഭിപ്രായപ്പെട്ടു. യുവതിയുടെ സഹപ്രവർത്തകരും മുൻ ബോസും കമ്പനിയുടെ നിലപാടിനെ ശക്തമായി വിമർശിച്ചതായും പോസ്റ്റിൽ പറയുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ