John Brittas: ‘ബജ്‌റംഗദള്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയത് റെയില്‍വേ ടിടിഇ; കന്യാസ്ത്രീയുടെ കുടുംബം പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍’

John Brittas on the arrest of nuns in Chhattisgarh: കേരളത്തില്‍ അരമനകള്‍ തോറും കേക്കുമായി കയറിയിറങ്ങുകയും അതുപോലെ മാതാവിന് കിരീടം സമര്‍പ്പിക്കുകയും മുനമ്പത്ത് തെറ്റായ വാഗ്ദാനം നല്‍കുകയും ചെയ്യുന്നവരുടെ ഉള്ളിലിരുപ്പ് ലോകത്തിന് മുന്നില്‍ ഈ സംഭവത്തോടെ വെളിപ്പെടുകയാണെന്നും ജോണ്‍ ബ്രിട്ടാസ്‌

John Brittas: ബജ്‌റംഗദള്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയത് റെയില്‍വേ ടിടിഇ; കന്യാസ്ത്രീയുടെ കുടുംബം പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ജോണ്‍ ബ്രിട്ടാസ്‌

Updated On: 

29 Jul 2025 17:57 PM

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളില്‍ ഒരാളുടെ കുടുംബവുമായി സംസാരിച്ചെന്നും അവര്‍ പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി. കന്യാസ്ത്രീകള്‍ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ അവരുടെ കൂടെയുണ്ടായിരുന്നവരുടെ പേരുകള്‍ ക്രൈസ്തവനാമവുമായി ബന്ധപ്പെട്ടതല്ലെന്ന ഒറ്റക്കാരണത്താല്‍ റെയില്‍വേ ടിടിഇ ആണ് ബജ്‌റംഗദള്‍ പ്രവര്‍ത്തകരെ വിളിച്ചുവരുത്തിയതെന്ന് കന്യാസ്ത്രീകളുടെ കുടുംബം അറിയിച്ചതായി ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തി.

അതിഭീകരമായ അസഭ്യവര്‍ഷങ്ങളാണ് അവര്‍ നടത്തിയത്. പൊലീസെത്തി അക്രമകാരികളുടെ പക്ഷം ചേര്‍ന്നു. രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ ആ കന്യാസ്ത്രീകള്‍ക്കുമുണ്ട്. സ്വന്തം ഇഷ്ടത്താല്‍ ജോലിക്ക് പോകുന്നതാണെന്ന് കൂടെയുണ്ടായിരുന്ന സ്ത്രീകള്‍ പറഞ്ഞതാണ്. എത്ര മൗലികവകാശങ്ങളാണ് ദുര്‍ഗില്‍ ലംഘിക്കപ്പെട്ടതെന്നും ജോണ്‍ ബ്രിട്ടാസ് ഉന്നയിച്ചു.

പ്രതിപക്ഷം ഇരുസഭകളിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അത് നിഷേധിച്ചു. പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ഛത്തീസ്ഗഡ് മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. വിവിധ രൂപത്തിലുള്ള പ്രതിഷേധങ്ങള്‍ നടത്തും. ഏത് വിധത്തിലുള്ള സഹായവും നല്‍കാന്‍ തയ്യാറാണെന്ന് സിബിസിഐ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ കുറേ കാലമായി ഉത്തരേന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമ പരമ്പരകളിലെ ഒരു കണ്ണി മാത്രമാണിതെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു.

Read Also: Chhattisgarh Nuns Arrest: കന്യാസ്ത്രീകളുടെ അറസ്റ്റിൽ ചർച്ചയില്ല; എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി, സഭയിൽ പ്രതിഷേധം

അടിയന്തിരമായ നടപടി വേണം. ഈ അക്രമപരമ്പര അവസാനിപ്പിക്കണം. ബിജെപി നേതൃത്വം കൃത്യമായ നിലപാട് പറയണം. കേരളത്തില്‍ അരമനകള്‍ തോറും കേക്കുമായി കയറിയിറങ്ങുകയും അതുപോലെ മാതാവിന് കിരീടം സമര്‍പ്പിക്കുകയും മുനമ്പത്ത് തെറ്റായ വാഗ്ദാനം നല്‍കുകയും ചെയ്യുന്നവരുടെ ഉള്ളിലിരുപ്പ് ലോകത്തിന് മുന്നില്‍ ഈ സംഭവത്തോടെ വെളിപ്പെടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'കളങ്കാവല്‍' ആദ്യ ദിനം നേടിയത് എത്ര?
ഈ ദിവസം വരെ ബെംഗളൂരുവില്‍ വൈദ്യുതിയില്ല
ആർത്തവം ഇടയ്ക്ക് മുടങ്ങിയാൽ? കറുവപ്പട്ടയിലുണ്ട് പരിഹാരം
പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ