Kamal Haasan: അത് തന്റെ കൈയില്‍ വച്ചാല്‍ മതി, വാള്‍ കൊടുത്തയാളുടെ നേരെ കണ്ണുരുട്ടി കമല്‍ഹാസന്‍

Kamal Haasan loses cool: കമലിനെ അനുകൂലിച്ചും, പ്രതികൂലിച്ചും കമന്റുകള്‍ ഉയരുന്നുണ്ട്. രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ചെന്നൈയിലെ ആൽവാർപേട്ടിലുള്ള പാർട്ടി ഓഫീസിൽ നടന്ന പരിപാടിയിലാണ് സംഭവം നടന്നത്

Kamal Haasan: അത് തന്റെ കൈയില്‍ വച്ചാല്‍ മതി, വാള്‍ കൊടുത്തയാളുടെ നേരെ കണ്ണുരുട്ടി കമല്‍ഹാസന്‍

കമല്‍ ഹാസന്‍

Published: 

16 Jun 2025 | 10:50 AM

ചെന്നൈ: മക്കള്‍ നീതി മയ്യത്തിന്റെ യോഗത്തിനിടെ വേദിയില്‍ വച്ച് വാള്‍ സമ്മാനിക്കാനെത്തിയ പ്രവര്‍ത്തകനോട് ക്ഷുഭിതനായി പാര്‍ട്ടി മേധാവിയും, നടനുമായ കമല്‍ഹാസന്‍. ഏതാനും ദിവസം മുമ്പാണ് രാജ്യസഭയിലേക്ക് കമല്‍ തമിഴ്‌നാട്ടില്‍ നിന്നു എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനുശേഷം ചെന്നൈയില്‍ സംഘടിപ്പിച്ച പാര്‍ട്ടിയോഗത്തിലാണ് സംഭവം നടന്നത്. വാളുമായി എത്തിയയാളോട് കമല്‍ ദേഷ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന പൊലീസുകാരനും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്നാണ് അദ്ദേഹത്തെ അനുനയിപ്പിച്ചത്.

പരിപാടിക്കിടെ നിരവധി പേര്‍ കമലിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ വേദിയിലെത്തി. ഇതിനിടെയാണ് ഒരാള്‍ വാളുമായി പോസ് ചെയ്യാൻ അദ്ദേഹത്തെ സമീപിച്ചത്. തുടക്കത്തില്‍ കമല്‍ഹാസന്‍ പുഞ്ചിരിച്ചുകൊണ്ട് വാളില്‍ പിടിച്ചു. എന്നാല്‍ വാളുമായെത്തിയ ആള്‍ കെട്ടഴിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രകോപിതനായ കമല്‍ അത് താഴെ വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

വീഡിയോ കാണാം

ഇതിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. സംഭവത്തിന്റെ കമലിനെ അനുകൂലിച്ചും, പ്രതികൂലിച്ചും കമന്റുകള്‍ ഉയരുന്നുണ്ട്. രാജ്യസഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ചെന്നൈയിലെ ആൽവാർപേട്ടിലുള്ള പാർട്ടി ഓഫീസിൽ നടന്ന പരിപാടിയിലാണ് സംഭവം നടന്നത്.

Read Also: Air India Express Flight: എസിയില്ലാതെ 5 മണിക്കൂർ ദുബായ്– ജയ്പൂർ യാത്ര; യാത്രക്കാരെ അവശരാക്കി എയർ ഇന്ത്യ എക്സ്പ്രസ്

രാജ്യസഭയിലേക്ക്

കമല്‍ഹാസന്‍ അടക്കം ആറു പേരാണ് തമിഴ്‌നാട്ടില്‍ നിന്നു രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. കമല്‍ഹാസനൊപ്പം ഡിഎംകെയില്‍ നിന്നു മൂന്നു പേരും, എഐഎഡിഎംകെയില്‍ നിന്നു രണ്ട് പേരുമാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഡിഎംകെയിലെ എസ്.ആര്‍. ശിവലിംഗം, സല്‍മ, പി. വില്‍സണ്‍ എന്നിവനരും, എഐഎഡിഎംകെയിലെ എം. ധനപാല്‍, ഐഎസ് ഇമ്പദുരൈ എന്നിവരുമാണ് കമല്‍ഹാസനൊപ്പം തിരഞ്ഞെടുക്കപ്പെട്ടത്. 2031 വരെ ഇവര്‍ രാജ്യസഭയില്‍ തുടരും.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ