Kamal Haasan: കമൽഹാസൻ ഇനി രാജ്യസഭാ എംപി; നടന്റെ ശമ്പളം എത്രയെന്ന് അറിയാമോ?

Kamal Haasan’s Rajya Sabha Paycheck: ഇപ്പോഴിതാ, ജീവിതത്തിൽ മറ്റൊരു അധ്യായത്തിലേക്ക് കൂടി കടന്നിരിക്കുകയാണ് കമൽ ഹാസൻ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്.

Kamal Haasan: കമൽഹാസൻ ഇനി രാജ്യസഭാ എംപി; നടന്റെ ശമ്പളം എത്രയെന്ന് അറിയാമോ?

കമൽ ഹാസൻ

Updated On: 

27 Jul 2025 | 11:23 AM

‘കളത്തൂർ കണ്ണമ്മ’ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിൽ അരങ്ങേറിയ നടനാണ് കമൽ ഹാസൻ. 500 രൂപയ്ക്ക് ആദ്യ സിനിമ ചെയ്ത നടൻ വർഷങ്ങൾ പിന്നിടുമ്പോൾ ഇന്ന് ഒരു സിനിമയ്ക്കായി വാങ്ങുന്നത് 100 കോടി രൂപ വരെയാണെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ, ജീവിതത്തിൽ മറ്റൊരു അധ്യായത്തിലേക്ക് കൂടി കടന്നിരിക്കുകയാണ് കമൽ ഹാസൻ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. ജീവിതത്തിലെ ഈ പുതിയ റോളിന് താരത്തിന് ലഭിക്കുന്ന ശമ്പളം എത്രയെന്ന് നോക്കാം.

ഒരു രാജ്യസഭാ എംപിയുടെ അടിസ്ഥാന ശമ്പളം എന്നത് 1,24,000 രൂപയാണ്. നേരത്തെ ഇത് 1,00,000 രൂപയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് ശമ്പളം പരിഷ്കരിച്ചത്. കൂടാതെ, പാർലമെന്റ് സമ്മേളനങ്ങൾ ഉള്ള ദിവസങ്ങളിൽ പ്രതിദിനം 2,500 വീതം അധികം ലഭിക്കുന്നു. ഇതിന് പുറമെ ഓഫീസിലെ ചെലവുകൾക്കായി പ്രതിമാസം 75,000 രൂപയും സർക്കാർ നൽകുന്നു. ഇതിൽ 50,000 രൂപ ജീവനക്കാർക്കും ബാക്കി 25,000 രൂപ മറ്റ് ഓഫീസ് ആവശ്യങ്ങൾക്കുമാണ്. ഇതെല്ലാം കൂടി കണക്കാക്കുമ്പോൾ ഒരു എംപിക്ക് പ്രതിമാസം 2,81,000 രൂപയോളമാണ് ലഭിക്കുന്നത്.

അധിക ആനുകൂല്യങ്ങൾ

യാത്രാ ആനുകൂല്യങ്ങൾ: പ്രതിവർഷം 34 സൗജന്യ ആഭ്യന്തര വിമാന യാത്രകൾ. ഇതിൽ എട്ട് എണ്ണം എംപിക്കും കുടുംബത്തിനുമോ അല്ലെങ്കിൽ ജീവനക്കാർക്കോ സഹായികൾക്കോ ഉപയോഗിക്കാം. ഔദ്യോഗിക, വ്യക്തിഗത ഉപയോഗത്തിനായി പരിധിയില്ലാത്ത ഫസ്റ്റ് ക്ലാസ് ട്രെയ്ൻ യാത്ര. അല്ലെങ്കിൽ റോഡ് യാത്രയ്ക്കുള്ള അലവൻസുകൾ ലഭിക്കുന്നതാണ്.

വസതി: ന്യൂഡൽഹിയിൽ വാടക രഹിത, പൂർണ്ണമായും ഫർണിഷ് ചെയ്ത താമസസൗകര്യം. ഇല്ലെങ്കിൽ ഭവനത്തിനുള്ള അലവൻസ് നൽകും.

ALSO READ: നിയമസഭയിൽ പ്രതിഷേധങ്ങളും മുദ്രാവാക്യങ്ങളും നിരോധിച്ച് മധ്യപ്രദേശ് സർക്കാർ; എതിർപ്പറിയിച്ച് കോൺഗ്രസ്

മറ്റ് അലവൻസുകൾ:

  • 50,000 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കും.
  • പ്രതിവർഷം 4,000 ലിറ്റർ സൗജന്യ വെള്ളം.
  • സൗജന്യ ഫോൺ, ഇന്റർനെറ്റ് സേവനങ്ങൾ.
  • മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകുന്നതിന് തുല്യമായ മെഡിക്കൽ അലവൻസുകൾ.
  • ലാപ്‌ടോപ്പ്, മൊബൈൽ തുടങ്ങിയ ഗാഡ്‌ജെറ്റുകൾക്കുള്ള അലവൻസ്.

അതേസമയം, വിരമിച്ചതിന് ശേഷം എംപിമാർക്ക് പ്രതിമാസം 31,000 രൂപ വീതം പെൻഷൻ ലഭിക്കും. അഞ്ച് വർഷത്തിൽ കൂടുതൽ സേവനം അനുഷ്ടിച്ചവരാണെങ്കിൽ ഒരു വർഷത്തിന് 2,500 രൂപ എന്ന കണക്കിൽ അധിക പെൻഷൻ ലഭിക്കുന്നതാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ