Krishna Janmashtami: ഇന്ന് ജന്മാഷ്ടമിയും രോഹിണിയും; പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ ശ്രീകൃഷ്‌ണ ജയന്തി, അയോദ്ധ്യ പൂർണ്ണ സജ്ജം

Krishna Janmashtami 2024: സ്നേഹത്തിന്റെയും ധർമ്മത്തിന്റെയും സന്ദേശം ഉയർത്തുന്നതാണ് ഓരോ ശ്രീകൃഷ്ണ ജയന്തിയും. ധർമ്മ സ്ഥാപനത്തിനായി ഭഗവാൻ ശ്രീകൃഷ്ണൻ ഭൂമിയിൽ അവതരിച്ച പുണ്യ ദിനമായാണ് അഷ്ടമിരോഹിണിയെ കാണുന്നത്.

Krishna Janmashtami: ഇന്ന് ജന്മാഷ്ടമിയും രോഹിണിയും; പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ ശ്രീകൃഷ്‌ണ ജയന്തി, അയോദ്ധ്യ പൂർണ്ണ സജ്ജം

Krishna Janmashtami.

Published: 

26 Aug 2024 07:23 AM

ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനമായ ജന്മാഷ്ടമിയാണ് (Krishna Janmashtami) ഇന്ന്. ദീപങ്ങൾ തെളിയിച്ചും പാട്ടുകൾ പാടിയും നൃത്തം ചെയ്തും ഈ ദിവസം രാജ്യത്താകമാനം ആഘോഷിക്കപ്പെടുന്നു. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ ജന്മാഷ്ടമിയ്‌ക്ക് ഒരുങ്ങിയിരിക്കുകയാണ് അയോദ്ധ്യ. ജന്മാഷ്ടമി ദിനത്തിൽ രാം ലല്ലയ്‌ക്ക് 1.5 ക്വിൻ്റൽ പഞ്ചിരിയാണ് നേദ്യമായി നൽകുക. 50 കിലോ പഞ്ചാമൃതം ഉപയോഗിച്ച് അഭിഷേകം നടത്തും. ജന്മാഷ്ടമി ദിനത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് ​ഗുരുവായൂർ ക്ഷേത്രത്തിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ മഥുരയിലും വൃന്ദാവനിലും യമുനാ തീരത്തുമാണ് വലിയ ആഘോഷങ്ങൾ സാധരണയായി നടക്കാറുള്ളത്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും രാസലീല നൃത്തങ്ങളും സംഘടിപ്പിക്കാറുണ്ട്. ദ്വാരകയിലെ ദ്വാരകാധീഷ് ക്ഷേത്രത്തിലും വളരെ ആഡംബരമായാണ് ഈ ദിവസം ആഘോഷിച്ച് പോരുന്നത്.

സ്നേഹത്തിന്റെയും ധർമ്മത്തിന്റെയും സന്ദേശം ഉയർത്തുന്നതാണ് ഓരോ ശ്രീകൃഷ്ണ ജയന്തിയും. ധർമ്മ സ്ഥാപനത്തിനായി ഭഗവാൻ ശ്രീകൃഷ്ണൻ ഭൂമിയിൽ അവതരിച്ച പുണ്യ ദിനമായാണ് അഷ്ടമിരോഹിണിയെ കാണുന്നത്. വ്രതശുദ്ധിയുടെ നിറവിൽ മനസിലും ചുണ്ടിലും കൃഷ്ണ മന്ത്രം ഉരുവിട്ടു കൊണ്ട് ഭഗവാൻ ശ്രീകൃഷണൻ്റെ ലീലകളെ അനുസ്മരിപ്പിക്കുന്ന ഉണ്ണിക്കണ്ണൻമ്മാരും ഗോപിക – ഗോപൻമാരും അണിനിക്കുന്ന ശോഭാ യാത്രകൾ കേരളത്തിന്റെ പരമ്പരാഗത ആഘോഷങ്ങളിൽ ഒന്നായി ഇന്നും കൊണ്ടാടുന്നു.

ALSO READ: കണ്ണന്റെ പിറന്നാളിന് വിഭവസമൃദ്ധമായ സദ്യയൊരുക്കി ഗുരുവായൂര്‍; വിഭവങ്ങള്‍ ഇങ്ങനെ

ജന്മാഷ്ടമി ദിവസം അർധരാത്രിയാണ് ശ്രീകൃഷ്ണൻ പിറന്നത് എന്നാണ് വിശ്വാസം. അതിനാൽ അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടക്കുന്നു. ഭൂമി ദുഷ്ടന്മാരാൽ നിറഞ്ഞപ്പോൾ പശുവിന്റെ രൂപത്തിൽ ദേവന്മാരുടെ അടുത്ത് ഭൂമി ദേവി പരാതി പറയാനെത്തി. ഭൂമിയ്ക്ക് പാപികളുടെ ഭാരം താങ്ങാനാവുന്നില്ല എന്നതായിരുന്നു പരാതി. ദേവന്മാൻ പാലാഴി തീരത്തെത്തി മഹാവിഷ്ണുവിനെ പ്രാർത്ഥിച്ചു. ദേവന്മാരുടെ പ്രാർത്ഥനയിൽ പ്രീതിപ്പെട്ട വിഷ്ണു ഭൂമിയിൽ അവതരിക്കാമെന്ന് അവർക്ക് വാക്കു കൊടുത്തു.

തുടർന്ന് മധുരയിലെ കംസന്റെ സഹോദരി ദേവകിയുടെയും വസുദേവരുടേയും എട്ടാമത്തെ മകനായി കൃഷ്ണൻ ജനിച്ചു. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമാണ് ശ്രീകൃഷ്ണൻ. ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്ത്, സെപ്റ്റംബർ മാസങ്ങളിലാണ് ശ്രീകൃഷ്ണ ജയന്തി സാധാരണയായി വരിക. ഇക്കൊല്ലം കൊല്ലവർഷം 1200 ആയതിനാൽ കേരളത്തിൽ രോഹിണി നക്ഷത്രം വരുന്ന ദിവസം കൂടിയാണ് ജന്മാഷ്ടമി ദിനം. എന്നാൽ രാജ്യത്തിന്റെ പലഭാ​ഗങ്ങളിലും വ്യത്യസമുണ്ട്. ഉത്തരേന്ത്യയിൽ അഷ്ടമി വരുന്ന ദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷം.

 

Related Stories
Ganja Case Mysuru: മൈസൂരിൽ ജയിലിൽ കഴിയുന്ന മകന് കഞ്ചാവ് എത്തിച്ച് മാതാപിതാക്കൾ, കയ്യോടെ പിടികൂടി അധികൃതർ
Child Marriage Karnataka: ബെംഗളൂരുവിൽ ഉൾപ്പെടെ ഈ വർഷം 2,623 ബാലികാ വിവാഹ ശ്രമങ്ങൾ… കണക്കുകൾ നിരത്തി അധികൃതർ
Bengaluru Namma Metro: ബെംഗളൂരുവില്‍ കുതിച്ചുപായാന്‍ ഡ്രൈവറില്ലാ ട്രെയിനുകള്‍; നമ്മ മെട്രോ വേറെ ലെവല്‍; പ്രവര്‍ത്തനം ഇങ്ങനെ
Uthra Model Murder: ഉത്ര മോഡൽ കൊലപാതകം വീണ്ടും; ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി ഭർത്താവ്
Bengaluru Metro: നമ്മ മെട്രോ യാത്രക്കാർക്ക് ഇനി എല്ലാം വളരെ എളുപ്പം; സ്റ്റേഷനുകളിൽ മൾട്ടി ലെവൽ പാർക്കിങ്
Cardiac Arrest: 14 വയസ്സുകാരി ക്ലാസ്മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു; ഹൃദയാഘാതമെന്ന് സംശയം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം