Arms Smuggling Gang: 10 തോക്കുകളും വെടിയുണ്ടകളും; ഡൽഹിയിൽ ആയുധക്കടത്ത് സംഘത്തിലെ നാല് പേർ പിടിയിൽ
Arms Smuggling Gang Arrest: പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ഡ്രോണുകൾ ഉപയോഗിച്ചാണ് ഇവർ ആയുധങ്ങൾ കടത്തിയിരുന്നത്. പ്രതികൾ പഞ്ചാബ്, ഉത്തർപ്രദേശ് സ്വദേശികളാണ്. തുർക്കിയിലും ചൈനയിലും നിർമ്മിച്ച ആയുധങ്ങൾ പാക്കിസ്ഥാൻ വഴി ഇവർ ഇന്ത്യയിലേക്ക് വിതരണം ചെയ്തിരുന്നതായാണ് വിവരം.

Delhi Red Fort Car Blast
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് നിന്ന് വൻ ആയുധക്കടത്ത് സംഘം പിടിയിൽ (arms racket gang arrested). രണ്ട് പഞ്ചാബ് സ്വദേശികൾ ഉൾപ്പെടെ നാല് പേരാണ് ഡൽഹി ക്രൈംബ്രാഞ്ചിൻ്റെ പിടിയിലായിരിക്കുന്നത്. പാക്കിസ്ഥാൻ ഐഎസ്ഐയുമായി സംഘത്തിന് ബന്ധമുണ്ടെന്നാണ് ഡൽഹി പോലീസ് വ്യക്തമാക്കുന്നത്. തുർക്കിയിലും ചൈനയിലും നിർമ്മിച്ച ആയുധങ്ങൾ പാക്കിസ്ഥാൻ വഴി ഇവർ ഇന്ത്യയിലേക്ക് വിതരണം ചെയ്തിരുന്നതായാണ് വിവരം.
പാകിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ഡ്രോണുകൾ ഉപയോഗിച്ചാണ് ഇവർ ആയുധങ്ങൾ കടത്തിയിരുന്നത്. പ്രതികൾ പഞ്ചാബ്, ഉത്തർപ്രദേശ് സ്വദേശികളാണ്. സംഘത്തിന്റെ പക്കൽ നിന്നും 10 തോക്കുകളും നിരവധി വെടിയുണ്ടകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു. ഡൽഹിയിലെയും അയൽ സംസ്ഥാനങ്ങളിലെയും ഗുണ്ടാസംഘങ്ങൾക്ക് ഇവർ ആയുധങ്ങൾ വിതരണം ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്.
ALSO READ: ഗുരു തേജ് ബഹാദൂറിന്റെ 350-ാം ചരമവാർഷികം, മെഗാ ഇവന്റിനൊരുങ്ങി ചെങ്കോട്ട; കനത്ത സുരക്ഷ
ഡൽഹിയിൽ ആയുധ വിതരണം ചെയ്യുന്നതിനായി സംഘം എത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രോഹിണി നഗറിനടുത്ത് പരിശോധന ശക്തമാക്കിയത്. നവംബർ 10-ന് ചെങ്കോട്ടയിൽ നടന്ന സ്ഫോടനത്തെ തുടർന്ന്, ഡൽഹിയിലും എൻസിആറിലും അതീവ ജാഗ്രതയിലാണ്. ചാവേർ പൊട്ടിത്തെറിച്ച് 14 പേർ കൊല്ലപ്പെടുകയും 20-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.