Spit on Food: വിവാഹ ചടങ്ങിന് ഭക്ഷണത്തിൽ ‘ തുപ്പി’ പാചകം, യുവാവ് അറസ്റ്റിൽ; വീഡിയോ വൈറൽ

Spit on Food: വിവാഹചടങ്ങിനിടെ ഭക്ഷണം തുപ്പി പാചകം ചെയ്ത യുവാവ് അറസ്റ്റിൽ. സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നതോടെ വലിയ രീതിയിൽ ജനരോഷമുണ്ടായി. പ്രതിക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Spit on Food: വിവാഹ ചടങ്ങിന് ഭക്ഷണത്തിൽ  തുപ്പി പാചകം, യുവാവ് അറസ്റ്റിൽ; വീഡിയോ വൈറൽ

spit on food

Published: 

05 Mar 2025 | 08:26 PM

വിവാഹ ചടങ്ങിൽ റൊട്ടിയിൽ തുപ്പി പാചകം ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിൽ വിഡിയോ വൈറലായതിനെ തുടർന്നാണ് പാചകക്കാരൻ ഫർമാനെ പൊലീസ് പിടികൂടിയത്.

ഉത്തർപ്രദേശിലെ ​ഗാസിയാബാദിലാണ് സംഭവം. ഫെബ്രുവരി 23ന് ഭോജ്പൂർ സ്വദേശിയായ വിനോദ് കുമാറിന്റെ മകളുടെ വിവാഹചടങ്ങിനിടെയാണ് ഭക്ഷണം തുപ്പി പാചകം ചെയ്തത്. സംഭവത്തിന്റെ വിഡിയോ പുറത്ത് വന്നതോടെ വലിയ രീതിയിൽ ജനരോഷമുണ്ടായി.

സംഭവത്തിൽ ഗാസിയാബാദിലെ സെയ്ദ്പൂർ സ്വദേശിയായ ഫർമാൻ എന്നയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ALSO READ: പെൺകുട്ടിക്ക് 3 ലക്ഷം, വെളുത്ത കുഞ്ഞിന് 7 ലക്ഷം; റാക്കറ്റിനെ പൊക്കി പോലീസ്

വിവാഹം കഴിഞ്ഞ് രണ്ടു ദിവസം; നവവധു പ്രസവിച്ചു, പരസ്പരം ആരോപണങ്ങളുമായി വീട്ടുകാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധു പ്രസവിച്ചു. ഫെബ്രുവരി 24നായിരുന്നു ഇവരുടെ വിവാഹം. പിറ്റേന്ന് വൈകീട്ടോടെ യുവതിക്ക് കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതോടെയാണ് ഇവർ ഗർഭിണി ആണെന്ന് ഡോക്ടർമാർ കണ്ടെത്തിയത്. പിന്നാലെ രണ്ടു മണിക്കൂറിനകം യുവതി ഒരു കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഇതോടെ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തി.

സംഭവത്തിൽ അന്വേഷണം വേണമെന്നും വധുവും വീട്ടുകാരും ചേർന്ന് തന്നെ വഞ്ചിച്ചതാണെന്നുമാണെന്ന് വരൻ പരാതി നൽകി. വിവാഹ ദിവസം വധു ധരിച്ചിരുന്നത് വയറിനുമുകളിൽ വരെയുള്ള ലെഹങ്കയായതിനാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് വരന്റെ സഹോദരി പറഞ്ഞു. തണുപ്പുകാരണമാണ് ലെഹങ്ക ഇങ്ങനെ ധരിച്ചതെന്നാണ് കരുതിയതെന്നും ഒളിച്ചുവെക്കാനാണെന്ന് എങ്ങനെ മനസിലാക്കാൻ കഴിയുമെന്നും സഹോദരി ചോദിക്കുന്നു.

വിവാഹം കഴിഞ്ഞ് അടുത്ത ദിവസം വധു വീട്ടിൽ എത്തിയെങ്കിലും സഹോദരനും ഒന്നും മനസിലാക്കാനായില്ല. അന്നേ ദിവസം ഭർത്താവിനോട് മാറിക്കിടക്കാൻ വധു ആവശ്യപ്പെട്ടിരുന്നു. അതിനാൽ അവർ ഒന്നിച്ചല്ല കിടന്നത്. കുഞ്ഞിന്റെ പിതാവ് ആരാണെന്ന വിവരം യുവതി തുറന്നുപറയണം എന്നും സഹോദരി ആവശ്യപ്പെട്ടു.

അതേസമയം, വിവാഹത്തിന് മുൻപ് വധുവും വരനും ശാരീരികബന്ധത്തിൽ ഏർപ്പെട്ടിരുന്നതായി വധുവിന്റെ കുടുംബം ആരോപിച്ചു. കഴിഞ്ഞ മെയ് മാസത്തിൽ വിവാഹം ഉറപ്പിച്ചതിന് ശേഷം ഇരുവരും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. എന്നാൽ, വരൻ ഇവരുടെ ആരോപണങ്ങളെല്ലാം നിഷേധിച്ച് രം​ഗത്തെത്തി. കഴിഞ്ഞ ഒക്ടോബറിൽ ആണ് വിവാഹക്കാര്യത്തിൽ അന്തിമ തീരുമാനമായതെന്ന് വരൻ പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
Related Stories
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സ്‌കൂള്‍ സമയം മാറ്റും; തീരുമാനം ഉടനെത്തും
ഇന്ത്യയുമായുള്ള ബന്ധം പുതുക്കാൻ ബംഗ്ലാദേശ്; പുതിയ ബന്ധത്തിന് നീക്കമെന്ന് വിദേശകാര്യ സഹമന്ത്രി
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ തുടരുന്നു
ഐഡിയോളജി വിട്ട് കളിയില്ല! വിജയ് സർക്കാരിനുള്ള ‘താങ്ങും തല്ലും’ തുടരാൻ ഇടതുപക്ഷം; ഒറ്റയ്ക്ക് മത്സരിക്കും
BRICS 2026: ‘എല്ലാം ശരിയല്ലേ?’; ബ്രിക്സ് ഉച്ചകോടിക്കിടെ ഷി ജിൻപിങ്ങിനെ കണ്ട് പ്രസംഗം നിർത്തി പ്രധാനമന്ത്രി, പിന്നാലെ മറുപടിയും!
ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ അണ്ടര്‍പാസ് നിര്‍മാണം; സദഹള്ളിയില്‍ ഗതാഗത നിയന്ത്രണം
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്