Namma Metro: തിക്കും തിരക്കുമില്ലാതെ പോകാം; നമ്മ മെട്രോ യെല്ലോ ലൈനില്‍ പുതിയ സര്‍വീസുകള്‍ക്ക് തുടക്കം

Namma Metro Service Update: നേരത്തെ യെല്ലോ ലൈനിലെ ട്രെയിന്‍ സര്‍വീസ് പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 6 മണിക്കായിരുന്നു ആരംഭിച്ചിരുന്നത്. ഇലക്ട്രോണിക് സിറ്റിയിലേക്കും ബൊമ്മസാന്ദ്രയിലേക്കുമുള്ള ട്രെയിനുകളായിരുന്നു ഇവ.

Namma Metro: തിക്കും തിരക്കുമില്ലാതെ പോകാം; നമ്മ മെട്രോ യെല്ലോ ലൈനില്‍ പുതിയ സര്‍വീസുകള്‍ക്ക് തുടക്കം

നമ്മ മെട്രോ ലൈന്‍

Published: 

01 Dec 2025 06:59 AM

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനില്‍ പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചു. യാത്രക്കാര്‍ക്ക് തിക്കുതിരക്കുമില്ലാതെ സുഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. രാവിലെ 5 മണിക്ക് ആദ്യ സര്‍വീസ് ആരംഭിച്ചു. ആര്‍വി റോഡിലെ ഗ്രീന്‍ ലൈനില്‍ നിന്ന് മാറുന്ന യാത്രക്കാര്‍ക്കായി രാവിലെ 5.5 നും 5.35 നും ട്രെയിനുകളുണ്ട്.

നേരത്തെ യെല്ലോ ലൈനിലെ ട്രെയിന്‍ സര്‍വീസ് പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 6 മണിക്കായിരുന്നു ആരംഭിച്ചിരുന്നത്. ഇലക്ട്രോണിക് സിറ്റിയിലേക്കും ബൊമ്മസാന്ദ്രയിലേക്കുമുള്ള ട്രെയിനുകളായിരുന്നു ഇവ. ഗ്രീന്‍ ലൈന്‍ സര്‍വീസുകള്‍ തുടങ്ങിയതോടെ ഏകദേശം അരമണിക്കൂറോളം സമയമാണ് യാത്രക്കാര്‍ക്ക് ട്രെയിനിനായി കാത്തിരിക്കേണ്ടി വന്നത്. യാത്രക്കാരില്‍ നിന്നുള്ള നിരന്തര പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ട്രെയിന്‍ സര്‍വീസ് പരിഷ്‌കരിച്ചു.

രാവിലെയും വൈകീട്ടുമുള്ള തിരക്ക് നിയന്ത്രിക്കാനായി യെല്ലോ ലൈനിലൂടെ സര്‍വീസ് നടത്താനാണ് നിലവില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ആര്‍വി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന ലൈനാണിത്. തിങ്കളാഴ്ചകളില്‍ മാത്രമേ അധിക ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുകയുള്ളൂ. ആഴ്ചയുടെ തുടക്കത്തില്‍ തിരക്ക് വര്‍ധിക്കുന്നതാണ് ഇതിന് കാരണം.

ആര്‍വി റോഡില്‍ നിന്നും ബൊമ്മസാന്ദ്രയില്‍ നിന്നും രാവിലെ 5.5നും 5.35നും ട്രെയിനുകള്‍ പുറപ്പെടും. എന്നാല്‍ മറ്റ് പ്രവൃത്തി ദിനങ്ങളില്‍ 6 മണിക്കും, ഞായറാഴ്ച രാവിലെ 7 മണിക്കുമാകും ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത്.

Also Read: Namma Metro: നമ്മ മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; വമ്പന്‍ പ്രഖ്യാപനം നടത്തി ബിഎംആര്‍സിഎല്‍

ഗ്രീന്‍, പര്‍പ്പിള്‍ ലൈനുകളിലും തിങ്കളാഴ്ചകളില്‍ മാത്രം ട്രെയിന്‍ സര്‍വീസുകള്‍ നേരത്തെ ആരംഭിക്കുന്നുണ്ട്. എന്നാല്‍ യെല്ലോ ലൈനിലും അടുത്തിടെയായി തിരക്ക് വര്‍ധിക്കാന്‍ തുടങ്ങിയതാണ്, ഇവിടെ നേരത്തെ സര്‍വീസ് ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്.

ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
അപ്പന്‍ഡിസൈറ്റിസ് ഉണ്ടെന്ന് സംശയമുണ്ടോ? ലക്ഷണങ്ങള്‍ ഇവയാണ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും