AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Narendra Modi China Visit: മോദിയുടെ സന്ദര്‍ശനം ചൈനയ്ക്ക് വളരെ പ്രധാനപ്പെട്ടത്: ചൈനീസ് അംബാസഡര്‍

India China Bilateral Relations: ഓഗസ്റ്റ് 31നും സെപ്റ്റബര്‍ 1നും ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചക്കോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം. ട്രംപിന്റെ തീരുവ യുദ്ധത്തിന് പിന്നാലെ ഇരുരാജ്യങ്ങളിലെ നേതാക്കളും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ച ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

Narendra Modi China Visit: മോദിയുടെ സന്ദര്‍ശനം ചൈനയ്ക്ക് വളരെ പ്രധാനപ്പെട്ടത്: ചൈനീസ് അംബാസഡര്‍
സൂ ഫെയ്‌ഹോങ്Image Credit source: PTI
shiji-mk
Shiji M K | Published: 22 Aug 2025 07:09 AM

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനത്തില്‍ പ്രതീക്ഷ പങ്കുവെച്ച് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ സൂ ഫെയ്‌ഹോങ്. മോദിയുടെ ചൈന സന്ദര്‍ശനം ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നതിന് പുറമെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് വളരെ പ്രധാനമാണെന്ന് ഫെയ്‌ഹോങ് പറഞ്ഞു.

ഓഗസ്റ്റ് 31നും സെപ്റ്റബര്‍ 1നും ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചക്കോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം. ട്രംപിന്റെ തീരുവ യുദ്ധത്തിന് പിന്നാലെ ഇരുരാജ്യങ്ങളിലെ നേതാക്കളും തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ച ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

”പ്രധാനമന്ത്രി മോദിയുടെ ചൈന സന്ദര്‍ശനം എസ്‌സിഒയ്ക്ക് വേണ്ടി മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനും വളരെ പ്രധാനമാണ്. ഈ സന്ദര്‍ശനം വിജയകരമാകാന്‍ ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള വര്‍ക്കിങ് ഗ്രൂപ്പ് തയാറെടുക്കുകയാണ്. ഈ സന്ദര്‍ശനത്തിന് ഞങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നു,” ഫെയ്‌ഹോങ് പറഞ്ഞു.

അതേസമയം, ഓഗസ്റ്റ് 19ന് ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നമായിരുന്നു ഇരുനേതാക്കളും ചര്‍ച്ച ചെയ്തത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചര്‍ച്ചയുടെ ഭാഗമായി. മോദിയേയും വിദേശകാര്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. ഇതേ കുറിച്ചും അംബാസഡര്‍ പ്രതിപാദിച്ചു.

”ഇത്തവണ ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ അതിര്‍ത്തി വിഷയത്തില്‍ ഡോവലുമായി ചര്‍ച്ച നടന്നു. അവര്‍ പത്ത് കാര്യങ്ങളില്‍ സമവായത്തിലെത്തി. അതിര്‍ത്തി വിഷയത്തില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് രണ്ട് ഗ്രൂപ്പുകള്‍ രൂപീകരിക്കും. ഒരു ഗ്രൂപ്പ് ഉചിതമായ മേഖകളില്‍ അതിര്‍ത്തി നിര്‍ണയിക്കുന്നതിനായിരിക്കും. രണ്ടാമത്തെ ഗ്രൂപ്പ് അതിര്‍ത്തിയുടെയും അതിര്‍ത്തി പ്രദേശങ്ങളുടെയും ശരിയായ മാനേജ്‌മെന്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: India-China Border: അതിര്‍ത്തി പ്രശ്‌നത്തിന് ഉടന്‍ പരിഹാരം; വിദഗ്ധ സംഘത്തെ നിയോഗിക്കാന്‍ ഇന്ത്യയും ചൈനയും

അതിര്‍ത്തി പ്രശ്‌നത്താല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ നിര്‍വചിക്കരുതെന്നും ഫെയ്‌ഹോങ് അഭിപ്രായപ്പെട്ടു. അതിര്‍ത്തി പ്രശ്‌നം ഒരു വശത്തും രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മറുവശത്തുമാണെന്നും അദ്ദേഹം വ്യക്തമാക്കി.