National Herald Case: നാഷണല്‍ ഹെറാള്‍ഡ് കേസ്; അന്വേഷണ പരിധിയില്‍ ഡികെ ശിവകുമാറും രേവന്ത് റെഡ്ഡിയും

National Herald Case Updates: ഡികെ ശിവകുമാര്‍ 25 ലക്ഷം നേരിട്ടും 2 കോടി രൂപ ട്രസ്റ്റ് വഴി നല്‍കി. രേവന്ത് റെഡ്ഡി ആളുകളോട് യങ് ഇന്ത്യയ്ക്ക് വേണ്ടി സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ 80 ലക്ഷം രൂപയാണ് യങ് ഇന്ത്യയിലെത്തിയത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

National Herald Case: നാഷണല്‍ ഹെറാള്‍ഡ് കേസ്; അന്വേഷണ പരിധിയില്‍ ഡികെ ശിവകുമാറും രേവന്ത് റെഡ്ഡിയും

രേവന്ത് റെഡ്ഡിയും ഡികെ ശിവകുമാറും

Published: 

23 May 2025 | 03:11 PM

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും ഇഡിയുടെ അന്വേഷണ പരിധിയിലെന്ന് സൂചന. ഇരുവരും യങ് ഇന്ത്യ ലിമിറ്റഡിന് പണം നല്‍കിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

ഡികെ ശിവകുമാര്‍ 25 ലക്ഷം നേരിട്ടും 2 കോടി രൂപ ട്രസ്റ്റ് വഴി നല്‍കി. രേവന്ത് റെഡ്ഡി ആളുകളോട് യങ് ഇന്ത്യയ്ക്ക് വേണ്ടി സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ 80 ലക്ഷം രൂപയാണ് യങ് ഇന്ത്യയിലെത്തിയത് എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

ഇരുവരും വഴി 2022ലാണ് യങ് ഇന്ത്യ ലിമിറ്റഡില്‍ പണമെത്തിയതെന്നാണ് വിവരം. എന്നാല്‍ ഈ തുക എന്തിന് വേണ്ടി ചിലവാക്കി എന്ന കാര്യം വ്യക്തമല്ലെന്ന് ഇഡി പറഞ്ഞു.

അതേസമയം, കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കള്ളപ്പണമിടപാട് തെളിയിക്കുന്ന രേഖകളുണ്ടെന്ന് ഡല്‍ഹിയിലെ പിഎംഎല്‍എ പ്രത്യേക കോടതിയില്‍ ഇഡി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ യങ് ഇന്ത്യയെ ഉപയോഗിച്ചതെന്നും ഇഡി ആരോപിക്കുന്നുണ്ട്.

Also Read: Indian Flight Hits Air Turbulence: ആകാശച്ചുഴിയിൽ അകപ്പെട്ട് ഇന്ത്യൻ വിമാനം; സഹായം നിഷേധിച്ച് പാകിസ്ഥാൻ

യങ് ഇന്ത്യ എന്ന സ്ഥാപനത്തിന് ബിസിനസ് സംബന്ധമായ പ്രവര്‍ത്തനങ്ങളൊന്നും തന്നെയില്ല. ക്രമക്കേട് നടത്തിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വത്ത് സ്വീകരിച്ചത്. യങ് ഇന്ത്യയുടെ ഓഹരിയും സ്വത്തും വാടകയിനത്തിലുള്ള വരുമാനവുമെല്ലാം കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും ഇഡി കോടതിയില്‍ വാദിച്ചു.

 

Loading...
Unable to load recommendations.
Follow Us
Related Stories
BRICS 2026 : മൂന്ന് ‘പരസ്പര’ തത്വങ്ങൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി
ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് ശ്രമം: പ്രധാനമന്ത്രി നരേന്ദ്ര മോദി
BRICS Summit 2026: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ് ഡൽഹിയിലെത്തി; തലസ്ഥാനത്ത് വൻ സുരക്ഷാ സന്നാഹം
സ്വർണം പൊതിഞ്ഞ ഇൻ്റീരിയർ, ആകാശത്തെ സൈനിക കേന്ദ്രം; പുടിൻ്റെ ‘ഡൂംസ്ഡേ’ വിമാനത്തിൻ്റെ വിശേഷങ്ങൾ ഞെട്ടിക്കുന്നത്!
Chennai Metro: മെട്രോ സ്റ്റേഷനിൽ 7 നിലകളുടെ വൻ സർപ്രൈസ്! അരുമ്പാക്കത്ത് വരാൻ പോകുന്നത് എന്ത്?
BRICS summit 2026: ലോകനേതാക്കൾ രാജ്യതലസ്ഥാനത്ത്: 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന്‌ തുടക്കം
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ