Bengaluru Train: ബെംഗളൂരുവില്‍ നിന്ന് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഓടിത്തുടങ്ങി; യാത്ര ഇനി എന്തെളുപ്പം
Amrit Bharat Express From Bengaluru to Tamil Nadu: കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചത്. ഇതില്‍ തമിഴ്‌നാട്ടിലേക്കും ട്രെയിനുകളുണ്ട്. ബെംഗളൂരുവില്‍ നിന്ന് തമിഴ്‌നാട് വഴി അലിപുര്‍ദുവാറിലേക്ക് പോകുന്ന യാത്രക്കാര്‍ക്കാണ് സഹായകമാകുന്നത്.

ട്രെയിന്‍
ബെംഗളൂരു: കര്‍ണാടകയിലെ പ്രധാന നഗരമായ ബെംഗളൂരുവിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ധാരാളം ആളുകളെത്തുന്നുണ്ട്. എന്നാല്‍ പലപ്പോഴും അവരുടെ മടക്കയാത്ര അല്‍പം പ്രയാസമുള്ളതായിരിക്കും. ട്രെയിന്‍ ടിക്കറ്റുകള്‍ കണ്‍ഫേം ആകാതെ പലപ്പോഴും യാത്രക്കാര്‍ക്ക് ജനറല്‍ കമ്പാര്‍ട്ടുമെന്റുകളില്‍ തിങ്ങിനിരങ്ങി പോകേണ്ടതായി വരുന്നു. എന്നാല്‍ ബെംഗളൂരുവില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചത്. ഇതില്‍ തമിഴ്‌നാട്ടിലേക്കും ട്രെയിനുകളുണ്ട്. ബെംഗളൂരുവില്‍ നിന്ന് തമിഴ്‌നാട് വഴി അലിപുര്‍ദുവാറിലേക്ക് പോകുന്ന യാത്രക്കാര്‍ക്കാണ് സഹായകമാകുന്നത്.
ന്യൂ ജല്‍പൈഗുരി – നാഗര്‍കോവില്‍
പുതിയ ജല്‍പായ്ഗുരി – തിരുച്ചിറപ്പള്ളി
അലിപുര്‍ദുവാര്‍ – എസ്എംവിടി ബെംഗളൂരു
അലിപുര്‍ദുവാര്‍ – മുംബൈ (പന്‍വേല്‍)
എന്നിങ്ങനെ റൂട്ടുകളിലാണ് അമൃത് ഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, വ്യാപാരികള്‍ തുടങ്ങി നിരവധിയാളുകളുടെ ദീര്‍ഘദൂര യാത്രകള്‍ ഇനി മുതല്‍ അമൃത് ഭാരത് വഴി എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
എസ്എംവിടി ബെംഗളൂരു – അലിപുര്‍ദുവാര്‍
ട്രെയിന്‍ നമ്പര്‍- 16597 / 16598
പ്രധാന സ്റ്റോപ്പുകള്‍- ജോലാര്‍പേട്ടൈ, കാട്പാഡി, വിജയവാഡ, വിശാഖപട്ടണം, ഭുവനേശ്വര്‍, ന്യൂ ജല്‍പായ്ഗുരി എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലൂടെ കടന്നുപോകും.
ന്യൂ ജല്‍പായ്ഗുരി – തിരുച്ചിറപ്പള്ളി
ട്രെയിന്‍ നമ്പര്‍- 20609 / 20610
പ്രധാന സ്റ്റോപ്പുകള്‍- തഞ്ചാവൂര്‍, കുംഭകോണം, ചെന്നൈ എഗ്മോര്‍, വിജയവാഡ, വിശാഖപട്ടണം, ഭുവനേശ്വര്‍, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള സ്റ്റേഷനുകള്‍.
Also Read: Bengaluru Vande Bharat: ബെംഗളൂരു വന്ദേ ഭാരത് എത്തി; ഇനി വിഷമം വേണ്ട, അതിവേഗം പോകാലോ
ന്യൂ ജല്‍പായ്ഗുരി – നാഗര്‍കോവില്‍
ട്രെയിന്‍ നമ്പര്‍- 20603 / 20604
പ്രധാന സ്റ്റോപ്പുകള്‍- മധുര, ദിണ്ടിഗല്‍, കോയമ്പത്തൂര്‍, സേലം, ചെന്നൈ, വിജയവാഡ, വിശാഖപട്ടണം, ഭുവനേശ്വര്‍, കൊല്‍ക്കത്ത തുടങ്ങി നിരവധി പ്രധാന നഗരങ്ങള്‍.
അലിപുര്‍ദുവാര്‍ – മുംബൈ (പന്‍വേല്‍)
ട്രെയിന്‍ നമ്പര്‍- 11031 / 11032
പ്രധാന സ്റ്റോപ്പുകള്‍- നാസിക്, ജബല്‍പൂര്‍, പ്രയാഗ്രാജ്, പട്ന, കതിഹാര്‍, ന്യൂ ജല്‍പായ്ഗുരി എന്നിവയാണ് പ്രധാന നഗരങ്ങള്‍.