Onam 2025: ‘ഓണം ഐക്യത്തിന്റെയും പ്രത്യാശയുടെയും പ്രതീകം’; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Onam Wishes from PM Narendra Modi: ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു

Onam 2025: ഓണം ഐക്യത്തിന്റെയും പ്രത്യാശയുടെയും പ്രതീകം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Narendra Modi

Updated On: 

05 Sep 2025 | 10:40 AM

ന്യൂഡൽഹി: കേരളീയർക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഓണാഘോഷം ഐക്യവും പ്രകൃതിയുമായുള്ള ബന്ധവും ശക്തിപ്പെടുത്തട്ടെ എന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാവർക്കും വളരെ സന്തോഷം നിറഞ്ഞ ഓണാശംസകൾ! ഈ മനോഹരമായ ഉത്സവം എല്ലാവർക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു. ഈ ഉത്സവം ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകമാണ്. ഈ വേള നമ്മുടെ സമൂഹത്തിൽ സൗഹാർദ്ദം വളർത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും സഹായിക്കട്ടെ’, പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ALSO READ: തിരുവോണപ്പെരുമയിൽ മലയാളികൾ; ഏവർക്കും ഓണാശംസകൾ നേരാം

 

കേരള ഗവർണർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറും എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നു. സ്നേഹം, ഐക്യം, സാഹോദര്യം എന്നിവയിലൂടെ ഓണത്തിന്റെ ഈണവും ആകർഷണീയതയും ഒരുമിച്ച് പ്രചരിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഈ ആഘോഷവേളയിൽ ഒരുമിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വർ​ഗീയതയുടെയും ഭിന്നിപ്പിന്റേയും വിദ്വേഷത്തിന്റെയും വിഷം തുപ്പുന്നവരെ തിരിച്ചറിയണമെന്നും ജാ​ഗ്രതയോടെ അകറ്റിനിർത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്