Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; വ്യോ​മ ​ഗതാ​ഗതം താറുമാറിൽ, ഉത്തരേന്ത്യയിൽ അടച്ചത് 9 വിമാനത്താവളങ്ങൾ

Operation Sindoor Airport Closed: ഉത്തരേന്ത്യയിലുടനീളമുള്ള പ്രധാന വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ളവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടഞ്ഞുകിടക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

Operation Sindoor: ഓപ്പറേഷൻ സിന്ദൂർ; വ്യോ​മ ​ഗതാ​ഗതം താറുമാറിൽ, ഉത്തരേന്ത്യയിൽ അടച്ചത് 9 വിമാനത്താവളങ്ങൾ

പ്രതീകാത്മക ചിത്രം

Updated On: 

07 May 2025 | 02:16 PM

ന്യൂഡൽഹി: പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ വ്യോ​മ ​ഗതാ​ഗതം തടസ്സപ്പെട്ടു. ഉത്തരേന്ത്യയിലെ ശ്രീന​ഗർ, അമൃത്സർ ഉൾപ്പെടെയുള്ള ഒമ്പത് വിമാനത്താവളങ്ങളാണ് താൽക്കാലികമായി അടച്ചത്. അമൃത്സർ വിമാനത്താവളം മെയ് 10 വരെ എല്ലാ വിമാന സർവീസുകൾക്കും താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി അധികൃതർ അറിയിച്ചു. പാകിസ്ഥാൻ, പാക് അധിനിവേശ കശ്മീർ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൻ്റെ ഭാ​ഗമായാണ് നടപടി.

ഉത്തരേന്ത്യയിലുടനീളമുള്ള പ്രധാന വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ളവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടഞ്ഞുകിടക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച പുലർച്ചെ നടത്തിയ ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്.

ഇൻഡിഗോ ഏകദേശം 160 ആഭ്യന്തര വിമാന സർവീസുകളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ, അലയൻസ് എയർ, സ്‌പൈസ് ജെറ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയർ എന്നിവയും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ദുരിതബാധിതരായ യാത്രക്കാർക്ക് റീഫണ്ടിങ്ങും മറ്റ് പുനഃക്രമീകരണ ഓപ്ഷനുകളും വിമാന കമ്പനികൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

സുരക്ഷ മുന്നിൽ കണ്ട് ധരംശാല (DHM), ലേ (IXL), ജമ്മു (IXJ), ശ്രീനഗർ (SXR), അമൃത്‌സർ (ATQ), ജോധ്പൂർ (JDR), ജാംനഗർ (JGA), ചണ്ഡിഗഡ് (IXC,), ഡൽഹി (DEL), ഭുജ് (BHJ), രാജ്‌കോട്ട് (രാജ്) തുടങ്ങിയ വിമാനത്താവളങ്ങളാണ് അടച്ചിട്ടിരിക്കുന്നത്. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന കച്ച് ജില്ലയിലാണ് ഭുജ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. രാജ്കോട്ട് അന്താരാഷ്ട്ര വിമാനത്താവളം മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് രാജ്കോട്ട് ജില്ലാ കളക്ടർ പ്രഭാവ് ജോഷി പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, ശ്രീനഗർ, ജമ്മു, അമൃത്സർ, ലേ, ചണ്ഡീഗഡ്, ധർമ്മശാല, ജോധ്പൂർ, ബിക്കാനീർ തുടങ്ങിയ ഉയർന്ന ജാഗ്രതാ മേഖലകളിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും ഉൾപ്പെടെ 160 ഓളം ആഭ്യന്തര വിമാന സർവീസുകളാണ് സുരക്ഷയെ മുൻനിർത്തി റദ്ദാക്കിയിരിക്കുന്നത്.

ഗ്വാളിയോറിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെയും സംഘർഷം ബാധിച്ചിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കണക്കിലെടുത്ത് വിമാന ഷെഡ്യൂളുകളിൽ മാറ്റങ്ങൾ വന്നതായും എയർലൈൻ കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വെബ്സൈറ്റുകളിലെ അപ്‌ഡേറ്റുകൾ കൃത്യമായി പരിശോധിക്കണമെന്നും അവർ അറിയിച്ചു.

 

Related Stories
Viral Video: വളർത്തുനായയെ ഒപ്പമെത്തിക്കാൻ ദമ്പതിമാർ മുടക്കിയത് 15 ലക്ഷം രൂപ; സമൂഹമാധ്യമങ്ങളിൽ വൈറലായി വിഡിയോ
Bengaluru: ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ ഫ്ലൈഓവറിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാവും; നഗരത്തിലെ തിരക്ക് കുറയുമെന്ന് പ്രതീക്ഷ
Chennai Metro: റെയിൽവേയുടെ അന്തിമാനുമതിക്കായി കാത്ത് ചെന്നൈ മെട്രോ, ചെന്നൈ എംആർടിഎസ് ഏറ്റെടുക്കൽ വൈകും
Coimbatore Power Cut: കോയമ്പത്തൂരില്‍ നാളെ വൈദ്യുതി മുടങ്ങും; മുന്നറിയിപ്പ് നല്‍കി ബോര്‍ഡ്
Namma Metro: ഹോസ്‌കോട്ട മെട്രോ സര്‍വീസ് ദിവസങ്ങള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനും റെഡി
Sadhvi Prem Baisa: “ജീവിച്ചിരിക്കുമ്പോൾ കിട്ടാത്ത നീതി മരണശേഷം ലഭിക്കട്ടെ’; മരിച്ച് മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ്, സാധ്വി പ്രേം ബൈസയുടെ മരണത്തിൽ ദുരൂഹത
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ