Gallstones Removed: വേദനയിൽ നിന്ന് മോചനം, 5 വർഷത്തിനുശേഷം നീക്കം ചെയ്തത് 8,000 ത്തിലധികം പിത്താശയക്കല്ലുകൾ

8,000 gallstones removed: ഏറ്റവും കൂടുതൽ പിത്താശയക്കല്ലുകൾ നീക്കം ചെയ്യുന്നതിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണ് ഈ കേസ്. 2015-ൽ, കൊൽക്കത്തയിലെ ഡോക്ടർമാർ 51 വയസ്സുള്ള ഒരു സ്ത്രീയിൽ നിന്ന് 11,950 കല്ലുകൾ നീക്കം ചെയ്ത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരുന്നു.

Gallstones Removed: വേദനയിൽ നിന്ന് മോചനം, 5 വർഷത്തിനുശേഷം നീക്കം ചെയ്തത് 8,000 ത്തിലധികം പിത്താശയക്കല്ലുകൾ
Published: 

23 May 2025 14:11 PM

70കാരന്റെ വയറ്റിൽ നിന്നും 8,125 പിത്താശയക്കല്ലുകൾ നീക്കം ചെയ്ത്
ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാർ. ഇത് ഇന്ത്യയിലെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ പിത്താശയക്കല്ല് നീക്കം ചെയ്യൽ ഓപ്പറേഷനായിരുന്നുവെന്നാണ് വിവരം.

ഗുരുഗ്രാം നിവാസിയായ എഴുപത്കാരൻ നാല് വർഷത്തിലേറെയായി വയറുവേദന, പനി, ക്ഷീണം തുടങ്ങിയവയാൽ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു, പക്ഷേ കൃത്യമായ വൈദ്യസഹായം തേടാൻ അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാൽ രോ​ഗ ലക്ഷണങ്ങൾ വഷളായപ്പോൾ, കുടുംബം തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വിശദമായ പരിശോധന‌യിൽ അക്യൂട്ട് കോളിസിസ്റ്റൈറ്റിസ് എന്ന ഗുരുതരമായ അണുബാധ ബാധിച്ചതായി കണ്ടെത്തി. ഉടനെ തന്നെ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗ്യാസ്ട്രോഇന്റസ്റ്റൈനൽ ഓങ്കോളജി സീനിയർ ഡയറക്ടർ ഡോ. അമിത് ജാവേദിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

സാധാരണ​ഗതിയിൽ ഒരു മിനിമലി ഇൻവേസീവ് ലാപ്രോസ്കോപ്പിക് സർജറി നടത്തുകയാണ് ചെയ്യുന്നത്. എന്നാൽ ഈ കേസിൽ, കല്ലുകൾ വയറിലെ അറയിലേക്ക് ഒഴുകി പിത്തസഞ്ചി പൊട്ടുന്നത് ഒഴിവാക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നു.ഒരു മണിക്കൂർ കൊണ്ട് ശസ്ത്രക്രിയ പൂർത്തിയാക്കിയെങ്കിലും, 8,125 പിത്താശയക്കല്ലുകൾ എണ്ണി രേഖപ്പെടുത്താൻ സംഘത്തിന് ഏകദേശം ആറ് മണിക്കൂറാണ് എടുത്തത്.

ഏറ്റവും കൂടുതൽ പിത്താശയക്കല്ലുകൾ നീക്കം ചെയ്യുന്നതിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണ് ഈ കേസ്. 2015-ൽ, കൊൽക്കത്തയിലെ ഡോക്ടർമാർ 51 വയസ്സുള്ള ഒരു സ്ത്രീയിൽ നിന്ന് 11,950 കല്ലുകൾ നീക്കം ചെയ്ത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരുന്നു. 2016-ൽ, ജയ്പൂരിലെ സവായ് മാൻ സിംഗ് ആശുപത്രിയിലെ ഡോക്ടർമാർ 46 വയസ്സുള്ള ഒരു പുരുഷനിൽ നിന്ന് 11,816 കല്ലുകൾ നീക്കം ചെയ്ത കേസാണ് രണ്ടാമത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും