Indian Citizenship: വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; പാകിസ്ഥാനില്‍ ജനിച്ച യുവതിയ്ക്ക് ഒടുവില്‍ ഇന്ത്യന്‍ പൗരത്വം

Pakistani Woman Gets Indian Citizenship: 2016ല്‍ പൂനത്തിന്റെ സഹോദരന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. എന്നാല്‍ 2019ലെ പൗരത്വ (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പൂനത്തിന്റെ അപേക്ഷ അധികൃതര്‍ നിരസിക്കുകയായിരുന്നു.

Indian Citizenship: വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിച്ചു; പാകിസ്ഥാനില്‍ ജനിച്ച യുവതിയ്ക്ക് ഒടുവില്‍ ഇന്ത്യന്‍ പൗരത്വം

ഇന്ത്യന്‍ പാസ്‌പോര്‍ട്ട്‌

Updated On: 

29 Oct 2025 | 01:53 PM

ലഖ്‌നൗ: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പാകിസ്ഥാനില്‍ ജനിച്ചുവളര്‍ന്ന യുവതിയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. 38കാരിയായ പൂനത്തിനാണ് ദീപാവലി സമ്മാനമായി ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. ഏറെ നാളുകളായി റാംപൂരില്‍ താമസിക്കുകയാണ് ഇവര്‍. പാകിസ്ഥാനില്‍ സ്വാത് മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ 2004ലാണ് പൂനം സഹോദരന്‍ ഗഗനോടൊപ്പം ഇന്ത്യയിലേക്ക് എത്തിയത്. എന്നാല്‍ ഇന്ത്യയില്‍ താമസിക്കുന്നതിനുള്ള നിയമപരമായ അംഗീകാരം ലഭിക്കാന്‍ അവര്‍ക്ക് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടതായി വന്നു.

2016ല്‍ പൂനത്തിന്റെ സഹോദരന് ഇന്ത്യന്‍ പൗരത്വം ലഭിച്ചു. എന്നാല്‍ 2019ലെ പൗരത്വ (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം പൂനത്തിന്റെ അപേക്ഷ അധികൃതര്‍ നിരസിക്കുകയായിരുന്നു. ഇന്ത്യയിലെത്തിയ ഇരുവരും ഡല്‍ഹിയിലും റാംപൂരിലുമായി താമസിച്ചിട്ടുണ്ട്. 2005ല്‍ പ്രാദേശിക ബിസിനസുകാരനായ പുനീത് കുമാറിനെ പൂനം വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് ഒരു കുട്ടിയുമുണ്ട്.

2013 വരെ പൂനവും സഹോദരനും പാകിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ ഐഡി ഇല്ലാത്തതിനാല്‍ പിന്നീട് പാസ്‌പോര്‍ട്ട് പുതുക്കാന്‍ സാധിക്കാതെ വന്നതോടെ വീട്ടിലേക്ക് യാത്ര അവസാനിച്ചു. ദീപാവലിയ്ക്ക് മുമ്പുള്ള ദിവസമാണ് പൂനത്തിന് പൗരത്വം ലഭിച്ചുവെന്ന സന്തോഷ വാര്‍ത്ത കുടുംബത്തെ തേടിയെത്തിയത്.

Also Read: Karur Stampede: ‘കാണാമെന്ന വാക്കുപാലിച്ചില്ല, പണത്തെക്കാള്‍ വലുതാണ്’; വിജയ് നൽകിയ 20 ലക്ഷം തിരികെ നൽകി മരിച്ചയാളുടെ ഭാര്യ

2004ല്‍ താമസ സ്ഥലത്ത് അക്രമം രൂക്ഷമായപ്പോള്‍ പൂനത്തെയും സഹോദരനെയും വ്യാപാരിയായ അച്ഛന്‍ ഇന്ത്യയിലേക്ക് അയക്കുകയായിരുന്നു. അടുത്ത തവണ മിംഗോറയിലെ തന്റെ വീട്ടിലേക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള ഇന്ത്യന്‍ പൗരനായി താന്‍ പോകുമെന്ന് പൂനം മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

Related Stories
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ