Parliament Monsoon Session: പാര്‍ലമെന്റ് വര്‍ഷക്കാല സമ്മേളനം ഇന്ന് ആരംഭിക്കും; 12 ബില്ലുകള്‍ പരിഗണനയില്‍

Parliament Monsoon Session Will Start Today: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ടുവെന്ന വാദത്തിന്റെ സത്യാവസ്ഥ പ്രധാനമന്ത്രി നേരിട്ട് വിശദീരിക്കണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്.

Parliament Monsoon Session: പാര്‍ലമെന്റ് വര്‍ഷക്കാല സമ്മേളനം ഇന്ന് ആരംഭിക്കും; 12 ബില്ലുകള്‍ പരിഗണനയില്‍

പാര്‍ലമെന്റ് കെട്ടിടം

Published: 

21 Jul 2025 06:52 AM

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വര്‍ഷക്കാല സമ്മേളത്തിന് ഇന്ന് തുടക്കമാകും. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം നടക്കുന്ന ആദ്യം സമ്മേളനം കൂടിയാണിത്. 12 ബില്ലുകള്‍ സഭയുടെ പരിഗണനയ്‌ക്കെത്തുമെന്നാണ് വിവരം. ബിഹാര്‍ വോട്ടര്‍ പട്ടിക വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിക്കാനാണ് സാധ്യത.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെട്ടുവെന്ന വാദത്തിന്റെ സത്യാവസ്ഥ പ്രധാനമന്ത്രി നേരിട്ട് വിശദീരിക്കണമെന്നും പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. പ്രധാന വിഷയങ്ങളിലെല്ലാം ചര്‍ച്ചയ്ക്ക് തയാറാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നീട്ടുന്നത് ഉള്‍പ്പെടെ ആദായ നികുതി ബില്‍ വരെയുള്ള 17 ബില്ലുകളും സഭയില്‍ അവതരിപ്പിക്കും. അഹമ്മദാബാദിലെ വിമാനദുരന്തം, സമഗ്ര വോട്ടര്‍പട്ടിക, ട്രംപിന്റെ അവകാശവാദം, ഇന്ത്യന്‍ വിദേശ നയം തുടങ്ങിയ വിഷയങ്ങളെല്ലാം സഭയില്‍ പ്രതിപക്ഷണം ഉയര്‍ത്തും.

Also Read: Murder: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, ലിവ്-ഇൻ പങ്കാളിയായ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തി സിആര്‍പിഎഫ് ജവാന്‍

സമ്മേളനത്തിന് മുന്നോടിയായി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം കഴിഞ്ഞ ദിവസം രാവിലെ ചേര്‍ന്നു. പാര്‍ലമെന്റ് നടപടികളുടെ സുഗമമായ നടത്തിപ്പിത്തിനുള്ള പിന്തുണ പ്രതിപക്ഷ കക്ഷികളില്‍ നിന്ന് സര്‍ക്കാര്‍ തേടി. 51 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 54 പേര്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു. അതേസമയം, സഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് ഇന്ത്യാ സഖ്യത്തിലെ നേതാക്കളും യോഗം ചേര്‍ന്നിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ