Namma Metro: നാഗവാര യാത്ര കൂടുതല്‍ എളുപ്പമാകുന്നു; നമ്മ മെട്രോ പിങ്ക് ലൈന്‍ മെയ് മാസത്തിൽ തുറക്കും

Pink Line Bengaluru Metro Update: ആദ്യഘട്ടത്തില്‍ കലേന അഗ്രഹാരയ്ക്കും തവരേക്കരെയ്ക്കും ഇടയിലുള്ള 7.5 കിലോമീറ്റര്‍ എലിവേറ്റഡ് മെട്രോ പാതയുടെ നിര്‍മാണമാണ് നിലവില്‍ പൂര്‍ത്തിയാക്കിയത്. ഇവിടെ ആറ് മെട്രോ സ്‌റ്റേഷനുകളുണ്ടായിരിക്കും.

Namma Metro: നാഗവാര യാത്ര കൂടുതല്‍ എളുപ്പമാകുന്നു; നമ്മ മെട്രോ പിങ്ക് ലൈന്‍ മെയ് മാസത്തിൽ തുറക്കും

നമ്മ മെട്രോ

Published: 

11 Jan 2026 | 07:57 AM

ബെംഗളൂരു: മെട്രോ യാത്രക്കാര്‍ ദീര്‍ഘനാളായി കാത്തിരിക്കുന്ന പിങ്ക് ലൈന്‍ തുറക്കാന്‍ പോകുന്നു. പിങ്ക് ലൈനില്‍ ട്രെയിനുകളുടെ പരീക്ഷണയോട്ടം ആരംഭിച്ചു. കലേന അഗ്രഹാര മുതല്‍ നാഗവാര വരെയുള്ള റൂട്ടാണ് പിങ്ക് ലൈന്‍. ആകെ 21.25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയുടെ നിര്‍മാണം ഘട്ടം ഘട്ടമായാണ് പൂര്‍ത്തിയാക്കുന്നത്.

ആദ്യഘട്ടത്തില്‍ കലേന അഗ്രഹാരയ്ക്കും തവരേക്കരെയ്ക്കും ഇടയിലുള്ള 7.5 കിലോമീറ്റര്‍ എലിവേറ്റഡ് മെട്രോ പാതയുടെ നിര്‍മാണമാണ് നിലവില്‍ പൂര്‍ത്തിയാക്കിയത്. ഇവിടെ ആറ് മെട്രോ സ്‌റ്റേഷനുകളുണ്ടായിരിക്കും. പരീക്ഷണയോട്ടവും സുരക്ഷ പരിശോധനകളും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ 2026 മെയ് മാസത്തോടെ ട്രെയിന്‍ സര്‍വീസ് ഔദ്യോഗികമായി ആരംഭിക്കും.

തവരെക്കരെ മുതല്‍ നാഗവാര വരെയുള്ള ശേഷിക്കുന്ന ലൈന്‍ ഭൂഗര്‍ഭ പാതയായിരിക്കും. ഇവിടെ 12 ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനുകള്‍ ഉണ്ടായിരിക്കും. ഇതിന്റെ നിര്‍മാണവും പരിശോധനകളും പൂര്‍ത്തിയായി കഴിഞ്ഞാല്‍ 2026 നവംബര്‍ മാസത്തോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കും.

Also Read: Namma Metro: പിങ്ക് ലൈനില്‍ ട്രെയിന്‍ ഓടിത്തുടങ്ങി; 10 മിനിറ്റില്‍ ബെംഗളൂരു നഗരം ചുറ്റിവരാം

ട്രാക്ക് അലൈന്‍മെന്റ്, സിഗ്നലിങ് സംവിധാനങ്ങള്‍, സുരക്ഷ മാനദണ്ഡങ്ങള്‍ എന്നിവ വിലയിരുത്തുന്നതിനായാണ് ട്രയല്‍ റണ്‍ നടത്തുന്നത്. പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിന് മുമ്പ് ഈ പരിശോധനകള്‍ അനിവാര്യമാണ്.

പിങ്ക് ലൈന്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ ബെംഗളൂരുവിന്റെ വടക്ക്-തെക്ക് ദിശകളെ പൂര്‍ണമായും ബന്ധിപ്പിക്കാന്‍ സാധിക്കും. ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഇത് കൂടുതല്‍ ഉപകാരപ്പെടും.

Related Stories
ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഡ്രോണുകള്‍; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി സൈന്യം
Vande Bharat: വന്ദേ ഭാരത് എക്സ്പ്രസ് vs ഹൈഡ്രജൻ ട്രെയിൻ; സാധാരണക്കാരന് ഗുണകരമേത്?
Chennai Metro: ചെന്നൈ മലയാളികളുടെ പ്രിയപ്പെട്ട പാത ഫെബ്രുവരിയിൽ തന്നെ, നിർണായക ഘട്ടം പൂർത്തിയായി
Vande Bharat Sleeper: സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല, സൗകര്യങ്ങളില്‍ ഒട്ടും കുറവില്ല; വന്ദേ ഭാരത് സ്ലീപ്പര്‍ എന്തുകൊണ്ടും ‘വ്യത്യസ്തന്‍’
Vande Bharat Sleeper: വന്ദേ ഭാരത് സ്ലീപ്പറില്‍ വെയിറ്റിങ് ലിസ്റ്റ് ഇല്ല; യാത്ര ചെയ്യണമെങ്കില്‍ ഇത്രയും കൊടുക്കണം
Amrit Bharat Express: ബെംഗളൂരുവില്‍ നിന്ന് മൂന്ന് ട്രെയിനുകള്‍ കൂടി; അതും അമൃത് ഭാരത് എക്‌സ്പ്രസ്
കൊതുകിനെ തുരത്താൻ ഗ്രീൻ ടീ; പറപറക്കും ഈ ട്രിക്കിൽ
സേഫ്റ്റി പിന്നിൽ ദ്വാരം എന്തിന്?
തേങ്ങാമുറി ഫ്രിജിൽ വച്ചിട്ടും കേടാകുന്നോ... ഇങ്ങനെ ചെയ്യൂ
രാഹുൽ മാങ്കൂട്ടത്തിലിന്റെ ആസ്തിയെത്ര?
വീട്ടുമുറ്റത്തിരുന്ന വയോധികയ്ക്ക് നേരെ പാഞ്ഞടുത്ത് കുരങ്ങുകള്‍; സംഭവം ഹരിയാനയില്‍
ബൈക്കുകള്‍ ആനയ്ക്ക് നിസാരം; എല്ലാം ഫുട്‌ബോളുകള്‍ പോലെ തട്ടിത്തെറിപ്പിച്ചു
അപൂർവ്വമായൊരു ബന്ധം, ഒരിടത്തും കാണില്ല
തൻ്റെ സംരക്ഷകനെ തൊഴുന്ന സൈനീകൻ