PM Modi: ‘തോല്‍വി ഇപ്പോഴും ദഹിച്ചിട്ടില്ല, ചില ടിപ്‌സ് നല്‍കാം’; പ്രതിപക്ഷത്തെ പരിഹസിച്ച് മോദി
Narendra Modi: പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാർ തിരഞ്ഞെടുപ്പിലെ പരാജയം ചില പാർട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് മോദി

Narendra Modi
ന്യൂഡല്‍ഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബീഹാർ തിരഞ്ഞെടുപ്പിലെ പരാജയം ചില പാർട്ടികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന് മോദി പരിഹസിച്ചു. പാര്‍ലമെന്റ് രോക്ഷപ്രകടനത്തിന്റെ വേദിയായി മാറില്ലെന്ന് മോദി പ്രത്യാശ പ്രകടിപ്പിച്ചു. എങ്ങനെയാണ് പെരുമാറേണ്ടത് എന്നതിനെക്കുറിച്ച് പ്രതിപക്ഷത്തിന് ചില ടിപ്‌സുകള്‍ നല്‍കാമെന്നും മോദി പറഞ്ഞു. ശീതകാല സമ്മേളനത്തിൽ ഇരുസഭകളുടെയും പ്രവർത്തനത്തെ തടസപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിനോ, അല്ലെങ്കില്‍ പരാജയത്തിലെ നിരാശ പ്രകടിപ്പിക്കുന്നതിനോ ഉള്ള വേദിയായാണ് കുറച്ചു കാലമായി ഈ സഭ ഉപയോഗിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തിയവര്‍ക്ക് ജനങ്ങളിലേക്ക് എത്താന്‍ സാധിച്ചിട്ടില്ല. അവിടെ ഭരണവിരുദ്ധ വികാരം കൂടുതലാണെന്ന് മോദി പറഞ്ഞു.
ജനങ്ങൾക്ക് മുന്നിൽ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ കഴിയാത്തതിനാൽ അവർ തങ്ങളുടെ മുഴുവൻ കോപവും സഭയിൽ പ്രകടിപ്പിക്കുന്നു. ചില പാർട്ടികൾ അവരുടെ രാഷ്ട്രീയ ലാഭത്തിനായി സഭയെ ഉപയോഗിക്കുന്ന ആരംഭിച്ചിട്ടുണ്ട്. രാജ്യം അംഗീകരിക്കാത്ത കഴിഞ്ഞ 10 വർഷമായി അവർ കളിച്ചുകൊണ്ടിരുന്ന കളിയെക്കുറിച്ച് ഇപ്പോൾ അവർ പുനർവിചിന്തനം നടത്തണമെന്നും മോദി ആഞ്ഞടിച്ചു.
അവരുടെ രീതികളും തന്ത്രങ്ങളും മാറ്റണം. അവർ എങ്ങനെ പ്രകടനം നടത്തണമെന്ന് ടിപ്‌സുകള്‍ നൽകാൻ തയ്യാറാണ്. പാര്‍ലമെന്റില്‍ ഡ്രാമ കളിക്കരുത്. കുറഞ്ഞത് എംപിമാരുടെ അവകാശങ്ങൾ അവഗണിക്കാതിരിക്കാനെങ്കിലും ശ്രമിക്കണമെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു.
മോദിയുടെ വാക്കുകള്‍
#ParliamentWinterSession | Delhi: PM Narendra Modi said, “If our media friends analyse, they will find that for some time now, this House has been used either for election warm-up or to vent frustration over defeat. I have seen some states where, after being in power, there is so… pic.twitter.com/QlyFo7OFBW
— ANI (@ANI) December 1, 2025