PM Modi: മോദി ഇന്ന് മുംബൈയില്‍, ‘ഇന്ത്യ മാരിടൈം വീക്ക് 2025’ പരിപാടികളില്‍ പങ്കെടുക്കും
PM Modi to attend India Maritime Week 2025 programmes: 'ഇന്ത്യ മാരിടൈം വീക്ക് 2025' പരിപാടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുംബൈയിലെത്തും. മാരിടൈം ലീഡേഴ്‌സ് കോൺക്ലേവിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ഗ്ലോബൽ മാരിടൈം സിഇഒ ഫോറത്തിന് അധ്യക്ഷത വഹിക്കുകയും ചെയ്യും

നരേന്ദ്ര മോദി
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുംബൈയിലെത്തും. ‘ഇന്ത്യ മാരിടൈം വീക്ക് 2025’ പരിപാടികളില്‍ പങ്കെടുക്കാനാണ് മോദി മുംബൈയിലെത്തുന്നത്. വൈകുന്നേരം നാലിന് മുംബൈയിലെ നെസ്കോ എക്സിബിഷൻ സെന്ററിൽ നടക്കുന്ന മാരിടൈം ലീഡേഴ്‌സ് കോൺക്ലേവിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുകയും ഗ്ലോബൽ മാരിടൈം സിഇഒ ഫോറത്തിന് അധ്യക്ഷത വഹിക്കുകയും ചെയ്യും. 85-ലധികം രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിലേറെ പ്രതിനിധികളാണ് മാരിടൈം വീക്കുമായി ബന്ധപ്പെട്ട പരിപാടികളുടെ ഭാഗമാകുന്നത്.
ഇന്ത്യ മാരിടൈം വീക്കിലെ പ്രധാന പരിപാടിയാണ് ഗ്ലോബല്‍ മാരിടൈം സിഇഒ ഫോറം. ഇതില്‍ ആഗോള മാരിടൈം കമ്പനികളുടെ സിഇഒമാര്‍, പ്രധാന നിക്ഷേപകര്‍, പോളിസി മേക്കേഴ്‌സ്, ഇന്നോവേറ്റേഴ്‌സ്, ഇന്റര്‍നാഷണല്‍ പാര്‍ട്‌ണേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുക്കും. ഗ്ലോബല്‍ മാരിടൈം ഇക്കോസിസ്റ്റത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ചയാകും.
മാരിടൈം മേഖലയുടെ സുസ്ഥിര വളര്‍ച്ച, വിതരണ ശൃഖലകള്‍, ഗ്രീന്‍ ഷിപ്പിങ്, ‘ബ്ലൂ ഇക്കോണമി സ്ട്രാറ്റജി’ തുടങ്ങിയ വിഷയങ്ങള്‍ ഫോറത്തില്‍ ചര്‍ച്ച ചെയ്യും. തുറമുഖ വികസനം, ഷിപ്പിങ്, ഷിപ്പ് ബില്‍ഡിങ്, സുഗമമായ ലോജിസ്റ്റിക്‌സ്, മാരിടൈം സ്‌കില്‍ ബില്‍ഡിങ് എന്നിവയില്‍ കേന്ദ്രീകരിച്ച് ഇന്ത്യയെ ലോകത്തിലെ മുന്‍നിര സമുദ്ര ശക്തിയാക്കുകയാണ് ലക്ഷ്യം.
ഷിപ്പിങ്, തുറമുഖങ്ങൾ, കപ്പൽ നിർമ്മാണം, ക്രൂയിസ് ടൂറിസം, ‘ബ്ലൂ ഇക്കോണമി ഫിനാന്‍സ്’ എന്നീ മേഖലകളിലുള്ളവരെ ഒന്നിച്ചെത്തിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്ലാറ്റ്‌ഫോം കൂടിയാണ് ‘ഇന്ത്യ മാരിടൈം വീക്ക് 2025’. ‘യുണൈറ്റിങ് ഓഷ്യന്‍സ്, വണ്‍ മാരിടൈം വിന്‍’ എന്ന തീമില്‍ ഒക്ടോബര്‍ 27 മുതല്‍ 31 വരെയാണ് മാരിടൈം വീക്ക് സംഘടിപ്പിക്കുന്നത്. ഗ്ലോബല്‍ മാരിടൈം ഹബ്ബായി ഉയര്‍ന്നുവരാനുള്ള ഇന്ത്യയുടെ സ്ട്രാറ്റജിക് റോഡ്മാപ്പ് ഇതിലൂടെ ഒരുക്കും.
പരിപാടിയെക്കുറിച്ച് മോദിയുടെ ട്വീറ്റ്
Looking forward to being in Mumbai tomorrow, 29th October, to attend programmes relating to the ongoing India Maritime Week 2025. I will speak at the Maritime Leaders Conclave and also chair the Global Maritime CEO Forum. This is a great forum to build collaborations in the… pic.twitter.com/AWdTGhyjrQ
— Narendra Modi (@narendramodi) October 28, 2025