Narendra Modi: 11,000 കോടി രൂപയുടെ പദ്ധതികള്‍, രാജ്യതലസ്ഥാനത്ത് മോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് വമ്പന്‍ ഹൈവേ പ്രോജക്ടുകള്‍
Modi To Inaugurate Rs 11,000 Crore Highway Projects In Delhi: ദ്വാരക എക്സ്പ്രസ് വേയുടെ ഡല്‍ഹി സെക്ഷനും, അർബൻ എക്സ്റ്റൻഷൻ റോഡ് II പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്യുന്നത്. ഡല്‍ഹി മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന പദ്ധതികളാണിത്

നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് പ്രധാന ദേശീയ പാത പദ്ധതികള്‍ ഇന്ന് രാജ്യതലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും. ദ്വാരക എക്സ്പ്രസ് വേയുടെ ഡല്‍ഹി സെക്ഷനും, അർബൻ എക്സ്റ്റൻഷൻ റോഡ് II പദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്യുന്നത്. ഡല്‍ഹി മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന പദ്ധതികളാണിത്. ഏകദേശം 11,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഉച്ചയ്ക്ക് 12.30ന് രോഹിണിയിലാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. തുടര്‍ന്ന് പൊതുജനങ്ങളെ അഭിസംബോധന ചെയ്യും.
ഡല്‍ഹിയിലെ തിരക്ക് കുറയ്ക്കുക, കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക, യാത്രാസമയം ഗണ്യമായി കുറയ്ക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 10.1 കിലോമീറ്റർ ദൂരം വരുന്ന ദ്വാരക എക്സ്പ്രസ് വേ ഡല്‍ഹി സെക്ഷന്‍ ഏകദേശം 5,360 കോടി രൂപ ചെലവിലാണ് വികസിപ്പിച്ചത്.
ഡിഎംആർസി ബ്ലൂ ലൈൻ, ഓറഞ്ച് ലൈൻ, യശോഭൂമി, ദ്വാരക ക്ലസ്റ്റർ ബസ് ഡിപ്പോ തുടങ്ങിയവയിലേക്കുള്ള കണക്റ്റിവിറ്റി ദ്വാരക എക്സ്പ്രസ് വേ ഡല്‍ഹി സെക്ഷനിലൂടെ ലഭിക്കും. ദ്വാരക എക്സ്പ്രസ് വേയുടെ 19 കിലോമീറ്റർ നീളമുള്ള ഹരിയാന സെക്ഷന്‍ പ്രധാനമന്ത്രി 2024 മാർച്ചിൽ ഉദ്ഘാടനം ചെയ്തിരുന്നു.
A boost to infrastructure in NCR, in line with our commitment to improve ‘Ease of Living.’ https://t.co/bNbjKFcLIR
— Narendra Modi (@narendramodi) August 16, 2025
Also Read: PM Modi Turbans: വെറും ഫാഷനല്ല, മോദിയുടെ ‘തലപ്പാവ്’ പാരമ്പര്യം
ഡൽഹിയിലെ ഇന്നർ, ഔട്ടർ റിങ് റോഡുകളിലും മുഖർബ ചൗക്ക്, ധൗള കുവാൻ, എൻഎച്ച്-09 തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലും ഗതാഗതം സുഗമമാക്കാന്‍ അർബൻ എക്സ്റ്റൻഷൻ റോഡ് II പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷ. അലിപൂർ മുതൽ ഡിചാവോൺ കലാൻ വരെയുള്ള ഭാഗമാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. ഏകദേശം 5,580 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പാതയില്‍ ബഹദൂർഗഢിലേക്കും സോണിപത്തിലേക്കുമുള്ള ലിങ്ക് റോഡുകളുമുണ്ടാകും.