Operation Sindoor: ‘അവർ വെടിയുതിർത്താൽ നമ്മളും വെടിയുതിർക്കും’; സായുധ സേനയ്ക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം

PM Narendra Modi Instructions to Armed Forces: ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കരസേന, നാവികസേന, വ്യോമസേനാ മേധാവികൾ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ എന്നിവർ പങ്കെടുത്തു.

Operation Sindoor: അവർ വെടിയുതിർത്താൽ നമ്മളും വെടിയുതിർക്കും; സായുധ സേനയ്ക്ക് പ്രധാനമന്ത്രിയുടെ നിർദ്ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദി

Updated On: 

11 May 2025 18:28 PM

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലും ഇന്ത്യ നൽകിയ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങളും വെടിനിർത്തലിന് ധാരണയായതിന് മണിക്കൂറുകൾക്ക് ശേഷമാണ് പ്രഖ്യാപനം. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഉന്നതതല യോഗം വിളിച്ചുചേർത്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കരസേന, നാവികസേന, വ്യോമസേനാ മേധാവികൾ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ എന്നിവർ പങ്കെടുത്തു.

“വഹാൻ സേ ഗോളി ചലേഗി, യഹാൻ സേ ഗോളാ ചലേഗ” എന്നാണ് പ്രധാനമന്ത്രി മോദി സായുധ സേനയ്ക്ക് നൽകിയിരുന്ന നിർദേശം. “അവർ വെടിയുതിർത്താൽ നമ്മൾ വെടിയുതിർക്കും, അവർ ആക്രമിച്ചാൽ നമ്മൾ ആക്രമിക്കും” എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഏത് പ്രകോപനത്തിനും ശക്തമായ മറുപടി നൽകണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദേശമെന്നാണ് റിപ്പോർട്ട്.

എഎൻഐ പങ്കുവെച്ച പോസ്റ്റ്:

ALSO READ: ‘ഓപ്പറേഷൻ സിന്ദൂർ നിശ്ചയദാർഢ്യത്തിന്റെ പ്രതീകം, ഇത് ഭീകർക്കുള്ള താക്കീത്’; രാജ്‌നാഥ് സിംഗ്

അതേസമയം, മെയ് 10ന് വൈകീട്ട് അഞ്ച് മണി മുതലാണ് ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തലിന് ധാരണയായത്. എന്നാൽ, മണിക്കൂറുകൾകകം പാകിസ്ഥാൻ അത് ലംഘിച്ച് അതിർത്തി മേഖലകളിൽ ഡ്രോൺ ആക്രമണങ്ങൾ നടത്തുകയായിരുന്നു. ഇക്കാര്യം വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു. പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ച പശ്ചാത്തലത്തിൽ അതിർത്തിയിലും (ഐബി) നിയന്ത്രണ രേഖയിലും (എൽഒസി) ആവർത്തിക്കുന്ന ഏതൊരു ലംഘനത്തെയും ശക്തമായി നേരിടാൻ ഇന്ത്യൻ സായുധ സേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വെടിനിർത്തൽ ലംഘനങ്ങളെത്തുടർന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പടിഞ്ഞാറൻ അതിർത്തിയിലെ സ്ഥിതിഗതികൾ കമാൻഡർമാരുമായി വിലയിരുത്തിയെന്നും, ഡിജിഎംഒ കരാറിന്റെ ഏതൊരു ലംഘനത്തെയും ശക്തമായി നേരിടാൻ പൂർണ്ണ അധികാരം നൽകിയതായും ഇന്ന് (ഞായറാഴ്ച) രാവിലെ ഇന്ത്യൻ സൈന്യം അറിയിച്ചു.

പുടിന്റെ ആസ്തിയെത്ര? കണക്കുകള്‍ അതിശയിപ്പിക്കും
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ